Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പച്ചക്കറികള്‍ കൊണ്ട് ഫേസ് പായ്ക്ക്
പച്ചക്കറികള്‍ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും വിശേഷപ്പെട്ടവയാണ്. അടുക്കളയിലൊന്നു കയറി നോക്കൂ, മുഖം ഭംഗിയാക്കാനുള്ള പല വിദ്യകളും ലഭിക്കും.
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ് ഫേസ് പായ്ക്കുകള്‍. ഇതാ, പച്ചക്കറികള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിവിധയിനം ഫേസ് പായ്ക്കുകള്‍.
ഉണ്ടാക്കാന്‍ എളുപ്പമുള്ള, ചര്‍മത്തിന് 100 ശതമാനം ഗ്യാരന്റി തരുന്ന ഇത്തരം ഫേസ് പായ്ക്കുകള്‍ പ്രയോഗിച്ചു നോക്കൂ,

പച്ചക്കറികള്‍ കൊണ്ട് ഫേസ് പായ്ക്ക്
ക്യാരറ്റില്‍ വൈറ്റമിന്‍ സി, എ അടക്കമുള്ള ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിന്റെ ജ്യൂസ് എടുക്കുക. ഇതില്‍ അല്പം പാല്, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു, പിഗ്മെന്റേഷന്, വൈറ്റ് ഹെഡ്സ് തുടങ്ങിയവയ്ക്കുള്ള പരിഹാരമാര്‍ഗമാണിത്.

പച്ചക്കറികള്‍ കൊണ്ട് ഫേസ് പായ്ക്ക്
തക്കാളി ഉടയ്ക്കുക. ഇതില്‍ അല്പം ചെറുനാരങ്ങാനീര്, അര ടീസ്പൂണ്‍ മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി എന്നിവ ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

പച്ചക്കറികള്‍ കൊണ്ട് ഫേസ് പായ്ക്ക്
വരണ്ട ചര്‍മത്തിന് പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്തിടാം. ഇതില്‍ അല്പം തൈര് ചേര്‍ത്തും മുഖത്തു തേയ്ക്കാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

പച്ചക്കറികള്‍ കൊണ്ട് ഫേസ് പായ്ക്ക്
സവാള കൊണ്ടും ഫേസ് പായ്ക്കുണ്ടാക്കാം. സവാള അരച്ചതില്‍ കടലമാവ്, ചന്ദനപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് അല്പം പാല് കൂടി ചേര്‍ത്ത് മുഖത്തിടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. മൃതകോശങ്ങള്‍ അകറ്റുകയും ചെയ്യും. വൈറ്റമിന്‍ എ, സി, ഇ എന്നിവ സവാളയില്‍ അടങ്ങിയിട്ടുണ്ട്.

പച്ചക്കറികള്‍ കൊണ്ട് ഫേസ് പായ്ക്ക്
വെള്ളരിക്കയും സൗന്ദര്യസംരക്ഷണത്തിന് പറ്റിയ ഒന്നാണ്. ഇത് അരച്ച് തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് പുരട്ടി മുഖത്തിടാം. ബ്ലീച്ചിംഗ് ഇഫക്ട് കിട്ടാന്‍ ഇത് സഹായിക്കും. കണ്ണനടിയില് വെള്ളരിക്കാനീര് പുരട്ടുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്. വെള്ളരിക്കയുടെ നീരില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്താലും നല്ലൊരു ഫേസ് പായ്ക്കു തന്നെ.



Click it and Unblock the Notifications
