Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ബോട്ടോക്സ് കുത്തിവയ്പിന് ദോഷങ്ങളും
പണ്ടത്തെപ്പോലെയല്ല, സൗന്ദര്യസംരക്ഷണത്തിന് ഇപ്പോള്‍ വഴികളേറെയാണ്. ഇത്തരം വഴികളിലൊന്നാണ് ബൊട്ടോക്സ് കുത്തിവയ്പ്. മുഖത്തെ അഭംഗി മറയ്ക്കാനാണ് ഇത്തരം കുത്തിവയ്പുകളെടുക്കാറ്.
ബോട്ടോലിനിയം ടോക്സിന് ടൈപ്പ് എ, ഹ്യൂമണ്‍ ആല്ബുമിന്, സോഡിയം ക്ലോറൈഡ് എന്നിവയാണ് ബോട്ടോക്സ് ഇന്ജക്ഷന് മിശ്രിതത്തില്‍ അടങ്ങിയിരിക്കുന്നത്.

മുഖത്തെ അപാകതകള്‍ പരിഹരിച്ച് സൗന്ദര്യം നല്‍കുമെങ്കിലും ഇത് വരുത്തി വയ്ക്കുന്ന ദോഷങ്ങളും പലതുണ്ട്.
ഇതിലെ ചില ഘടകങ്ങള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കും. ചര്‍മം ചൊറിഞ്ഞു തടിക്കുക, ആസ്തമ, തല ചുറ്റ്, ശ്വസനപ്രശ്നങ്ങള്‍ എന്നിവയാണ് പ്രധാന അലര്‍ജികള്‍.
ചര്‍മകോശങ്ങള്‍ മൃദുവായവരില് ഇത്തരം കുത്തിവയ്പുകള്‍ കോശങ്ങളില്‍ മുറിവേല്‍പ്പിക്കാനും ചര്‍മത്തില്‍ മുറിവുകളും വീര്ത്തുതടിക്കുലുമുണ്ടാകാനും വഴിയൊരുക്കും.
നെറ്റിയിലോ കണ്ണിനോടോ ചേര്‍ന്ന ഭാഗങ്ങളിലോ ആണ് ബോട്ടോക്സ് കുത്തിവയ്ക്കുന്നതെങ്കില്‍ ചിലരില്‍ കണ്പോളകള് താഴേക്ക് തൂങ്ങിപ്പോരുന്നതായി താല്‍ക്കാലികമായെങ്കിലും അനുഭവപ്പെടും.
പെല്‍വിക് മസിലുകളുടെ പ്രശ്നം കാരണം എപ്പോഴും മൂത്രശങ്കയുണ്ടാകുന്നവര്ക്കു നല്കുന്ന ചികിത്സ കൂടിയാണ് ബോട്ടോക്സ്. എന്നാല്‍ ചര്‍മസൗന്ദര്യത്തിനായി ബോട്ടോക്സെടുക്കുമ്പോള് ഇത് യൂറിനിറി ഇന്ഫെക്ഷന് വഴിയൊരുക്കും.
കുത്തിവയ്പെടുത്ത് ഒരാഴ്ച കഴിയുമ്പോള്‍ ചിലരില്‍ പനിയ്ക്കു സമാനമായ ലക്ഷണങ്ങള്‍, തലവേദന, ശരീരവേദന, ശരീരോഷ്മാവ് വര്‍ദ്ധിക്കുക തുടങ്ങിയവ കണ്ടുവരാറുണ്ട്.
ചിലരില്‍ ബോട്ടോക്സ് കുത്തിവയ്പ് സൈനസ് പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.
ബ്രോങ്കൈറ്റിസ്, ശ്വസന സംബന്ധമായ അണുബാധ എന്നിവയും ചിലരില്‍ ബ്രോങ്കൈറ്റിസ് വരുത്തി വയ്ക്കാറുണ്ട്.
എന്നാല്‍ മുകളില്‍ പറഞ്ഞ ദോഷവശങ്ങള്‍ എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും പരിചയസമ്പന്നനായ ഒരാളുടെ അടുത്തു മാത്രമേ ഇത്തരം ചികിത്സകള്‍ തേടാവൂ.



Click it and Unblock the Notifications
