Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചെറുപ്പമാകാന്‍ ചില പാനീയങ്ങള്‍
പ്രായക്കുറവു തോന്നിക്കുന്ന ചര്‍മം ആരാണ് ആഗ്രഹിക്കാത്തത്. ഇതിനു വേണ്ടി ബ്യൂട്ടി പാര്‍ലറുകളില്‍ പോകുമ്പോഴും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും പലരും ഓര്‍ക്കാത്ത ഒന്നുണ്ട്, ചര്‍മത്തിന് ബാഹ്യസംരക്ഷണം പോലെ ആന്തരിക സംരക്ഷണവും പ്രധാനമാണ്.
ആന്തരിക സംരക്ഷണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണങ്ങളും പാനീയങ്ങളുമാണ്. ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമല്ല, പാനീയങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ.

ചെറുപ്പമാകാന്‍ ചില പാനീയങ്ങള്‍
രാത്രി കിടക്കുന്ന നേരത്ത് ഒരു ഗ്ലാസ് പാല് കുടിച്ചു നോക്കൂ. എല്ലുകള്‍ക്കും മാംസപേശികള്‍ക്കും ബലമുണ്ടാകും. ചര്‍മം തൂങ്ങുന്നത് ഒഴിവാക്കാം. ചര്‍മത്തിലുണ്ടാകുന്ന വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇതു നല്ലതാണ്.

ചെറുപ്പമാകാന്‍ ചില പാനീയങ്ങള്‍
എത്രത്തോളം വെള്ളം കുടിയ്ക്കുന്നോ അത്രത്തോളം ചര്‍മത്തിന് നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ചര്‍മം വരണ്ടുപോകാതെ സംരക്ഷിക്കും. എത്രത്തോളം വെള്ളം കുടിയ്ക്കണമെന്നറിയണമെങ്കില് വാട്ടര്‍ കാല്കുലേറ്റര് ഉപയോഗിക്കൂ.

ചെറുപ്പമാകാന്‍ ചില പാനീയങ്ങള്‍
ചര്‍മത്തിനും സൗന്ദര്യത്തിനും ഏറ്റവും യോജിച്ച ഒന്നാണ് ഗ്രീന്‍ ടീ. ഇതിലെ ആന്റിഓക്സിഡന്റുകള്‍ തന്നെയാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും രണ്ടു കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ചര്‍മത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും.

ചെറുപ്പമാകാന്‍ ചില പാനീയങ്ങള്‍
തക്കാളിയുടെ ജ്യൂസും ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ഇതില്‍ ലൈകോഫീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് തിളക്കം നല്കാന് സഹായിക്കും.

ചെറുപ്പമാകാന്‍ ചില പാനീയങ്ങള്‍
ക്യാരറ്റ് ജ്യൂസും ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഇതിലെ ബീറ്റാ കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ചെറുപ്പമാകാന്‍ ചില പാനീയങ്ങള്‍
ഓറഞ്ച് ജ്യൂസും ചര്‍മത്തില്‍ ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒരു പാനീയമാണ്. ഇതില്‍ കൊളാജന്‍ എന്നൊരു ഘടകമുണ്ട്. ഇത് ചര്‍മത്തിന് ദൃഢത നല്കുന്നു. മുഖത്ത് ചുളിവുകള്‍ വീഴാതെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
