Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങും മുന്‍പ് സ്വന്തം അടുക്കളയിലേക്കൊന്നു കയറി നോക്കൂ. പ്രകൃതിദത്തമായ ധാരാളം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഇവിടെ കാണാം.
അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍ എന്തൊക്കെയെന്നും ഇവയെങ്ങനെ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാമെന്നും നോക്കൂ.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
അടുക്കളയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒന്നാം സ്ഥാനത്താണ് മഞ്ഞള്‍പ്പൊടി. നിറം വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, ചര്‍മത്തിലെ കറുത്ത പാടുകള്‍ അകലുന്നതിനും അലര്‍ജി പോലുള്ള ചര്‍മപ്രശ്നങ്ങള്‍ക്കും ഇതൊരു നല്ല മരുന്നാണ്.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള തക്കാളി കൊണ്ട് മുഖത്തുരസുന്നത് കറുത്ത പാടുകള്‍ പോകാനുള്ള ഒരു വഴിയാണ്. ഇതുപയോഗിച്ച് ധാരാളം സൗന്ദര്യസംരക്ഷണക്കൂട്ടുകള് ഉണ്ടാക്കുകയും ചെയ്യാം.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
പാല് നല്ലൊന്നാന്തരം ക്ലെന്‍സറാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തിളങ്ങുന്ന ചര്‍മമുണ്ടാകാനും സഹായിക്കും.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
ഉപ്പ് നല്ലൊന്നാന്തരം സ്ക്രബറാണ്. കടലുപ്പ് പോലുള്ളവ ചര്‍മത്തിന് ആവശ്യമായ പല ധാതുക്കളും അടങ്ങിയവയുമാണ്. ഒലീവ് ഓയിലില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ നല്ലൊന്നാന്തരം സ്ക്രബറായി.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
പാചകത്തിനും ചര്‍മസംരക്ഷണത്തിനും ഒലീവ് ഓയില്‍ ഒരുപോലെ നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ചുളിവുകളില്ലാത്ത ചര്‍മം നല്കാന് നല്ലതാണ്.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
സവാളയിലെ സിങ്ക് ചര്‍മത്തിലെ അണുബാധയകറ്റാന് നല്ലതു തന്നെ. ഇത് ബാക്ടീരിയ, ഫംഗല്‍ അണുബാധ പോലെയുള്ളവയെ അകറ്റി നിര്‍ത്തും.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
ഉപ്പിനെ പോലെ പഞ്ചസാരയും ചര്‍മസംരക്ഷണത്തിന് നല്ലതാണ്. ഇതും സ്ക്രബറായി ഉപയോഗിക്കാം.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
തൈരും ചര്‍മസംരക്ഷണത്തിന് നല്ലതാണ്. സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് വളരെ നല്ലതാണ്.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
ചെറുനാരങ്ങയും ഭക്ഷണമായും സൗന്ദര്യസംരക്ഷണ മാര്‍ഗമായും ഉപയോഗിക്കാവുന്ന ഒന്നു തന്നെ. ഇത് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റാണ്. തികച്ചും പ്രകൃതിദത്തമായ ഒരു ബ്ലീച്ചിംഗ് ഏജന്റ്.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
ഓട്സ് നല്ലൊരു ഭക്ഷണമാണ്. അതേ സമയം നല്ലൊരു സ്ക്രബറായും ഇത് ഉപയോഗിക്കാം. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങല്‍ അകറ്റാനും ഇത് നല്ലതാണ്.

അടുക്കളയിലെ സൗന്ദര്യക്കൂട്ടുകള്‍
കുക്കുമ്പര്‍ സാലഡില്‍ മാത്രമല്ല, കണ്‍തടത്തിലെ കറുപ്പകറ്റാനും സഹായിക്കുന്ന ഒന്നാണ്. ഇത് അരച്ച് ഫേസ് പായ്ക്കായും ഉപയോഗിക്കാം.



Click it and Unblock the Notifications
