Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
ചര്‍മം നശിപ്പിയ്ക്കും ഭക്ഷണങ്ങള്‍
എല്ലാ സ്ത്രീകളും സൗന്ദര്യമുള്ള സുന്ദരവും അല്ലലില്ലാത്തതുമായി ശരീരപ്രകൃതി ആഗ്രഹിക്കുന്നവരാണ്. അതിന് വേണ്ടി കഴിയുന്നത്ര ശ്രദ്ധ നിങ്ങള്‍ നല്‍കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണം, പാനീയങ്ങള്‍, ചര്‍മ്മസംരക്ഷണത്തിന് വിപണിയില്‍ ലഭ്യമായ ഏറ്റവും നല്ല ഉത്പന്നം... അങ്ങനെല്ലാം. പക്ഷേ ഇതെല്ലാമായിട്ടും നിങ്ങളുടെ ചര്‍മ്മം ആഗ്രഹിച്ചപോലെയായില്ലെങ്കിലോ. പലരും അത്ഭുതപ്പെടുന്നുണ്ടാകണം. എന്താണിത് ഇങ്ങനെ. എങ്കില്‍ അറിഞ്ഞോളു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വെളിപ്പെടുത്തുക. നല്ല ഭക്ഷണം കഴിച്ചാല്‍ നല്ല ചര്‍മ്മം കിട്ടും.
ഡയറ്റിലായിരിക്കുമ്പോഴോ ഭാരം കുറയ്ക്കുവാനോ ആഗ്രഹിക്കുന്നുവെങ്കില്‍ വ്യത്യസ്തങ്ങളായ ഒരുപാട് ഭക്ഷണങ്ങളുണ്ട്. അടുത്ത ഡയറ്റ് ക്രമീകരണത്തിന് പുതിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തു. ചീത്തയും നല്ലതുമേതെന്ന് തിരിച്ചറിയൂ. നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്ന 15 തരം ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവ തിരിച്ചറിഞ്ഞ് ഇന്ന് തന്നെ ഭക്ഷണത്തില്‍ നിന്നൊഴിവാക്കു.

1)വൈറ്റ് ബ്രെഡ്
ആരോഗ്യകരമായ ചര്‍മ്മമാണ് ആഗ്രഹിക്കുന്നതെങ്കില്‍ വൈറ്റ് ബ്രെഡ് ഒഴിവാക്കുക. പശിമയുള്ള ഭക്ഷണമാണ് വൈറ്റ് ബ്രെഡ്. മുഖക്കുരുവിന് സാധ്യതയുള്ള മുഖമാണ് നിങ്ങളുടേതെങ്കില്‍ കരുതിയിരിക്കുക.

2)സോയാപ്പാല്‍
രോഗപ്രതിരോധശേഷി കുറയ്ക്കും. പഴുപ്പിന് കാരണമാകും. പല തരം ചര്‍മ്മപ്രശ്നങ്ങളും സൃഷ്ടിക്കുന്ന സോയാപ്പാല്‍ ഒഴിവാക്കുക.

3)ചോക്ലേറ്റ്
മനോഹരമായ പല്ലുകളുള്ള നിങ്ങള്‍ ചോക്ലേറ്റ് ഇടയ്ക്കിടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവും. പക്ഷേ മുഖക്കുരുവിനെ പ്രതിരോധിക്കുവാനുള്ള ശേഷി ഇല്ലാതാവുകയാണ് അനന്തരഫലം.

4)മിഠായികള്‍
പ്രായം ചെന്ന് ചര്‍മ്മമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മിഠായികള്‍ തിന്നരുത്. ഇവ ചര്‍മ്മം വരണ്ടതാക്കും. ചര്‍മ്മം പെട്ടെന്ന് ചുളിയും

5)കാപ്പി
കനത്ത ജോലിഭാരത്തിനിടയിലെ മടുപ്പ് ഇല്ലാതാക്കാന്‍ കാപ്പിക്ക് കഴിയുമെന്നത് നേര്. ഒപ്പം നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുവാനും കാപ്പിക്ക് കഴിയുമെന്നോര്‍ക്കുക. വരണ്ട ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ചുളിവുകള്‍ വരും.

