Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുഖം തിളങ്ങാന്‍ വീട്ടിലെ ബ്ലീച്ച്
കറുത്ത പാടുകള്‍ ഒന്നുമില്ലാത്ത തിളങ്ങുന്ന മൃദുലമായ ചര്‍മ്മം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ബ്ലീച്ചിങ് സഹായിക്കും.
ശരിയായ ബ്ലീച്ചിങ് മാര്‍ഗം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. വിവിധ തരം ബ്ലീച്ചുകള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്.

വിവിധതരം ബ്ലീച്ചുകള്‍
പൊടി ബ്ലീച്ച്
ബ്ലീച്ചിങ് പൗഡറിനൊപ്പം ഹൈഡ്രജന്‍ പെറോക്സൈഡ് ലായിനിയും അമേണിയയും ചേര്‍ത്തുള്ള ബ്ലീച്ചിങ് ആണിത്
ക്രീം ബ്ലീച്ച്
എല്ലാ മരുന്നു കടകളിലും ലഭിക്കുന്ന ഈ ബ്ലീച്ചാണ് പൊതുവെ ബ്യൂട്ടി പാര്‍ളറുകളില്‍ ഉപയോഗിക്കുക

വിവിധ കാരണങ്ങള്‍
കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍, ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ബ്ലീച്ച് ചെയ്യാറുണ്ട്.
കറുത്ത പാടുകള്‍ നീക്കം ചെയ്യാനാണ് ബ്ലീച്ച് ചെയ്യുന്നതെങ്കില്‍ ആ ഭാഗത്ത് മാത്രം ബ്ലീച്ച് ചെയ്താല്‍ മതിയാകും. ഇതിന് പൊടിരൂപത്തിലുള്ള ബ്ലീച്ചാണ് നല്ലത്.
ചര്‍മ്മത്തിന് തിളക്കം നല്കുന്നതിനാണെങ്കില് ക്രീം ബ്ലീച്ചാണ് നല്ലത്. മുഖം മുഴുവന്‍ ബ്ലീച്ച് ചെയ്യാന്‍ ക്രീം ബ്ലീച്ചാണ് അനുയോജ്യം.
മുഖം മുഴുവന്‍ കറുത്തപാടുകളും മറ്റും ഉണ്ടെങ്കിലും ക്രീം ബ്ലീച്ചാണ് ഉപയോഗിക്കേണ്ടത്. ബ്ലീച്ച് ചെയ്യല്‍ ദീര്‍ഘകാലത്തേയ്ക്ക് തുടരുത്. പാടുകള്‍ ഇല്ലാതായാല്‍ ബ്ലീച്ച് ചെയ്യുന്നത് നിര്‍ത്തണം അതല്ലെങ്കില്‍ ഫലം വിപരീതമായിരിക്കും.

വീട്ടില്‍ ചെയ്യാവുന്ന വിവിധ ബ്ലീച്ചുകള്‍
താഴെ പറയുന്ന വീട്ടിലുണ്ടാക്കുന്ന ബ്ലീച്ചുകള്‍ ആഴ്ചയില്‍ ഒരു ദിവസം എന്നരീതിയില്‍ ഉപയോഗിക്കേണ്ടതാണ്
1 ടേബിള്‍ സ്പൂണ്‍ തേന്‍
1 1/2 �ടേബിള്‍ സ്പൂണ്‍ ക്രീം
1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്
ചെയ്യേണ്ട വിധം
മേല്പറഞ്ഞിരിക്കുന്ന ചേരുവകള്‍ നന്നായി കൂട്ടിയോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇളം ചൂടു വെള്ളത്തില്‍ ഇളക്കി കളയുക.

വീട്ടില്‍ ചെയ്യാവുന്ന വിവിധ ബ്ലീച്ചുകള്‍
ഒരു നുള്ള് മഞ്ഞള്‍
കുറച്ച് നാരങ്ങ നീര്
കുറച്ച് റോസ് വാട്ടര്‍
ചെയ്യേണ്ട വിധം
മേല്പറഞ്ഞിരിക്കുന്ന ചേരുവകള്‍ കൂട്ടിയിളക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇളം ചൂടു വെള്ളത്തില്‍ കഴുകി കളയുക.

വീട്ടില്‍ ചെയ്യാവുന്ന വിവിധ ബ്ലീച്ചുകള്‍
2 ടേബിള്‍ സ്പൂണ്‍ പാല്
1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്
ചെയ്യേണ്ട വിധം
മേല്‍ പറഞ്ഞിരിക്കുന്ന ചേരുവകള്‍ നന്നായി കൂട്ടിയോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പതുക്കെ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ ഇളക്കി കളയുക.

വീട്ടില്‍ ചെയ്യാവുന്ന വിവിധ ബ്ലീച്ചുകള്‍
2 ടേബിള്‍സ്പൂണ്‍ ചന്ദന പൊടി
2 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്
2 ടേബിള്‍ സ്പൂണ്‍ വെള്ളരിക്ക് നീര്
1 ടേബിള്‍ സ്പൂണ്‍ തക്കാളി നീര്
മേല്പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം കൂടി നന്നായി കൂട്ടിയിളക്കിയതിന് ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.



Click it and Unblock the Notifications
