Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
സൗന്ദര്യം നല്കും മുട്ട
ആരോഗ്യത്തിന് മുട്ട ഉത്തമമായ ഭക്ഷണമാണെന്ന കാര്യത്തില് തര്ക്കമില്ല. സമീകൃതാഹാരമെന്നു വേണമെങ്കില് മുട്ടയെ പറയാം. വെജിറ്റേറിയന് ഭക്ഷണം കഴിയ്ക്കുന്നവരും ചിലപ്പോള് മുട്ട കഴിയ്ക്കുന്നതു കൊണ്ട് ഇതിനെ പൂര്ണമായും നോണ് വെജിറ്റേറിയന് ഗണത്തിലും പെടുത്താനാവില്ല. ഇതുകൊണ്ടു തന്നെ ഇരുതരം ഭക്ഷണത്തിന്റെ കൂട്ടത്തിലും ഇതുള്പ്പെടുത്താം.
ആരോഗ്യത്തിനെന്ന പോലെ മുട്ട മുടിയ്ക്കും ചര്മത്തിനും ഒരുപോലെ ഗുണകരമാണ്. മുട്ട സൗന്ദര്യത്തിന് ഏതെല്ലാം വിധത്തില് ഉപകാരപ്പെടുന്നുവെന്നു നോക്കൂ,

സൗന്ദര്യം നല്കും മുട്ട
എണ്ണമയമുള്ള ചര്മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചന്ദനപ്പൊടിയുമായി ചേര്ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

സൗന്ദര്യം നല്കും മുട്ട
മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന് നല്ലതാണ്.

സൗന്ദര്യം നല്കും മുട്ട
മുട്ട തൈരുമായി ചേര്ത്ത് മുഖത്തു പുരട്ടൂ. ചര്മത്തിന് ഈര്പ്പം ലഭിക്കാന് ഇതൊരു മുഖ്യമാര്ഗമാണ്.

സൗന്ദര്യം നല്കും മുട്ട
തേന്, ചെറുനാരങ്ങാനീര്, മുട്ട എന്നിവ ചേര്ത്ത് മിശ്രിതമാക്കി പുരട്ടിയാല് സണ്ടാന് മാറിക്കിട്ടും.

സൗന്ദര്യം നല്കും മുട്ട
മുടിയില് മുട്ട തേയ്ക്കുന്നത് മുടിയ്ക്കു കട്ടി ലഭിക്കാനും മുടി മൃദുവാക്കാനും സഹായിക്കും.

സൗന്ദര്യം നല്കും മുട്ട
മുട്ട ശിരോചര്മത്തില് പുരട്ടുന്നത് താരന് മാറ്റുവാന് ഏറെ നല്ലതാണ്.

സൗന്ദര്യം നല്കും മുട്ട
മുട്ട എണ്ണ, ചെറുനാരങ്ങ എന്നിവ ചേര്ത്ത് തലയില് പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി കൊഴിയുന്നത് തടയും.

സൗന്ദര്യം നല്കും മുട്ട
എണ്ണമയമുള്ള മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാര്ഗം കൂടിയാണ് മുട്ട തലയില് പുരട്ടി മസാജ് ചെയ്ത ശേഷം കഴുകുന്നത്.

സൗന്ദര്യം നല്കും മുട്ട
കണ്ണിനടിയില് മുട്ടവെള്ള പുരട്ടി ഉണങ്ങുമ്പോള് കഴുകിക്കളയുന്നത് കണ്ണിനടിയിലെ കറുപ്പു മാറ്റുവാനും നല്ലതാണ്.



Click it and Unblock the Notifications
