Latest Updates
-
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ
കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
പൂജാസാമഗ്രികളില്‍ പ്രധാനമാണ് കര്‍പ്പൂരം. പൂജാദ്രവ്യമെന്നതിലുപരിയായി കര്പ്പൂരത്തിന് ഔഷധഗുണങ്ങളും ഏറെയുണ്ട്.
ചിലതരം മരുന്നകള്‍ ഉണ്ടാക്കാന്‍ കര്‍പ്പൂരം ഉപയോഗിക്കാറുണ്ട്. ഇതുപോലെ ചര്‍മത്തിനും മുടിയ്ക്കും സംരക്ഷണം നല്കുന്നതു വഴി നല്ലൊരു സൗന്ദര്യോപാധിയായും കര്‍പ്പൂരത്തെ കണക്കാക്കാം.
കര്‍പ്പൂരത്തിന്റെ സൗന്ദര്യ, ആരോഗ്യവശങ്ങള്‍ എന്തൊക്കെയെന്നറിയൂ.

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
ചര്‍മത്തിലെ ചൊറിച്ചില്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം. ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അല്ലെങ്കില്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടിയാല്‍ മതി.

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
പൊള്ളലിന്റെ പാടുകള്‍ നീക്കാനും കര്‍പ്പൂരം നല്ലതാണ്. അല്പം കര്‍പ്പൂരം വെള്ളത്തില്‍ ചാലിച്ച് ഈ ഭാഗത്തു പുരട്ടിയാല്‍ മതിയാകും. എന്നാല്‍ പൊള്ളല്‍ മുഴുവന്‍ ഭേദമായതിനു ശേഷം മാത്രം ഇങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
മുഖക്കുരുവും മുഖക്കുരു പാടുകളും പരിഹരിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കര്‍പ്പൂരം. കര്‍പ്പൂരതൈലം കിട്ടും. ഇതു പുരട്ടി നോക്കൂ. അല്ലെങ്കില്‍ ഫേസ് പായ്ക്കില്‍ അല്പം കര്‍പ്പൂരം ചേര്‍ത്താലും മതിയാകും.

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പരിഹരിക്കാനും കര്‍പ്പൂരം പുരട്ടുന്നത് നല്ലതാണ്.

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
വിണ്ടുപൊട്ടിയ ഉപ്പുറ്റികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരം. വെള്ളത്തില്‍ കര്‍പ്പൂരം കലക്കി ഇതില്‍ കാലുകള്‍ ഇറക്കി വച്ചാല്‍ മതിയാകും.

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
മുടിയുടെ വളര്‍ച്ചയ്ക്കും കര്‍പ്പൂരം നല്ലതാണ്. തേയ്ക്കുന്ന എണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തിളക്കാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. കര്‍പ്പൂരതൈലത്തില്‍ അല്പം തൈരോ മുട്ടയോ ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
മുടികൊഴിച്ചിലിനും കര്‍പ്പൂരം നല്ലതാണ്. കര്‍പ്പൂരം ചേര്‍ത്ത എണ്ണയുപയോഗിച്ച് തല മസാജ് ചെയ്യാം. സ്ട്രെസ് കുറയ്ക്കാനും റിലാക്സ് ചെയ്യാനും കര്‍പ്പൂരം ചേര്‍ത്ത എണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications
