Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വരണ്ട ചര്‍മത്തിന് ചേരും ഫേസ്പായ്ക്കുകള്‍
മഞ്ഞു കാലത്ത് ചര്‍മം വരളുന്നത് സ്വാഭാവികമാണ്. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇത്തരം സമയം കൂടുതല്‍ പ്രയാസമേറിയതുമായിരിയ്ക്കും.
വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയെന്നതാണ് ചെയ്യേണ്ടത്. ഇതിനായി ചില ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കാം, അതും തികച്ചും പ്രകൃതിദത്ത ഉല്പന്നങ്ങള് ഉപയോഗിച്ച്.
ചര്‍മത്തിലെ വരള്‍ച്ച തടയുവാനായി ഉപയോഗിയ്ക്കാവുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ചറിയൂ,

ബട്ടര്‍ ഫ്രൂട്ട്
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ വരണ്ട ചര്‍മത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം ഫേസ്പായക്കാണ്. ഇതുടച്ച് ഒലീവ് ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കാം.

പാല്, തേന്‍
പാല്, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്.

മുട്ടവെള്ള
മുട്ടവെള്ള മുഖത്തു പുരട്ടുക. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിലെ വരള്‍ച്ച മാറ്റുവാന്‍ മാത്രമല്ല, മൃദുവായ ചര്‍മത്തിനും ഇത് ഗുണം ചെയ്യും.

പഴം
പഴം ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. പഴം നല്ലപോലെ ഉടച്ച് തൈര്, തേന്‍ എന്നിവ ചേര്‍ത്തു പുരട്ടാം.

ഓട്സ, തേന്‍, തൈര്
ഓട്സ, തേന്‍, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. വേണമെങ്കില്‍ അല്പം ഗ്ലിസറിനും ചേര്‍ക്കാം. വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം പരിഹാരമാണിത്.

പപ്പായ
പപ്പായ ഉടച്ച് പാലുമായി ചേര്‍ത്ത് പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ചര്‍മത്തിന് ഉറപ്പു നല്‍കാനും സഹായിക്കും.

ഗ്ലിസറിന്‍
ഗ്ലിസറിന്‍ ഫേ്സ് പായ്ക്കുകളില്‍ ചേര്‍ത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള ഒരു പരിഹാരമാണ്. ഇതല്ലാതെ, ഗ്ലിസറിന്‍, പനിനീര് എന്നിവ ചേര്‍്ത്തു പുരട്ടുന്നതും ഗുണം ചെയ്യും.

ഓറഞ്ച്തൊലി
ഓറഞ്ച്തൊലി ഉണക്കിപ്പൊടിയ്ക്കുക. ഇതില്‍ പാല്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്.

പനിനീര്, തേന്‍
പനിനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ.

കൊക്കോ പൗഡര്‍
കൊക്കോ പൗഡര്‍ തേനുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും. ഇത് മുഖത്തു പുരട്ടി 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയൂുക.

കടലമാവ്, തൈര്
കടലമാവ്, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മം വരളാതിരിയ്ക്കുവാന് സഹായിക്കും.

പാല്‍പ്പൊടി, ബദാം ഓയില്‍, പനിനീര്
പാല്‍പ്പൊടി, ബദാം ഓയില്‍, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും വരണ്ട ചര്‍മത്തിനുള്ള ഒരു പരിഹാരം തന്നെയാണ്. മുഖത്തിനു തിളക്കം നല്‍കാനും ഈ ഫേസ് പായ്ക്ക് സഹായിക്കും.



Click it and Unblock the Notifications
