Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുഖക്കുരു ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍
മുഖസൗന്ദര്യത്തിന് സൗന്ദര്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഒന്നാണ് മുഖക്കുരു. ചോക്കലേറ്റ്, ബര്‍ഗര്‍, വറുത്ത ഭക്ഷണങ്ങള്‍ തുടങ്ങി നിരവധി ആഹാരസാധനങ്ങള്‍ മുഖക്കുരു ഉണ്ടാക്കും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടാകും. അതോടൊപ്പം ഇത് ശരിയല്ല എന്നും കേട്ടിട്ടുണ്ടാവും. പല ചര്മ്മരോഗവിദഗ്ദരും ഭക്ഷണവും മുഖക്കുരുവും തമ്മില്‍ ബന്ധമില്ല എന്നും പറയാറുണ്ട്. എന്നാല്‍ അത്തരം പഠനങ്ങളൊന്നും ഒരു കൃത്യമായ അനുമാനത്തിലെത്തിയിട്ടില്ല.
കാലങ്ങളായി ഭക്ഷണത്തെയും, മുഖക്കുരുവും തമ്മിലുള്ള ബന്ധം ഒരു വിവാദ വിഷയമാണ്. എങ്കിലും ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് തന്നെ ഏറെപ്പേരും വിശ്വസിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന വ്യക്തിപരമായ കാരണങ്ങളും തിരിച്ചറിയുക പ്രയാസമാണ്. എന്നാല്‍ പുതിയ പഠനങ്ങള്‍ ഭക്ഷണവും, മുഖക്കുരുവും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഭക്ഷണക്രമവും മുഖക്കുരുവും
മുഖക്കുരുവും ഭക്ഷണവും തമ്മിലുള്ള ബന്ധം തര്‍ക്കവിഷയമാണ്. ചര്‍മ്മത്തിന്റെ സ്വഭാവവും, മുഖക്കുരു എങ്ങനെ ഉണ്ടാകുന്നു തുടങ്ങി പല കാര്യങ്ങള്‍ ഇക്കാര്യത്തില്‍ മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ അല്പം പിസ്സ കഴിച്ചതുകൊണ്ട് നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടാകില്ല. എന്നാല്‍ അതിനിടയാക്കാവുന്ന മറ്റ് ചില കാര്യങ്ങള്‍ കണ്ടെത്താനുമാകും.

പാല്
പാലുത്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും എന്ന് കരുതപ്പെടുന്നു. മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോര്‍മോണുകള്‍ ഏറെ അടങ്ങിയതാണ് പാലും പാലുത്പന്നങ്ങളും. ഗര്‍ഭിണിയായ പശുവിന്റെ പാല് ഇക്കാര്യത്തില്‍ മുന്നിലാണ്.

ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്സ്
കാന്‍ഡികളിലും, ബിസ്കറ്റുകളിലും, ബ്രെഡിലും ഉപയോഗിക്കുന്ന ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്സ് പെട്ടന്ന് ദഹിക്കുന്നതാണ്. ഹോര്‍മോണ്‍ നിലയ്ക്ക് ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ വഴി ശരീരത്തില്‍ വര്‍ദ്ധിക്കും എന്നതാണ് ഇതിന് കാരണം.

കഫീന്‍
സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വൃക്കയില്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നതാണ് കഫീന്‍. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. ഉറക്കം കുറയാനും ഇത് കാരണമാകും. ഉറക്കത്തിന്റെ സമയത്താണല്ലോ ശരീരത്തിലെ കോശങ്ങള്‍ പുനര്‍ നിര്‍മ്മിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് മുഖക്കുരുവിന്റെ തുടക്കം കാണുന്നുണ്ടെങ്കില്‍ ആവശ്യത്തിന് ഉറങ്ങുന്നത് ശീലമാക്കുക. ഇത് സ്ഥിതി മോശമാകുന്നത് തടയാന്‍ സഹായിക്കും.

ചോക്കലേറ്റ്
മുഖക്കുരുവിന് പ്രധാന കാരണമായി പറയുന്ന ഒന്നാണ് ചോക്കലേറ്റ്. ഇതില്‍ കുറെയൊക്കെ ശരിയുമുണ്ട്. ചോക്കലേറ്റില്‍ പാലും, ശുദ്ധീകരിച്ച പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്നമല്ല.

കൊഴുപ്പ്
കൊഴുപ്പ് അമിതമായി ശരീരത്തിലെത്തുന്നത് മുഖക്കുരുവിന് കാരണമാകും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനും, ഹോര്‍മോണ്‍ വ്യതിയാനത്തിനും കൊഴുപ്പ് ഇടയാക്കും. കൊഴുപ്പ് അമിതമാകുന്നത് മൂലം രക്തയോട്ടം സാവധാനമാകുന്നതിനാല്‍ ഓക്സിജനും, മറ്റ് പോഷകങ്ങളും ശരീരഭാഗങ്ങളിലെത്തുന്നത് തടസ്സപ്പെടും.
7. ഫ്രഞ്ച് ഫ്രൈ - കൊഴുപ്പും, പശയുമുള്ള ഫ്രഞ്ച് ഫ്രൈ പോലുള്ള വിഭവങ്ങള്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകാനിടയാക്കും.

കക്ക
മുഖക്കുരു വഷളാക്കുന്നതില്‍ അയഡിന്‍ പ്രധാന പങ്കുണ്ട്. കൊഞ്ച്, ഞണ്ട്, ചെമ്മീന്‍, കക്ക എന്നുവേണ്ട മത്സ്യങ്ങളും അയഡിന്‍ ധാരാളമായി അടങ്ങിയവയാണ്.

ചീര
ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമായ ചീരയില്‍ അയഡിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് മുഖക്കുരുവിന്റെ പ്രശ്നമുണ്ടെങ്കില്‍ ചീര കഴിക്കുന്നതിന് നിയന്ത്രണം വേണം.

മസാല
മസാലകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ മുഖക്കുരുവിന് കാരണമാകില്ലെങ്കിലും നിലവിലുള്ളത് വഷളാകാന്‍ ഇടയാക്കും. മസാലകള്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുകയും, അതുമുലം ചര്‍മ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇടവരുത്തും.

മാംസം
ഇന്ന് നമ്മള് കഴിക്കുന്ന മാംസങ്ങളെല്ലാം ആന്റി ബയോട്ടിക്കുകളും, ഡി.എച്ച്.ടി പോലുള്ള ഹോര്‍മോണുകളും അടങ്ങിയവയാണ്. അതിനാല്‍ ഇവ അധികം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. കൂടാതെ ശരീരത്തിന്റെ പി.എച്ച് ആവശ്യമായതിലും ഉയരാന്‍ ഇത് കാരണമാവുകയും തന്മൂലം ശരീരത്തില്‍ ചൂട് കൂടുകയും ചെയ്യും.

സോഡയും പാനീയങ്ങളും
ചര്‍മ്മത്തിന് ദേഷകരമാകുന്ന സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാന്‍ ഇടയാക്കുന്നതാണ് കഫീന്‍. പഞ്ചസാര ചേര്‍ത്ത സോഡയും മറ്റ് പാക്ക് ചെയ്ത പാനീയങ്ങളും കഫീന്‍ അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തിന് ദോഷകരമാണ്.

മദ്യം
മദ്യം കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇത് വഴി ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാവുകയും അത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.



Click it and Unblock the Notifications
