Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ചര്‍മ്മകാന്തി നല്കുന്ന സുഗന്ധദ്രവ്യങ്ങള്‍
ഭംഗിയും തിളക്കവുമുള്ള ചര്‍മ്മം ലഭിക്കുന്നതിന് ഏറെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം എണ്ണകള്‍ ഉപയോഗിക്കുകയാണ്. എന്നാല്‍ സുഗന്ധദ്രവ്യങ്ങളുടെ കാര്യത്തില്‍ അവ സുഗന്ധം നല്കിയ എണ്ണകളേക്കാള്‍ ഒരു പടി ഉയരത്തിലാണ്. ഇവ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് മാനസികസംഘര്‍ഷം കുറയ്ക്കാന്‍ വരെ സാധിക്കും. അവയെ തന്നെ വേദനാസംഹാരികളായും, ഉര്ജ്ജദായകങ്ങളായും ഉപയോഗപ്പെടുത്താം. അതിനെല്ലാമുപരി ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഫലപ്രദമാകും.
പ്രായം ചെല്ലുമ്പോള്‍ ചര്‍മ്മത്തിന് ഹോര്‍മോണ്‍ വ്യതിയാനമടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വരും. സുഗന്ധതൈലങ്ങള്‍ ചര്‍മ്മത്തിന് ഏറെ അനുയോജ്യമായവയാണ്. ഇവ ഉപയോഗിക്കുന്നത് അരോമ തെറാപ്പിയുടെ വകഭേദമാണ്. ഇത് ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങി പ്രവര്‍ത്തിക്കും. എല്ലാ ദിവസവും ഇവ ഉപയോഗിക്കുകയും ചെയ്യാം.
ഇവ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് പശിമ ഒഥവാ ഒട്ടിപ്പിടിക്കുന്നത് പോലുള്ള പ്രശ്നം വരില്ലേ എന്ന് നിങ്ങള്‍ സംശയിച്ചേക്കാം. എന്നാല്‍ സുഗന്ധ തൈലങ്ങള്‍ അത്ര കട്ടിയുള്ളവയല്ലെന്ന മാത്രമല്ല ചര്‍മ്മത്തിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇത് വഴി ചര്‍മ്മസുഷിരങ്ങളിലെ അഴുക്ക് പൂര്‍ണ്ണമായി പുറന്തള്ളാനാവും. ഇതിന് സഹായിക്കുന്ന ചില എണ്ണകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ബദാം ഓയില്‍
ഉണങ്ങിയ ബദാം പരിപ്പില്‍ നിന്നെടുക്കുന്ന ബദാം ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് ഉത്തമമാണ്. ചര്‍മ്മത്തിന് ജലാശം നല്‍കാനും, പുതുമപകരാനും ഇതിന് കഴിയും. എളുപ്പത്തില്‍ ചര്‍മ്മത്തിലേക്ക് വലിച്ചെടുത്ത് തിളക്കം നല്‍കാനും, വരണ്ടതും, ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തെ സുഖപ്പെടുത്താനും ഇതിന് കഴിവുണ്ട്.

2. ആര്‍ഗന്‍ ഓയില്‍
വിലയേറിയ ഒരു സുഗന്ധദ്രവ്യമാണിത്. മുഖ ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും നീക്കാനുള്ള കഴിവ് ഇതിനുണ്ട്. ചര്‍മ്മത്തില്‍ പൊള്ളലേറ്റ പാടുകളും, മറ്റ് കലകളും മാറ്റാന്‍ ഇത് ഉപയോഗിക്കാം. ഇതിലെല്ലാമുപരിയായി ഇതിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ ഇല്ലായ്മചെയ്യാനും കഴിവുള്ളതാണ്.

