Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആയുര്‍വേദ ഫേസ് പായ്ക്കുകള്‍ ഉണ്ടാക്കാം
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഹെര്‍ബല്‍, ആയുര്‍വേദ ഫേസ് പാക്കുകള്‍ ഏറെ ഗുണം ചെയ്യുന്നവയാണ്. പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ലെന്നതാണ് ഇത്തരം ഫേസ്പാക്കുകളുടെ ഗുണം. താരതമ്യേന വിലക്കൂടുതലുള്ള ഇവ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.
ഫേസ് പാക്ക് തെരഞ്ഞെടുക്കുന്നതിന് മുന്‍പ് നമ്മുടെ ചര്‍മം ഏതുതരമാണെന്നും ചേരുന്ന ഫേസ്പാക്ക് ഏതെന്നും തീരുമാനിക്കണം. സാധാരണ ചര്‍മം കൂടുതല്‍ എണ്ണമയമുളളതോ വരണ്ടതോ ആയിരിക്കില്ല. ഇത്തരം ചര്‍മമുള്ളവര്‍ക്ക് ഓട്സ്, തേന്‍ എന്നിവ ഉപയോഗിച്ച് നല്ല ഫേസ് പാക്കുണ്ടാക്കാം. പീച്ച് നല്ലപോലെ വേവിച്ചുടച്ച് ഓട്സും തേനും കൂട്ടിക്കലര്‍ത്തിയാല്‍ സാധാരണ ചര്‍മമുള്ളവര്‍ക്ക് പറ്റിയ ഫേസ്പാക്കായി. മുഖത്തും കഴുത്തിലും ഇത് തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാം.

എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഫേസ്പാക്ക് തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ചര്‍മത്തില്‍ മുഖക്കുരുവും പാടുകളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഫുള്ളേഴ്സ് എര്‍ത്ത് എന്നറിയപ്പെടുന്ന, സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരുതരം മണ്ണുണ്ട്. ഇത് ചന്ദനപ്പൊടിയും പനിനീരും തുളസിനീരും കൂട്ടിക്കലര്‍ത്തി എണ്ണമയമുളള ചര്‍മത്തിനായുള്ള ഫേസ്പാക്കായി ഉപയോഗിക്കാം. ഇത് എണ്ണമയമുണ്ടാകുന്നത് നിയന്ത്രിക്കുകയും മുഖത്തെ ചെറുസുഷിരങ്ങള്‍ തുറന്ന് ചര്‍മത്തിലെ കോശങ്ങളില്‍ വായുസഞ്ചാരമുണ്ടാക്കുകയും ചെയ്യുന്നു. ചര്‍മത്തിലെ മൃതകോശങ്ങളകറ്റാനും ഇത് സഹായിക്കും.
വരണ്ട ചര്‍മമുള്ളവരില്‍ ചുളിവുകളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇവര്‍ക്ക് ഓറഞ്ച്നീരും പപ്പായയും ചേര്‍ത്തുള്ള ഫേസ്പാക്ക് ഏറെ ഗുണം ചെയ്യു. ഈ ഫേസ്പാക്കില്‍ അല്പം ഒലീവ് എണ്ണ, ഗ്ലിസറിന്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തു തേച്ച് ഉണങ്ങിയതിന് ശേഷം കഴുകിക്കളഞ്ഞാല്‍ ചര്‍മം മൃദുവാകുകയും ചുളിവുകള്‍ വീഴുന്നത് തടയുകയും ചെയ്യും.
മുഖക്കുരുവും പാടുകളും കളയാനുളള ഹെര്‍ബല്‍ പാക്കുകളുമുണ്ട്. ആര്യവേപ്പ്, തുളസി എന്നിവയുടെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ചരച്ച് അതില്‍ മഞ്ഞള്‍, ചന്ദനപ്പൊടി, പനിനീര് എന്നിവ ചേര്‍ത്താന്‍ നല്ലൊന്നാന്തരം ഫേസ്പാക്കായി. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഓറഞ്ച് നിറത്തിലുള്ള പരിപ്പ് വിപണിയില്‍ ലഭിക്കും. ഇത് പൊടിയാക്കി അതില്‍ നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ ചര്‍മത്തിന് നല്ല തിളക്കം ലഭിക്കും.



Click it and Unblock the Notifications
