Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സൗന്ദര്യം തക്കാളിയിലൂടെ....
മിക്കവാറും എല്ലാവരും ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ് തക്കാളി. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ സി, കെ തുടങ്ങിയവ ആരോഗ്യത്തിന് അത്യുത്തമമാണ്.
ആരോഗ്യത്തിനേക്കാളുപരിയായി സൗന്ദര്യത്തിനും തക്കാളി ഏറെ നല്ലതാണ്. പല ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് തക്കാളി.
തക്കാളി ഏതെല്ലാ വിധത്തില്‍ ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു നോക്കൂ,

എണ്ണമയം
എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും കുക്കുമ്പര്‍ ജ്യൂസുംകൂട്ടിച്ചേര്ത്ത് മുഖത്തു തേക്കാം. അല്പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറും. മുഖക്കുരു വരാതിരിക്കുകയും ചെയ്യും.

പാടുകളും വടുക്കളും
മുഖത്തെ പാടുകളും വടുക്കളും മാറ്റാനും തക്കാളിക്ക് കഴിയും. ഇതിലെ വൈറ്റമിന്‍ എ, സി, കെ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. തക്കാളി മുറിച്ച് മുഖത്ത് അല്പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും.

തൈര്
തക്കാളി നീരും തൈരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേച്ചാല്‍ സൂര്യാഘാതം കാരണമുണ്ടാകുന്ന കരുവാളിപ്പ് മാറിക്കിട്ടും.

തേന്‍
തേനും തക്കാളി നീരും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖചര്‍മം തിളങ്ങാന്‍ നല്ലതാണ്.

മുഖത്തെ കുഴികള്‍
തക്കാളി നാരങ്ങാനീരില്‍ കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കുഴികള്‍ ചെറുതാക്കും.

തേന്‍, പാല്‍പ്പാട
തക്കാളി തേന്‍, പാല്‍പ്പാട എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്ക്കും.



Click it and Unblock the Notifications
