Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നിറം വര്‍ദ്ധിപ്പിയ്ക്കും ഫേസ് പായ്ക്കുകള്‍
കറുപ്പിന് ഏഴഴകെന്നു പറയുമെങ്കിലും വെളുത്ത നിറത്തോടായിരിക്കും എല്ലാവര്ക്കും കൂടുതല്‍ ആഭിമുഖ്യം. ഒരു പരിധി വരെ ഇത് പാരമ്പര്യമടക്കമുള്ള ചില ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുമെന്നു പറയാം.
ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഫേസ് പായ്ക്കുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇത്തരം ചില പ്രകൃതിദത്ത ഫേസ് പായ്ക്കുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

ചന്ദനപ്പൊടി
ചന്ദനപ്പൊടി ബദാം പൊടിച്ചതുമായി ചേര്‍ത്ത മിശ്രിതം ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

താമരപ്പൂ
താമരപ്പൂവിന്റെ ഇതള്‍ നല്ലപോലെ അരച്ച് തേന്‍, പാല് എന്നിവയുമായി കലര്‍ത്തി പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.

ഓറഞ്ച്
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചോ അരച്ചോ അല്പം പാലില്‍ കലക്കി പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ആപ്പിള്‍
ആപ്പിള്‍ പള്പ്പുടച്ച് അല്പം തേനില്‍ കലക്കി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതുണങ്ങിക്കഴിയുമ്പോള് കഴുകിക്കളഞ്ഞ് പനിനീരു കൊണ്ട് മുഖം തുടയ്ക്കാം.

സ്ട്രോബെറി
സ്ട്രോബെറിയുടച്ച് മുഖത്തു പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

വെള്ളരിക്ക
വെള്ളരിക്കയുടെ,ചെറുവെള്ളരിയുടെ
നീര് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

തേന്‍
തേന്‍ ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. തേനും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ പള്‍പ്പ് മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടി, തേന്‍, പാല് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

പാല്
പാലില്‍ പഞ്ഞി മുക്കി മുഖം തുടയ്ക്കുന്നത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. ഇത് നല്ലൊരു ക്ലെന്‍സിംഗ് ഗുണം നല്‍കുകയും ചെയ്യും.

ഓട്സ്
ഓട്സ് പുളിച്ച തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് അരച്ചതും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഇത് സഹായിക്കുകയും ചെയ്യും.

തക്കാളി
തക്കാളി ഉടച്ചത്, പാല്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

ബദാം
ബദാം അരച്ചത് അല്പം പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന്റ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

കടലമാവ്
കടലമാവ് പനിനീരുമായി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. കടലമാവ് തൈരില്‍ കലര്‍ത്തിയും മുഖത്തു പുരട്ടാം.

ബട്ടര്‍ ഫ്രൂട്ട്
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഉടച്ചു മുഖത്തു പുരട്ടുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

ചെറുനാരങ്ങ
ഒരു ചെറുനാരങ്ങ മുറിച്ച് മുഖത്തുരസുക. ഇത് ദിവസവും ചെയ്യുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

ലാവെന്‍ഡര്‍
ലാവെന്‍ഡര്‍ അരച്ച് പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

സവാള
സവാള അരച്ചു മുഖത്തു പുരട്ടുന്നതും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

മുള്‍ത്താണി മിട്ടി
മുള്‍ത്താണി മിട്ടി പനിനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.
ബ്യൂട്ടി ടിപ്സിനെക്കുറിച്ചറിയാന് ഈ പേജിലേക്കു പോകൂ



Click it and Unblock the Notifications
