Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചര്‍മം കാക്കും ഫ്രൂട്സ്
ചര്‍മസൗന്ദര്യത്തിന് വഴികള്‍ പലതുണ്ട്. കെമിക്കലുകളും പ്രകൃതി ദത്ത വസ്തുക്കളുമെല്ലാം ഇതിനായി ഉപയോഗിക്കാം.
ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയവയാണ് പഴവര്‍ഗങ്ങള്‍. ഇത ശരീരത്തിന് ആരോഗ്യം നല്‍കുന്നതിനൊപ്പം ചര്‍മസൗന്ദര്യത്തിനും സഹായിക്കും. ഇവ കഴിയ്ക്കുന്നതും പുരട്ടുന്നതുമെല്ലാം പലതരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരങ്ങളാണ്. ബ്യൂട്ടി പാര്‍ലറുകളിലും മറ്റും ഫ്രൂട്ട് ഫേഷ്യല്‍ എന്ന ഒരിനമുള്ളത് സൗന്ദര്യസംരക്ഷണത്തില്‍ പഴങ്ങളുടെ പ്രാധാന്യമാണ് തെളിയിക്കുന്നത്.
പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച് എങ്ങനെ സൗന്ദര്യം സംരക്ഷിയ്ക്കാമെന്നു നോക്കൂ,

പപ്പായ
ചര്‍മസൗന്ദര്യത്തിന് പപ്പായ വളരെ നല്ലതാണ്. പപ്പായ കൊണ്ടുള്ള ഫേഷ്യല്‍ സണ്‍ ടാന്‍ അകറ്റാന്‍ നല്ലതാണ്. ഇത് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കും.

പൈനാപ്പിള്‍
സാധാരണയായി കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലെ ചര്‍മം കറുത്തു വരണ്ടതായിരിക്കും. ഈ ഭാഗങ്ങളില്‍ ഒരു കഷ്ണം പൈനാപ്പിള്‍ കൊണ്ട് മസാജ് ചെയ്യുന്നത് ചര്‍മം കൂടുതല്‍ മൃദുവാക്കും.

പഴം
നല്ലവണ്ണം പഴുത്ത പഴവും ചര്‍മത്തിന് നല്ലതാണ്. ഇതിനൊപ്പം തേന്‍, ചെറുനാരങ്ങാനീര് എന്നിവയും കലര്‍ത്താം. ചര്‍മത്തിന് തിളക്കവും നിറവും ലഭിയ്ക്കും.

സ്ട്രോബെറി
സ്ട്രോബെറി ഉടച്ചു മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തിന് തിളക്കവും നല്‍കും.

ആപ്പിള്‍
മുഖത്തെ പാടുകളും വടുക്കളും കുറയുന്നതിന് ആപ്പിള്‍ നല്ലതാണ്.

ചെറുനാരങ്ങ
കൃത്രിമ ബ്ലീച്ചുകളുടെ പുറകെ പോകാതെ ചെറുനാരങ്ങാനീര്, തേന്‍, പാല്‍പ്പാട എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി നോക്കൂ, ചര്‍മത്തിന് നിറവും തിളക്കവും വര്‍ദ്ധിയ്ക്കും.

ആപ്പിള്‍
ആപ്പിളുടച്ച്മുഖത്തു പുരട്ടന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

അവോക്കാഡോ
അവോക്കാഡോ ഉടച്ച് തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുക. വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊരു മരുന്നാണിത്.

ഓറഞ്ച്
ഓറഞ്ച് തൊലി ഉണ്ക്കിപ്പൊടിച്ച് മുഖത്തു പുരട്ടുന്നതും ഓറഞ്ച് നീര് മുഖത്തു പുരട്ടുന്നതുമെല്ലാം നല്ലതാണ്. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
