Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുഖക്കുരുവുള്ളവര്‍ ശ്രദ്ധിക്കുക
കൗമാരത്തിലെയും യൗവനത്തിലെയും സൗന്ദര്യപ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖക്കുരു. ഇത് കളയാനുള്ള വെപ്രാളത്തില്‍ കുത്തിപ്പൊട്ടിച്ച് ജീവിതകാലം മുഴുവന്‍ മുഖക്കുരു പാടും കൊണ്ടു നടക്കുന്നവരും കുറവല്ല.
മുഖക്കുരുവുള്ളവര്‍ ചര്‍മസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങലുണ്ട്. മുഖക്കുരുവിന് ഒരു പരിധി വരെ പരിഹാരമാകാന്‍ ഇതിന് സാധിയ്ക്കും.
മുഖക്കുരുവിന് ഒരു പ്രധാന കാരണം എണ്ണയമുള്ള ചര്‍മവും അഴുക്കുമാണ്. മുഖക്കുരുവുള്ളവര്‍ ദിവസവും മുഖം രണ്ടു തവണയെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. പാല്, പനിനീര് പോലുള്ളവയും ക്ലെന്‍സറായി ഉപയോഗിക്കാം.

മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടതും വളരെ പ്രധാനം. മുഖം സ്ക്രബ് ചെയ്യുന്നതാണ് ഇതിനുള്ള വഴി. മുഖക്കുരുവുള്ളവര്‍ സ്ക്രബര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. പഞ്ചസാര, ഉപ്പ് എന്നിവയുപയോഗിച്ച് വീട്ടില്‍ തന്നെ സ്ക്രബറുണ്ടാക്കാം.
മുഖക്കുരുവുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്, മേയ്ക്കപ്പോടു കൂടി ഒരിക്കലും ഉറങ്ങാന്‍ പോകരുത്. ഇത് മുഖക്കുരു വര്‍ദ്ധിക്കാനുള്ള ഒരു കാരണമാണ്. ഇത് മുഖക്കുരുവില്ലാത്തവര്ക്കും ബാധകമാണ്. മേയ്ക്കപ്പിട്ട് യാതൊരു കാരണവശാലും ഉറങ്ങാന്‍ പോകരുത്.
ഓരോ സീസണുമനുസരിച്ച് ചര്‍മസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. ചൂടുള്ള കാലാവസ്ഥയിലുള്ള സംരക്ഷണമല്ല മഞ്ഞുകാലത്ത് വേണ്ടത്.
മുഖക്കുരുവുള്ളവര്‍ ഉപയോഗിക്കുന്ന ക്രീമിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വയ്ക്കുക. മോയ്സിചറൈസറും മറ്റും തെരഞ്ഞെടുക്കുമ്പോള്‍ അധികം എണ്ണമയമില്ലാത്തതു നോക്കി തെരഞ്ഞെടുക്കുക.
മുഖക്കുരുവുള്ളവര്‍ പ്രത്യേകം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്, യാതൊരു കാരണവശാലും മുഖക്കുരു പൊട്ടിക്കരുത്. മുഖക്കുരുവില്‍ പിടിച്ച് അമര്ത്തുകയുമരുത്. മുഖക്കുരു പൊട്ടിയാല്‍ ആ പാട് ജീവിതകാലം മുഴുവന്‍ നില നില്‍ക്കുമെന്ന് മാത്രമല്ല, ഇതിനുള്ളിലെ ബാക്ടീരിയ കൂടുതല്‍ മുഖക്കുരുവുണ്ടാകാന്‍ ഇട വരുത്തുകയും ചെയ്യും.
ചെറുനാരങ്ങ മുഖക്കുരുവിനുള്ള നല്ലൊരു ചികിത്സയാണ്. ചെറുനാരങ്ങ കൊണ്ട് മുഖത്ത് ഉരസുക. ഇത് മുഖക്കുരു കുറയ്ക്കും. മുഖത്തെ അഴുക്ക് നീക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.
ചെറുനാരങ്ങ മുഖം വൃത്തിയാക്കുന്നതിനൊപ്പം ചര്‍മം വരണ്ടതാക്കുകയും ചെയ്യും. അതുകൊണ്ട് ഇതിന് ശേഷം മുഖത്ത് മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്.



Click it and Unblock the Notifications