3. ബബാസ്സു ഓയില്‍
ബ്രസീലിലെ ബബാസ്സു എന്നയിനം പനയില്‍ നിന്ന് നിര്‍മ്മിക്കുന്നതാണിത്. ഏറെ സവിശേഷതകളുള്ള ഈ ഓയില്‍ ചര്‍മ്മത്തിന് തിളക്കം നല്‍കും.വരണ്ടതും, ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തിന് നനവ് നല്കാന് ഇത് ഉത്തമമാണ്. തലമുടി സംരക്ഷണത്തിനും ഇത് ഉപയോഗിച്ചുവരുന്നു.

4. ആവണക്കെണ്ണ
ഫാറ്റി ആസിഡുകള്‍ അടങ്ങിയ ആവണക്കെണ്ണ എളുപ്പത്തില്‍ ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യുന്നതാണ്. ഇത് ചര്‍മ്മത്തെ നനവുള്ളതാക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും. തലമുടിവളര്ച്ചക്കും ഇത് ഉത്തമമമാണ്.

5. വെളിച്ചെണ്ണ
ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതാണ് വെളിച്ചെണ്ണ. കാലങ്ങളായി മുടിവളര്‍ച്ചക്കും, ചര്മ്മപരിപാലനത്തിനും വെളിച്ചെണ്ണ ഉപയോഗിച്ചുവരുന്നു. ചര്‍മ്മത്തിന് മൃദുത്വവും, മിനുസവും ലഭിക്കാന്‍ ഇത് ഗുണകരമാണ്.

6. ജൊജോബ ഓയില്‍
ചര്‍മ്മസംരക്ഷണത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ജൊജോബ. ദ്രവരൂപത്തിലുള്ള മെഴുക് പോലെയാണ് ഇത്. ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിവുള്ള ജൊജോബ തണുപ്പ് നല്കാന് സഹായിക്കും. ഇതുപയോഗിച്ചാല്‍ ചര്‍മ്മത്തിന് തിളക്കവും ലഭിക്കും.

7. വേപ്പെണ്ണ
ബാക്ടീരിയകളെ തുരത്താന്‍ കഴിവുള്ള വേപ്പെണ്ണ ഔഷധമായും ഉപയോഗിച്ചുവരുന്നു. ആയുര്‍വേദത്തില്‍ ചര്‍മ്മ പരിചരണത്തിന് ഉപയോഗിക്കുന്ന ഒരു പ്രധാന എണ്ണയാണിത്. സോറിയാസിസ്, കരപ്പന്, മുഖക്കുരു തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് ഫലപ്രദമാണ്.

8. ഒലിവെണ്ണ
ചര്‍മ്മത്തിന്റെ നനവ് നഷ്ടപ്പെട്ട് പോകുന്നതിനെ തടയാന്‍ ഒലിവെണ്ണക്ക് കഴിവുണ്ട്. ചര്‍മ്മത്തിന് മൃദുത്വവും, മിനുസവും, തിളക്കവും നല്കാന് ഇത് സഹായിക്കും. ഇതുപയോഗിക്കുക വഴി പ്രായക്കുറവ് തോന്നാന്‍ സഹായിക്കും. തലമുടി പരിചരണത്തിനും ഒലിവെണ്ണ ഉപയോഗിക്കുന്നുണ്ട്.

9. മുന്തിരിക്കുരു എണ്ണ
ചര്‍മ്മത്തിന് ഒട്ടല് പോലെ തോന്നുന്നുണ്ടെങ്കില്‍ അതിന് പരിഹാരമാണ് മുന്തിരക്കുരു എണ്ണ. എളുപ്പത്തില്‍ ഇത് ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് ഫലപ്രദമാണ്.

10. കാരറ്റ് ഓയില്‍
കാരറ്റിന്റെ വേരില്‍ നിന്നെടുക്കുന്ന എണ്ണ സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിനുണ്ടാകുന്ന തകരാറ് പരിഹരിക്കാന്‍ കഴിവുള്ളതാണ്. ചര്‍മ്മത്തിലെ തകരാറുകള്‍ പരിഹരിക്കാനും തലമുടി വളരാനും ഇത് ഉത്തമമാണ്.



Click it and Unblock the Notifications
