Latest Updates
-
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ്
സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ സൂക്ഷിക്കുക..
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ഇന്ന് വന്‍ വിപണിയാണുള്ളത്. ഇവയില്‍ മിക്കവാറും ഉത്പന്നങ്ങള്‍ സ്ത്രീകളെ ലക്ഷ്യമിട്ടുള്ളവയുമാണ്. അതില്‍ തന്നെ ഭൂരിപക്ഷവും ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും എന്ന വാഗ്ദാനം നല്കുന്നവയുമാണ്. ഇവ ഫലം തരുമെങ്കിലും അത്ര സുരക്ഷിതമല്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലടങ്ങിയിരിക്കുന്ന സിന്തറ്റിക് കെമിക്കലുകള്‍ ദൂരവ്യാപകമായ ദോഷങ്ങളുണ്ടാക്കുന്നവയാണ്. മേക്കപ്പിനായി ഉപയോഗിക്കുന്ന ഭൂരിപക്ഷം ഉത്പന്നങ്ങളും, കോസ്മെറ്റിക്സും ചര്‍മ്മത്തിന് വലിയ തകരാറുകള്‍ വരുത്തിവെയ്ക്കും. ചര്‍മ്മത്തിന് മുകളില്‍ ആവരണം തീര്‍ക്കുന്ന ഇവ ചര്‍മ്മത്തിന്റെ ശ്വസനം തടസപ്പെടുത്തി ചര്‍മ്മരോഗങ്ങള്‍ക്ക് ഇടയാക്കും.
നിങ്ങളുടെ ശരീരത്തിനും, ചര്‍മ്മത്തിനും ദോഷം ചെയ്യുന്ന പത്ത് ഉത്പന്നങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ലിപ്സ്റ്റിക്ക്
ലിപ്സ്റ്റിക്ക് നിങ്ങളുടെ ചുണ്ടുകളിലെ നനവ് ഇല്ലാതാക്കും. ലിപ്സ്റ്റിക്കിനേക്കാള് നല്ലത് ലിപ് ബാമുകളാണ്. ചില ലിപിസ്റ്റിക്കുകളിലും, ലിപ് ഗ്ലോസ്സസുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയാണ്. ചുവന്ന ലിപ്സ്റ്റിക്കില്‍ അപകടകരമായ അളവില്‍ ലെഡ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലെഡ് ശരീരത്തിനുള്ളില്‍ ചെല്ലുന്നത് വഴി തലച്ചോറില്‍ തകരാറുകളും, പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാം.

മോയ്സ്ച്വറൈസറുകള്‍
സ്കിന്‍ കെയര്‍ കമ്പനികള്‍ വില്‍ക്കുന്ന മോയ്സ്ച്വറൈസറുകളിലെല്ലാം ഉയര്‍ന്ന തോതില്‍ ഡിറ്റര്‍ജന്റുകളും, സമാനമായ കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വഭാവികമായ പ്രതിരോധശേഷി ഇല്ലാതാക്കും.

കാജല്‍
കാജല്‍ ഉപയോഗിക്കുന്നത് വഴി കണ്ണിന് പല പ്രശ്നങ്ങളും ഉണ്ടാകാം. കെമിക്കല്‍, ടോക്സിക് സമ്പര്‍ക്കം മൂലം നേത്രരോഗങ്ങള്‍, ഗ്ലൂക്കോമ,നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍ എന്നിവ ഉണ്ടാകാം. കണ്ണിനുള്ളില്‍ സുറുമ, കാജല്‍ തുടങ്ങിയ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

നെയില്‍ പോളിഷ്
കടുത്ത നിറമുള്ള നെയില്‍ പോളിഷുകള്‍ നഖത്തിന്റെ നിറം മഞ്ഞയാകാന്‍ ഇടയാക്കും. അസെറ്റോണ്‍ എന്ന കടുപ്പമുള്ള രാസവസ്തു നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്നു. ഇത് നഖത്തെ ദുര്‍ബലമാക്കുന്നതാണ്.

