Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചൂടുകാലത്ത് മുഖക്കുരു തടയാന്‍ 10 മാര്‍ഗ്ഗങ്ങള്‍
മുഖക്കുരു അടക്കമുള്ള ചര്‍മ്മത്തെ ബാധിക്കുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ വേനല്‍ക്കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. നിങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുക മാത്രമല്ല മുഖക്കുരുക്കള്‍ ചെയ്യുന്നത്, അവ പലപ്പോഴും കഠിനമായ വേദനയ്ക്കും കാരണമാകും. ഇതിന് പുറമെയാണ് മുഖക്കുരു വ്യക്തിത്വത്തില്‍ വീഴ്ത്തുന്ന കരിനിഴലുകള്‍. മുഖക്കുരു സുന്ദരികളുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
മുഖക്കുരുവിനെ തുടക്കത്തില്‍ തന്നെ ചെറുക്കാന്‍ കഴിയും. മുഖക്കുരുക്കള്‍ പൊട്ടിക്കുകയല്ല ഇതിനുള്ള മാര്‍ഗ്ഗം. മുഖത്ത് കുഴികളും പാടുകളും ഉണ്ടാകാന്‍ മുഖക്കുരു പൊട്ടിക്കുന്നത് കാരണമാകും.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
മുഖം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക. മുഖത്ത് ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ശ്രദ്ധയോടെ നീക്കം ചെയ്യുക. ഇതിനായി സാലിസിലിക് ഫെയ്സ്വാഷ് ഉപയോഗിക്കാവുന്നതാണ്.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
അധികനേരം വീടിന് പുറത്ത് ചെലവഴിക്കുന്നവര്‍ മടങ്ങിവന്ന ശേഷം മുഖം നന്നായി കഴുകുക.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
അധികം സക്രബ്ബ് ചെയ്യരുത്. നിരവധി തവണ മുഖം കഴുകുന്നതും സ്ക്രബ്ബ് ചെയ്യുന്നതും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
അടിക്കടി മുഖത്ത് തൊടരുത്. മേശകളിലോ മറ്റോ മുഖം ചേര്‍ത്ത് കിടക്കുന്നതല്ല. ഇത് അണുബാധയ്ക്ക് കാരണമാകും.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
'നോണ്‍ കൊമെഡോജെനിക്' ലേബലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ ബ്രാന്‍ഡഡ് ഉത്പന്നങ്ങളോ ഉപയോഗിക്കുക.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
വെയില് ഏല്‍ക്കുന്നത് ഒഴിവാക്കുക. അധികം വെയില് ഏല്‍ക്കുന്നത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
ആഴ്ചയില്‍ ഒരിക്കല്‍ ആന്റി ആക്നെ മാസ്ക് ഉപയോഗിക്കാവുന്നതാണ്.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ കാരണമാണ് മുഖക്കുരു ഉണ്ടാകുന്നത്. അതിനാല്‍ ഹോര്‍മോണ്‍ പരിശോധിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടേക്കാം.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
നെറ്റിയില്‍ മുഖക്കുരുക്കള്‍ ഉണ്ടാകുന്നതിന് താരനും ഒരു കാരണമാണ്. അതിനാല്‍ താരന് ഉള്ളവര്‍ ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുക. ഒരു ത്വഗ്രോഗ വിദഗ്ദ്ധന്റെ നിര്‍ദ്ദേശപ്രകാരം ഷാംപൂ തിരഞ്ഞെടുക്കാവുന്നതാണ്.

വേനല്‍ക്കാലത്ത് മുഖക്കുരു ശല്യം തടയാം
ദേഹത്ത് കുരുക്കള്‍ ഉണ്ടെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications
