Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കോസ്മെറ്റിക് സര്‍ജറി, ചില മുന്‍കരുതലുകള്‍
യുവത്വവും സൗന്ദര്യവും നിലനിര്‍ത്താനുള്ള എളുപ്പ വഴിയായി സൗന്ദര്യവര്‍ധക ശസ്ത്രക്രിയയെ ആളുകള്‍ കണ്ടു തുടങ്ങിയിരിക്കുകയാണ്. അസാധ്യമെന്ന് കരുതിയിരുന്നതെല്ലാം ഇന്ന് സാധ്യമായി തുടങ്ങിയിരിക്കുന്നു. ചര്‍മ്മത്തെ പ്രായം ബാധിക്കുന്നത് തടഞ്ഞ് യൗവനം തിരിച്ചു പിടിക്കാനുള്ള മാര്ഗ്ഗങ്ങളിന്നുണ്ട്. ചര്‍മ്മകാന്തിയ്ക്ക് മാത്രമല്ല ഭാരം കുറയ്ക്കാനും സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ ചെയ്യുന്നവരുണ്ട്.
മുഖം, ചര്‍മ്മം, ചുണ്ട് തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ അഭംഗി മാറ്റി ആകര്‍ഷകമാക്കുന്നതിനായി ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും മുന്‍കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്.
സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണന്ന് കെയര്‍വെല്‍ മെഡിക്കള്‍ സെന്ററിലെ ഡോ.സന്ദീപ് ഭാസിന് പങ്കുവയ്ക്കുന്നു .

സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കരുത്
ശസ്ത്രക്രിയയ്ക്ക് ശേഷം സൗന്ദര്യവര്‍ധക വസ്തുകള്‍ ഉപയോഗിക്കുന്നത് അലര്‍ജിക്കും അണുബാധയ്ക്കും കാരണമാകും. ശസ്ത്രക്രിയ ചെയ്ത ഭാഗം വൃത്തിയായി സൂക്ഷിക്കുക. നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്നും വെള്ളവുമുപയോഗിച്ച് മാത്രം കഴുകുക.

വീടിനകത്തിരിക്കുക
ശസ്ത്രക്രിയയ്ക്ക് ശേഷം സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. ശസ്ത്രക്രിയയ്ക്ക് ശേഷം തുന്നലിട്ട ഭാഗത്ത് അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിക്കുന്നത് അപകടകരമാണ്. സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഫലം ഉണ്ടാകില്ല. തുന്നല്‍ നീക്കുന്നത് വരെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ആന്റിബയോട്ടിക്കുകളും മരുന്നുകളും ഉപയോഗിക്കുക.

ആരോഗ്യകരമായ ഭക്ഷണ ക്രമം
ആന്റിബയോട്ടിക്കുകള്‍ ചിലപ്പോള്‍ വയറ്റില്‍ വായുവിന്റെ പ്രശ്ന ഉണ്ടാക്കും. പഴങ്ങള്‍, പാല്, ലളിതമായ ആഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ശരിയായ ഭക്ഷണക്രമം പാലിക്കുക. മുഖത്താണ് ശസ്ത്രക്രിയ ചെയ്തതെങ്കില്‍ ദ്രാവക രൂപത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുന്നതായിരിക്കും നല്ലത്. പൂര്‍ണമായും ഭേദമാകുന്നത് വരെ പുകവലിയും മദ്യപാനവും ഒഴിവാക്കണം. ശസ്ത്രക്രിയയ്ക്ക് മുമ്പും ഇവ ഒഴിവാക്കുന്നത് നല്ലതാണ്.

മരുന്നുകള്‍ ഒഴിവാക്കുക
രക്തം കട്ടപിടിക്കാന്‍ പ്രയാസമാകുമെന്നതിനാല്‍ മരുന്നുകളും പോഷകപൂരകങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം. ശസ്ത്രക്രിയ തുടങ്ങുന്നതിന് മുമ്പ് നല്ല പ്രതിരോധ ശേഷി ഉണ്ടായിരിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പോഷകപൂരകങ്ങള്‍ കഴിക്കുന്നത് ദോഷകരമാകും.

കറ്റാര്‍വാഴ നീര്
ഔഷധഗുണമുള്ള കറ്റാര്‍വാഴയുടെ നീര് കുടിക്കുന്നത് അകത്തെ മുറിവുകള്‍ പെട്ടന്നുണങ്ങുന്നതിനും ചര്‍മ്മം നന്നാകുന്നതിനും സഹായിക്കും. ശസ്ത്രക്രിയകള്‍ പ്രത്യേകിച്ച് മുഖത്ത് നടത്തുന്നത് ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപെടുത്താറുണ്ട്. കറ്റാര്‍വാഴ ഈ തിളക്കം തിരിച്ചു നല്‍കും. എന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ ഇത് കഴിക്കാവു.

നല്ല ഡോക്ടറെ സമീപിക്കുക
ശസ്ത്രക്രിയക്ക് ഡോക്ടെറെ തീരുമാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ കഴിവുകളും ഏത് മേഖലയിലാണ് പരിചയസമ്പത്തെന്നതും മനസ്സിലാക്കുന്നത് നല്ലതാണ്. ഏത് ഭാഗമാണോ ശസ്ത്രക്രിയ ചെയ്യേണ്ടത് അതില്‍ പ്രാവിണ്യമുള്ളവരെ സമീപിക്കുക. ശസ്ത്രക്രിയയ്ക്ക് വേണ്ട നടപടികള്‍ തുടങ്ങുമുമ്പ് സ്വന്തം അസുഖങ്ങളെ കുറിച്ചും കഴിക്കുന്ന മരുന്നുകളെ കുറിച്ചും ഡോക്ടറോട് സംസാരിക്കണം.



Click it and Unblock the Notifications
