Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കണ്‍തടങ്ങളിലെ കറുപ്പകറ്റാൻ പ്രകൃതിദത്ത മാര്‍ഗങ്ങള്‍
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് കണ്‍തടങ്ങളിലെ കറുപ്പ്. ഇത് നിങ്ങളുടെ സൗന്ദര്യത്തിന് ഒരു വെല്ലുവിളി തന്നെയാണ്.
കണ്‍തടങ്ങൾക്ക് ചുറ്റുമുള്ള ചർമ്മം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ലോലവും മൃദുലവുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ശ്രദ്ധയോടു കൂടിയുള്ള പരിചരണം ആവശ്യമാണ്.
ഉറക്കക്കുറവ്, ക്ഷീണം, ജനിതികമായ കാരണങ്ങൾ തുടങ്ങിയവയെല്ലാം ഇതിനു കാരണമാകാറുണ്ട്. കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാൻ, വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ.

ആഹാരം
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാൻ ഏറ്റവും പ്രധാനം സമീകൃത ആഹാരമാണ്. പഴങ്ങൾ, പച്ചക്കറികൾ, തൈര്, ധാന്യങ്ങൾ, പാൽ, പനീർ, പയർ വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വ്യായാമവും പ്രാണായാമവും
വ്യായാമവും പ്രാണായാമവും ദിവസേന ചെയ്യുന്നത് മികച്ച രക്തയോട്ടത്തിനു നല്ലതാണ്. ക്ഷീണം അകറ്റാനും സ്‌ട്രെസ് ഇല്ലാതാക്കാനും ഇത് നല്ലൊരു മാർഗമാണ്.

ഉറങ്ങണം
ദിവസവും ചുരുങ്ങിയത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം. 20 മിനിട്ടെങ്കിലും ധ്യാനം ചെയ്യുന്നതും, മനസ്സിന് കുളിർമ്മ നല്കുന്ന സംഗീതം ആസ്വദിക്കുന്നതും നല്ലതാണ്.

മേയ്ക്കപ്പ്
മേയ്ക്കപ്പ് തുടച്ചു മാറ്റുന്നതും ക്രീമുകൾ പുരട്ടുന്നതും വളരെ മൃദുവായി വേണം ചെയ്യാൻ. കണ്‍തടങ്ങളിൽ കൂടുതൽ മസ്സാജ് ചെയ്യുന്നത് ചർമ്മം വലിയുന്നതിനു ഇടയാക്കും.

ക്രീമുകൾ
കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കുന്ന ക്രീമുകൾ ഉപയോഗിക്കുക. ബദാം ഉള്ള ക്രീമുകൾ ചർമ്മത്തിന്റെ നിറം കാത്തു സൂക്ഷിക്കുന്നതിനും വളരെ നല്ലതാണ്. കണ്ണിനു ചുറ്റും ഫേസ് പായ്ക്കുകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

കണ്ണുകൾകഴുകുക
കണ്ണുകൾ ആദ്യം ചൂട് വെള്ളത്തിലും, പിന്നീട് തണുത്ത വെള്ളത്തിലും കഴുകുക. ക്ഷീണം അകറ്റാനും കണ്ണുകൾ വൃത്തിയാക്കാനും ഇത് വളരെ സഹായകമാണ്.

കുക്കുമ്പറിന്റെ നീര്
കുക്കുമ്പറിന്റെ നീര് കണ്ണുകൾക്ക് ചുറ്റും പുരട്ടി 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക.

ഉരുളക്കിഴങ്ങ്
കുക്കുമ്പർ നീരും ഉരുളക്കിഴങ്ങ് അരച്ചതും സമം ചേർത്ത മിശ്രിതം പുരട്ടുന്നതും കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ നല്ലതാണ്.

കുക്കുമ്പർ നീരും നാരങ്ങ നീരും
കുക്കുമ്പർ നീരും നാരങ്ങ നീരും സമം ചേർത്ത് ദിവസവും കണ്ണുകൾക്ക് ചുറ്റും പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകി കളയുക.

തക്കാളി നീര്
തക്കാളി നീര് പുരട്ടിയതിനു ശേഷം 20 മിനിട്ട് കഴിഞ്ഞു കഴുകി കളയുക. കണ്‍പോളകൾക്ക് മുകളിൽ തണുത്ത വെള്ളത്തിലോ പാലിലോ മുക്കിയ പഞ്ഞി വെയ്ക്കുന്നത് നല്ലതാണ്.

ടീ ബാഗ്
ടീ ബാഗ് തണുപ്പിച്ച് കണ്ണിനടിയില്‍ വയ്ക്കുന്നതു കറുപ്പും കരുവാളിപ്പും അകറ്റാൻ നല്ലത് തന്നെ.

ബദാം
ബദാം അരച്ചതും പാലും സമം ചേർത്ത മിശ്രിതം രാത്രി കിടക്കുന്നതിനു മുൻപ് കണ്ണുകൾക്ക് ചുറ്റും പുരട്ടുക. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

പുതിനയില
പുതിനയില ചതച്ചു നീരെടുത്ത് കണ്ണുകൾക്ക് ചുറ്റും പുരട്ടുന്നത് വളരെ നല്ലതാണ്. 20 മിനിട്ടിനു ശേഷം കഴുകി കളയുക.



Click it and Unblock the Notifications
