Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മൃദുലമായ കൈകള്‍ക്ക് ചില കാര്യങ്ങള്‍
കൈകള്‍ കള്ളം പറയില്ല. നിങ്ങള്‍ക്ക് യൗവനം നിലനിര്‍ത്താനുള്ള ഏത് ചികിതിസയും പരീക്ഷിക്കാം. ലോകത്തുള്ള ഏത് സൗന്ദര്യ വര്‍ധക വസ്തുക്കളും ഉപയോഗിക്കാം പക്ഷെ ഒന്നുണ്ട് നിങ്ങളുടെ കൈകള്‍ എല്ലായ്പ്പോഴും നിങ്ങളുടെ പ്രായം എടുത്തു പറയും. ഇതെപ്പോഴും ശരിയാണ്.
കൈകള്‍ മൃദുലവും മനോഹരമായി സൂക്ഷിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.

മൃദുലമായ കൈകള്‍ക്ക് ചില കാര്യങ്ങള്‍
ശൈത്യകാലങ്ങളില്‍ കൈ ഉറകള്‍ ഉപയോഗിക്കുക. തണുത്ത് കാറ്റ് ചര്‍മ്മത്തിന് കേടുണ്ടാക്കുന്നതില് നിന്നും കൈഉറകള്‍ സംരക്ഷിക്കും. വീട് വൃത്തിയാക്കുമ്പോള്‍ റബര്‍ ഗ്ലൗസുകള്‍ ഉപയോഗിക്കാന്‍ മറക്കാതിരിക്കുക. വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ കൈയിലെ ചര്‍മ്മം പരുക്കനാവുന്നതിനും ചിലപ്പോള്‍ പൊള്ളുന്നതിനും കാരണാമാകാറുണ്ട്. ഗ്ലൗസുകള്‍ ഇതില്‍ നിന്നെല്ലാം സംരക്ഷിക്കും. അതുപോലെ പാത്രം കഴുകുമ്പോളും കൈ ഉറകള്‍ ഉപയോഗിക്കുക.

മൃദുലമായ കൈകള്‍ക്ക് ചില കാര്യങ്ങള്‍
ചര്‍മ്മം മൃദുലമാകുന്നതിന് വെള്ളം പ്രധാന ഘടകമാണ്. ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കുക. ഒരിക്കലും ദാഹിച്ചിരിക്കരുത്. എപ്പോഴും ഒരു ഗ്ലാസ്സ് വെള്ളം അടുത്ത് കരുതുക. അങ്ങനെ ആയാല്‍ കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലത്തിലേയ്ക്കെത്തും.

മൃദുലമായ കൈകള്‍ക്ക് ചില കാര്യങ്ങള്‍
ശരീരത്തിനകത്തേയ്ക്ക് വെള്ളം എത്തുന്നത് പോലെ പ്രധാനമാണ് പുറത്തും നനവുണ്ടാകുന്നത്. കൈകളുടെ നനവ് നിലനിര്‍ത്താന്‍ മോയിസ്ച്യൂറൈസറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഹാന്‍ഡ് ക്രീമുകള്‍ രാവിലെയും വൈകിട്ടുമായി രണ്ട് നേരം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. എപ്പോഴും പുരട്ടി കൊണ്ടിരിക്കേണ്ടതില്ല. കൂടുതല്‍ മോയിസ്ച്യൂറൈസിങ് ആവശ്യമാണ് കൈകള്ക്കെങ്കില് മാത്രം നിരവധി തവണ ക്രീമുകള്‍ ഉപയോഗിക്കുക.

മൃദുലമായ കൈകള്‍ക്ക് ചില കാര്യങ്ങള്‍
കൈകള്‍ തണുത്ത വെള്ളം ഉപയോഗിച്ച് മാത്രം കഴുകുക. ചൂടുവെള്ളത്തില്‍ സോപ്പു ഉപയോഗിച്ച് കൈ കഴുകുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. കൈകളുടെ ചര്‍മ്മം വരളുന്നതിനും കട്ടിയാകുന്നതിനും ചൂട് വെള്ളം കാരണമാകും. പിന്നീട് മൃദുവാക്കാന്‍ കൂടുതല്‍ ശ്രമം വേണ്ടി വരും.

മൃദുലമായ കൈകള്‍ക്ക് ചില കാര്യങ്ങള്‍
നല്ല സോപ്പ് തിരഞ്ഞെടുക്കുക. കൈകളുടെ മൃദുലതയുടെ ഏറ്റവും വലിയ ശത്രു സോപ്പുകളാണ്. ചര്‍മ്മത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള സോപ്പ് മാത്രം ലേബല്‍ നോക്കി തിരഞ്ഞെടുത്ത് ഉപയോഗിക്കുക. ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ തീര്‍ച്ചയായും ഒഴിവാക്കുക.

മൃദുലമായ കൈകള്‍ക്ക് ചില കാര്യങ്ങള്‍
ലളിതമായ മൊയിസ്ച്യൂറൈസിങിന് പായ്ക്കുകള്‍ ഉപയോഗിക്കുക. പായ്ക്കുകള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഇവ ഉപയോഗിച്ചതിന് ശേഷം ഗ്ലൗസുകള്‍ ഇട്ട് വേണം ഉറങ്ങാന്‍ പോകുന്നത്. അങ്ങനെയെങ്കില്‍ രാവിലെ കൈകള്‍ മൃദുവായിരിക്കും.

മൃദുലമായ കൈകള്‍ക്ക് ചില കാര്യങ്ങള്‍
സണ്‍ സ്ക്രീനുകള്‍ കൈകളിലും ഉപയോഗിക്കുക. എപ്പോഴും കൈകളില്‍ സണ്‍ ക്രീമുകള്‍ പുരട്ടേണ്ടതില്ലെങ്കിലും സൂര്യപ്രകാശം കൈകളില്‍ നേരിട്ട് പതിക്കുന്ന സാഹചര്യങ്ങളില്‍ സണ്‍ സ്ക്രീനുകള്‍ ഉപയോഗിക്കാന്‍ മറക്കരുത്.



Click it and Unblock the Notifications