6)ഉപ്പ്
ഭക്ഷണത്തിന് സ്വാദ് പകരുവാന്‍ ഉപ്പിന് കഴിയും. പക്ഷേ ഉപ്പ് അധികമായാല്‍ കണ്ണ് ചീര്‍ക്കും. സിനിമ കാണുമ്പോള്‍ അറിയാതെ വലിച്ചുകയറ്റുന്ന പോപ്പ് കോണ്‍ വേണോ എന്ന് ഇനി ആലോചിക്കു.

7)ഷെല്‍ഫിഷ്
അയഡിന്‍ അധികമാകുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ഞണ്ടും ചെമ്മീനും അധികം കഴിക്കരുത്. മുഖക്കുരുവിലെ അത് ചെന്നെത്തു.

8)പാല്
പലരുടെയും മുഖസൗന്ദര്യത്തിന്റെ നിശബ്ദഘാതകനാണ് പാല്. വളര്‍ച്ച കൂട്ടുന്നതിനുള്ള ഘടകങ്ങളാണ് പാലില്‍ അടങ്ങിയിരിക്കുന്നത്. ചര്‍മ്മത്തിനും എളുപ്പം വയസ്സാകും.

9)മദ്യം
മദ്യപാനം സ്ഥിരമാക്കിയാല്‍ ചര്‍മ്മത്തിലെ ജലാംശം ഇല്ലാതാകും. ചര്‍മ്മത്തിന് .യൗവ്വനം നഷ്ടമാകും. ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ മദ്യപാനം ഒഴിവാക്കി കൂടുതല്‍ വെള്ളം കുടിക്കുക.

10)പഞ്ചസാര
കാലജന്‍ നശിപ്പിച്ച് ചര്‍മ്മത്തിന് ഉലച്ചിലുണ്ടാക്കും. മൃദുവായ ചുളിവുകളില്ലാത്ത നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കും. നിര്‍ജ്ജീവമായ, വരണ്ട ചര്‍മ്മമായിരിക്കും ഫലം. മധുരം കൂടിയ ഭക്ഷണം ഒഴിവാക്കുക.

11)സാല്‍സ
കലോറി ധാരളമുള്ളതും രുചിയുള്ളതുമായ ഭക്ഷണാണ് സാല്സയെങ്കിലും ഇതില്‍ അടങ്ങിയിരിക്കുന്ന വിനാഗിരിയും തക്കാളിയും ചര്‍മ്മത്തിന് നല്ലതല്ല.

12)സ്ട്രോബറി
പെട്ടെന്ന് ക്ഷോഭിക്കുന്ന ചര്‍മ്മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ സ്ട്രോബറി ഒഴിവാക്കുന്നതാണ് നല്ലത്. വിറ്റാമിന്‍ സി, പ്രകൃതിദത്ത ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മൂക്കിനും വായയ്ക്കും ക്ഷതമുണ്ടാക്കും.

13)നിലക്കടല വെണ്ണ
കട്ടയായി രോമങ്ങള്‍ വളരുന്നതിനും മുഖക്കുരുവിനും കാരണമാകും. ആരോഗ്യമായ ചര്‍മ്മം വേണമെങ്കില്‍ പീനട്ട് ബട്ടര്‍ തീര്‍ത്തും ഒഴിവാക്കുക.

14)റെഡ് മീറ്റ്
തുടുത്ത മാംസം കഴിക്കാന്‍ രുചികരമായിരിക്കും. കൊഴുപ്പ് കുമിഞ്ഞിരിക്കുന്ന മാംസം കഴിച്ചാല്‍ മുഖത്തിനാണ് ദേഷം.

15)കാപ്സിക്കം
കാപ്സിക്കം കഴിക്കാന്‍ നല്ല രുചിയായിരിക്കും. വിറ്റാമിന്‍ സി കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ്. അമ്ലഗുണമുള്ള ഭക്ഷണത്തിനൊപ്പം കാപ്സിക്കം ഒരിക്കലും അരുത്. മുഖക്കുരുവില്ലാത്ത നല്ല ചര്‍മ്മം വേണമെങ്കില്‍ ഇത് മനസ്സില്‍ വെയ്ക്കുക.



Click it and Unblock the Notifications