ടാല്‍കം പൗഡര്‍
ടാല്‍കം പൗഡറിലടങ്ങിയിരിക്കുന്ന സിലിക്കേറ്റ്സ് പോലുള്ള രാസവസ്തുക്കള്‍ കടുത്ത വിഷമാണെന്ന് മാത്രമല്ല അലര്‍ജിക്കും, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കും കാരണമാകും. നമ്മള് വിയര്‍പ്പ് ശല്യം കുറയ്ക്കാനുപയോഗിക്കുന്ന ടാല്‍കം പൗഡര്‍ ചര്‍മ്മത്തിലെ നനവ് ഇല്ലാതാക്കും. ഇത് ചര്‍മ്മത്തിന് ദോഷം ചെയ്യുന്നതാണ്.

ബ്ലീച്ച് ക്രീം
ചര്‍മ്മത്തിന് മൃദുത്വവും, മിനുക്കവും നല്കുന്ന എണ്ണമയം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നവയാണ് ബ്ലീച്ചിങ്ങ് ക്രീമുകള്‍. എണ്ണമയം നഷ്ടപ്പെടുന്നത് വഴി തൊലിയില്‍ ചുളിവുകള്‍ എളുപ്പം രൂപപ്പെടാനിടയാകും.

വാക്സിങ്ങ്
ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാനുള്ള വാക്സിങ്ങിനും ദോഷങ്ങളുണ്ട്. ഉള്ളിലേക്ക് രോമം വളരുക,ചുവന്ന നിറത്തിലുള്ള മുഴ, ചെറിയ രക്തസ്രാവം എന്നിവയൊക്കെ ഇതുവഴി ഉണ്ടായേക്കാം. മുഖത്ത് വാക്സ് ചെയ്യുന്നത് വഴി ചര്‍മ്മം നേരത്തെ തന്നെ അയഞ്ഞ് തൂങ്ങാനും, പരുഷമാകാനും ഇടയാകും. മുഖചര്‍മ്മം വളരെ ലോലമായതിനാല്‍ വാക്സിങ്ങ് അതിന്റെ സ്വഭാവികത തകരാറിലാക്കും.

ഹെയര്‍ കളറുകളും, ഡൈയും
തലമുടിയില്‍ കളര്‍ ചെയ്യുന്നതിന് മുമ്പായി അത് വഴി വരാവുന്ന അലര്‍ജി, മുടി കൊഴിച്ചില്‍, ചര്‍മ്മത്തിലുണ്ടാകുന്ന എരിച്ചില്‍, ചുവപ്പ് നിറം, മുഖത്തുണ്ടാവുന്ന നീര്‍ക്കെട്ട്, ശ്വസന വൈഷമ്യങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കുക. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഏറെ രാസവസ്തുക്കള്‍ ഹെയര്‍ ഡൈകളിലുണ്ട്.

ഡിയോഡറന്റുകള്‍
ശാസ്ത്രീയ പഠനങ്ങള്‍ അനുസരിച്ച് ശരീരത്തിനും, ചര്‍മ്മത്തിനും ദോഷം ചെയ്യുന്നതാണ് ഡിയോഡറന്റുകള്‍.. ആല്ക്കഹോളടങ്ങിയിരിക്കുന്നതിനാലുള്ള അസ്വസ്ഥതകള്‍, ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന തിണര്‍പ്പുകള്‍, തൊലിയുടെ നിറത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ ഡിയോഡറന്റ് സൃഷ്ടിക്കുന്നവയാണ്.

സുഗന്ധങ്ങള്‍
ഡിറ്റര്‍ജന്റ്സ്, പെര്‍ഫ്യൂം, പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, എയര്‍ ഫ്രഷ്നര്‍ തുടങ്ങിയവയിലൊക്കെ പരിസ്ഥിതിക്കും ശരീരത്തിനും ദോഷം ചെയ്യുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. സുഗന്ധത്തിന് വേണ്ടി സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ക്രമേണ ആരോഗ്യത്തിന് ഭീഷണിയായി മാറും.



Click it and Unblock the Notifications
