Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചോക്ലേറ്റിന്റെ ചില സൗന്ദര്യവശങ്ങള്‍
ചോക്കലേറ്റ് കഴിയ്ക്കാനിഷ്ടപ്പെടാത്തവര് ചുരുങ്ങും. തടി കൂട്ടൂം, മധുരം പ്രമേഹം പോലുള്ള രോഗങ്ങളുണ്ടാക്കും എന്നൊക്കെ പറയുമെങ്കിലും ഇത് പാടെ ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയാറില്ലെന്നതാണ് വാസ്തവം. ചോക്ലേറ്റിലാകട്ടെ, ഡാര്‍ക് ചോക്ലേറ്റിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചോക്ലേറ്റ് നല്ലതു തന്നെയാണ്. ചോക്ലേറ്റ് ഉണ്ടാക്കാനുപയോഗിക്കുന്ന കൊക്കോ പൗഡറാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക. ഇത് ലഭിച്ചില്ലെങ്കില്‍ ചോക്ലേറ്റ് തന്നെ ഉരുക്കി ഉപയോഗിക്കുകയുമാകാം. ചോക്ലേറ്റ് ഏതെല്ലാം വിധത്തിലാണ് സൗന്ദര്യവര്‍ദ്ധനവിനു സഹായിക്കുകയെന്ന് അറിയേണ്ടേ,

കൊക്കോ പൗഡര്‍ പാലിലോ തൈരിലോ കലക്കി നല്ലൊന്നാന്തരം സ്ക്രബറായി ഉപയോഗിക്കാം. ഇത് ചര്‍മം വൃത്തിയാക്കാനും തിളങ്ങാനും സഹായിക്കും. ഇത് ചെറുചൂടോടെ മുഖത്തു പുരട്ടി മുഖവും കഴുത്തും സ്ക്രബ് ചെയ്യുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
ചോക്ലേറ്റില്‍ ധാരാളം ഫ്ളേവനോയ്ഡുകളുണ്ട്. ഇവ ചര്‍മത്തിന് ചെറുപ്പം നല്കാന് സഹായിക്കും. ചോക്ലേറ്റ് പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മതി. ചോക്ലേറ്റ് ഉണ്ടാക്കുന്ന കൊക്കോ പൗഡര്‍ ലഭിച്ചില്ലെങ്കില്‍ ചോക്ലേറ്റ് ഉരുക്കി പാലില്‍ ചേര്‍ത്താലും മതി. ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാനാണ് ഇവയിലെ ഫ്ളേവനോയ്ഡുകള്‍ സഹായിക്കുന്നത്.
തിളങ്ങുന്ന ചര്‍മത്തിന് ചോക്ലേറ്റ് സഹായിക്കും. കൊക്കോ പൗഡര്‍, പാല്, ഓട്സ് പൊടിച്ചത് എന്നിവ കൂട്ടിക്കലര്‍ത്തി ചര്‍മത്തില്‍ പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയുക.
കൊക്കോ പൗഡറും കോഫി പൗഡറും കൂട്ടിക്കലര്‍ത്തി പാലില്‍ കലക്കി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള എളുപ്പമാര്‍ഗമാണ്.
വേനല്‍ക്കാലത്തും കടുത്ത സൂര്യപ്രകാശത്തില്‍ പോകുമ്പോഴും മുഖത്ത് ടാന്‍ വരാനുള്ള സാധ്യത കൂടുതലാണ്. ചോക്ലേറ്റ് മുഖത്തു പുരട്ടുന്നത് ടാന്‍ മാറാനുള്ള നല്ലൊരു വഴിയാണ്. ഇതിലെ ഫ്ളേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നത്.



Click it and Unblock the Notifications
