Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭംഗിക്ക് ആയുര്‍വേദ വഴികള്‍
കാണാന്‍ ഭംഗി ഉണ്ടാകണമെന്നാഗ്രഹിക്കാത്തവര് ആരുണ്ട്? ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടണമെന്നാഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഏറെ പണവും ഊര്‍ജവും നഷ്ടപെടുത്താറുണ്ട്. പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യം കൂട്ടാനുള്ള ചില പ്രകൃതിദത്ത വഴികളിതാ
ഭംഗികൂട്ടാനുള്ള ആയുര്‍വേദ വഴികള്‍

തേനും ഇഞ്ചിയും
എല്ലാ ദിവസവും രാവിലെ പല്ല് തേക്കുന്നതിന് മുമ്പ് തേനും ഇഞ്ചിയും കൂടി കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് പാടുകള്‍ ഉണ്ടാകുന്നത് തടയാന്‍ ഒരു പരിധി വരെ സഹായിക്കും.

ഒലീവ് എണ്ണ
മസ്സാജ് ചെയ്യുന്നത് രക്തത്തിന്റെ ഒഴുക്ക് കൂട്ടാനും ചര്‍മ്മം മിനുസമാകാനും നല്ലതാണ്. എല്ലാ ദിവസവും ഒലീവ് എണ്ണ ഉപയോഗിച്ച് ചര്‍മ്മം മസ്സാജ് ചെയ്യുക. എതിര്‍ഘടികാരദിശയില്‍ മസ്സാജ് ചെയ്യാന്‍ ഓര്‍മ്മിക്കുക.

ആപ്പിള്‍
ആപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി ചര്‍മ്മത്തില്‍ തേയ്ച്ചിട്ട് പത്ത് മിനുട്ടിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകുക. എണ്ണമയം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

മഞ്ഞള്‍
മഞ്ഞള്‍ പാലും നാരങ്ങ നീരും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ പുരട്ടുന്നത് പാടുകള്‍ പോകാന്‍ സഹായിക്കും.

തേന്‍
തേന്‍, നാരങ്ങ, സസ്യ എണ്ണ എന്നവ ചേര്‍ത്തുള്ള മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടി 10-15 മിനുട്ടിന് ശേഷം കഴുകി കളയുക. വരണ്ട ചര്‍മ്മത്തെ ഈര്പ്പമയമുള്ളതാക്കാന് ഇത് നല്ലതാണ്.

പഴങ്ങള്‍
ആഹാരത്തില്‍ ധാരാളം പഴങ്ങള്‍ ഉള്‍പ്പെടുത്തുക. ഉപ്പോ പഞ്ചസാരയോ ചേര്‍ക്കാതെ പഴങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. നല്ല പച്ച നിറത്തിലുള്ള പച്ചക്കറികള്‍ ഉള്‍പ്പടെ വിവിധ തരം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്‍കും.

വെള്ളം
പ്രഭാതത്തില്‍ 2 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. അതിരാവിലെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കും.

മോര്
വെയിലേറ്റ് ചര്‍മ്മത്തിന്റെ നിറം മങ്ങുന്നതിന് മോര് നല്ലൊരു പ്രതിവിധിയാണ്. തുടര്‍ച്ചയായി കുറച്ച് ദിവസം മോര് കൊണ്ട് മുഖം കഴുകിയാല്‍ വ്യത്യാസം വളരെ പെട്ടന്നുണ്ടാകുന്നത് കാണാന്‍ കഴിയും.
ഇതൊരു പ്രകൃതി ദത്ത ആസ്ട്രിന്‍ജന്റ് ആയതിനാല്‍ ചര്‍മ്മത്തിന് നിറം നല്‍കും. എണ്ണമയമുള്ളതുള്പ്പടെ എല്ലാ തരം ചര്‍മ്മത്തിലും ഇത് ഉപയോഗിക്കാം.

ഭക്ഷണം
രാത്രിയിലെ അപേക്ഷിച്ച് രാവിലെയും ഉച്ചയ്ക്കും കലോറി കൂടിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അതിനാല്‍ വൈകുന്നേരം കുറച്ച് കഴിച്ചാല്‍ മതിയാകും. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം ദഹിക്കുന്നതിന് ഏറെ സമയം കിട്ടും.

മോയിസ്ച്യൂറൈസിങ്
ചൂട് വെള്ളത്തില്‍ മുഖം കഴുകുകയോ കുളിക്കുകോ ചെയ്തതിന് ശേഷം മോയിസ്ച്യൂറൈസര്‍ പുരട്ടുന്നത് ചര്‍മ്മത്തിന് നല്ലതാണ്. ചര്‍മ്മത്തിലെ എണ്ണയും ജലാംശവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

മുന്തിരി
മുന്തിരിജ്യൂസില് 3-4 ടേബിള്‍ സ്പൂണ്‍ ഓട്സ് ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത്പുരട്ടുക. 15 മിനുട്ടിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക. വളരെ പെട്ടന്ന് ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ലഭിക്കും.



Click it and Unblock the Notifications
