Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സൗന്ദര്യത്തെക്കുറിച്ചും തെറ്റിദ്ധാരണകള്‍
ഏറെ ഏഴുതുകയും പറയുകയും ചെയ്തതാണ് സ്ത്രീ സൗന്ദര്യം. സൗന്ദര്യ സംരക്ഷണത്തിനുള്ള വഴികളും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനുള്ള നാട്ടറിവുകളും സംബന്ധിച്ച അതിര് വരമ്പുകള്‍ അതുകൊണ്ട് തന്നെ അവ്യക്തവുമാണ്.
ചില സമയങ്ങളില്‍ നമ്മള്‍ക്ക് ഒട്ടും പരിചയമില്ലാത്ത അറിവ് അത് തെറ്റാണെങ്കില്‍ കൂടി നമ്മള് വിശ്വസിക്കുകയും സൗന്ദര്യ സംരക്ഷണത്തിനുള്ള രീതിയായി നമ്മള് പ്രചരിപ്പിക്കുകയും ചെയ്യും. സൗന്ദര്യം സംബന്ധിച്ച ചില തെറ്റായ അറിവുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ;

നരച്ച മുടി പറിച്ചെടുത്താല്‍ നരക്കും
നരച്ച മുടി പറിച്ചെടുത്താല്‍ നരക്കും .മുടികളില്‍ നര പ്രത്യക്ഷപ്പെട്ടാല്‍ സാധാരണ കേള്‍ക്കുന്ന ഒരു വാചകമാണിത്. നരച്ച മുടി പറിച്ചെടുത്താല്‍ കൂടുതല്‍ മുടികള്‍ നരക്കുമെന്നത് തികച്ചും തെറ്റായ ധാരണയാണ്. തലയില്‍ കുറഞ്ഞ അളവില്‍ മാത്രമേ രോമകൂപങ്ങള്‍ ഉള്ളൂവെന്നതിനാല്‍ മുടി പറിച്ചെടുത്താലും ഇല്ലെങ്കിലും പ്രായമാകല്‍ അതിൻറെ വഴിക്ക് തുടരും.

രോമം
റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്താല്‍ രോമം കട്ടിയായി വളരും -തൊലിയുടെ അടിയിലുള്ള രോമകൂപങ്ങള്ക്കനുസരിച്ചാണ് മുടിയുടെയും രോമത്തി ൻറെയും
വളര്‍ച്ച. റേസര്‍ ഇവയെ സ്പര്‍ശിക്കുന്നില്ല എന്നതാണ് വസ്തുത. ഷേവ് ചെയ്യുമ്പോള്‍ ശേഷിക്കുന്ന കുറ്റിമുടികള്‍ വളര്‍ച്ച പ്രാപിക്കുന്നതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാധാരണ കൂടുതല്‍ രോമവളര്‍ച്ച തോന്നിപ്പിക്കും.

എണ്ണ മയമുള്ള തൊലിക്ക് ജലാംശം ആവശ്യമില്ല
തൊലിയും മുടിയും ആരോഗ്യത്തോടെയിരിക്കാന്‍ ശരീരം പുറപ്പെടുവിക്കുന്ന സ്രവങ്ങള്‍ നിമിത്തമാണ് തൊലി എണ്ണമയമുള്ളതാകുന്നത്. ഈ എണ്ണ അടിഞ്ഞ് രോമങ്ങള്‍ക്കിടയിലെ ചെറുദ്വാരങ്ങള്‍ അടയാന്‍ സാധ്യതയുണ്ട്. ഇത് ഒരു മോയിസ്ചറൈസര്‍ ഉപയോഗിച്ച് ശരിയാക്കിയെടുക്കണം. കൂടുതലായി എണ്ണ മയമുള്ള തൊലിയാണ് നിങ്ങള്‍ക്കെങ്കില്‍ ഓയില്‍ ഫ്രീ മോയിസ്ചറൈസര്‍ ഉപയോഗിക്കുക.

ടു ഇന്‍ വണ്‍ ഷാമ്പൂ
മുടി ഷാമ്പൂ ചെയ്യലും കണ്ടീഷന്‍ ചെയ്യലും രണ്ടും രണ്ടാണ്. ഷാമ്പൂ മുടി വൃത്തിയാക്കുമ്പോള്‍ കണ്ടീഷനര്‍ മുടി മൃദുവാക്കുകയാണ് ചെയ്യുക. ഇത് രണ്ടിനും കൂടി ഒരൊറ്റ ഷാമ്പൂ എന്ന രീതിയില്‍ മാര്‍ക്കറ്റിലത്തെുന്ന ഉല്‍പ്പന്നങ്ങള്‍ തട്ടിപ്പാണെന്ന് തന്നെ പറയാം. നല്ല രീതിയില്‍ മുടി വളരണമെങ്കില്‍ ഷാമ്പൂവും കണ്ടീഷനറും പ്രത്യേകം ഉപയോഗിക്കുക.

മീനും പാലുല്‍പ്പന്നങ്ങളും ഒരുമിച്ച് കഴിച്ചാല്‍
- മീനും പാലുല്‍പ്പന്നങ്ങളും ഒരുമിച്ച് കഴിച്ചാല്‍ തൊലിയില്‍ അടയാളമുണ്ടാകും.മെലാനിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളുടെ നാശം മൂലമാണ് തൊലിയില്‍ പാടുകള്‍ ഉണ്ടാകുന്നത്. വിറ്റിലിഗോ എന്ന് അറിയപ്പെടുന്ന ഈ അവസ്ഥക്ക് മീനുമായോ പാലുല്പ്പന്നങ്ങളുമായോ യാതൊരു ബന്ധവുമില്ല.



Click it and Unblock the Notifications
