Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആണിനു വേണ്ട സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
അണിഞ്ഞൊരുങ്ങുകയും, സൗന്ദര്യ സംരക്ഷണം നടത്തുകയും ചെയ്യുക എന്നത് സ്ത്രീകളുടെ മാത്രം കാര്യമല്ല ഇന്ന്. ഒട്ടേറെ പുരുഷന്മാര് തങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനായി പലവിധ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിച്ചുവരുന്നു.
എന്നാല്‍ എന്തൊക്കെയാണ് ശരിയായവ എന്ന് പലര്‍ക്കും അറിയില്ല. അത്തരക്കാര്‍ക്ക് ഉപകാരപ്പെടുന്ന ചില സൗന്ദര്യ സംരക്ഷണ രീതികളാണ് ചുവടെ പറയുന്നത്.

മോയ്സ്ചറൈസര്‍
സത്രീകളോട് മോയ്സ്ചറൈസറിന്റെ ഉപയോഗമെന്താണ് എന്നാല്‍ ചോദിച്ചാല്‍ ഒരു ഉപന്യാസം തന്നെ അവര്‍ നിക്ഷ്പ്രയാസം എഴുതിത്തരും. അവയെല്ലാം ഒരേ കാര്യം തന്നെയാവും പരാമര്‍ശിക്കുക - ചര്‍മ്മത്തിനെ ജലാംശമുള്ളതാക്കി നിര്‍ത്തുകയും, തിളക്കം നല്‍കുകയും ചെയ്യുക. ഒരു വെള്ള കടലാസ് പോലെ ചര്‍മ്മത്തെ മിനുസമുള്ളതും മനോഹരവുമാക്കാന്‍ മോയ്സ്ചറൈസര്‍ സഹായിക്കും. ചര്‍മ്മത്തെ സ്ഥിരമായി നനവോടെ നിര്‍ത്തുന്നതിനാല്‍ ചര്‍മ്മം വരണ്ടുപോവുകയോ, നിറം മങ്ങിപ്പോവുകയോ ഇല്ല. വെള്ളമോ, എണ്ണകളോ അടിസ്ഥാനമാക്കിയ ഒരു മോയ്സ്ചറൈസര്‍ ഉപയോഗിച്ചാല്‍ ശിശുക്കളുടേതിന് സമാനമായ മൃദുചര്‍മ്മം സ്വന്തമാക്കാം.

സ്ക്രബ്
മോയ്സ്ചറൈസര്പ്പോലെ തന്നെ ചര്‍മ്മത്തെ ആകര്‍ഷകമാക്കി നിലനിര്‍ത്തുന്നതാണ് സ്ക്രബ് ചര്‍മ്മത്തെ ഒരു ചായ അരിപ്പയോട് ഉപമിക്കാം. സ്ഥിരമായി വൃത്തിയാക്കാതിരുന്നാല്‍ ഇതിലെ ദ്വാരങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞ് പോവുന്നത് പോലെ തന്നെ ചര്‍മ്മത്തിലെയും സുഷിരങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോകും. ഇതാണ് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. ബാക്ടീരിയകളെ കൊല്ലാന്‍ കഴിവുള്ള മരുന്നുകളുപയോഗിച്ച് അധികം പരുഷമായിട്ടല്ലാതെ ചര്‍മ്മം ഉരുമ്മണം. ഇത് വഴി ചര്‍മ്മത്തിലെ മാലിന്യങ്ങളും, എണ്ണകളും നീക്കാനാവും. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഒരു ബ്രാന്‍ഡ് ഇതിനായി തെരഞ്ഞെടുക്കാം. ആഴ്ചയില്‍ രണ്ട തവണ ഇതുപയോഗിച്ച് മുഖം വൃത്തിയാക്കുക.

ആഫ്റ്റര്‍ ഷേവ്
ആഫ്റ്റര്‍ ഷേവ് ഉപയോഗിച്ചാല്‍ തങ്ങളുടെ മുഖകാന്തിക്ക് കോട്ടം വരും എന്നാണ് പല പുരുഷന്മാരും വിശ്വസിക്കുന്നത്. ഷേവിങ്ങിനെ തുടര്‍ന്നുള്ള ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ മാറ്റാനും, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും, ബാക്ടീരിയകളെ തടയാനുമാണ് ആഫ്റ്റര്‍ ഷേവ് ഉപയോഗിക്കുന്നത്. ആല്‍ക്കഹോള്‍ അടങ്ങാത്ത ആഫ്റ്റര്‍ ഷേവ് ഉപയോഗിക്കുക. ആല്‍ക്കഹോള്‍. ചര്‍മ്മം വരളാന്‍ ഇടയാക്കുന്നതാണ്.

ചാപ് സ്റ്റിക്/ലിപ് ബാം
ലിപ് ബാം ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ ആകര്‍ഷകമാവില്ല. അതുമാത്രമല്ല ചുംബിക്കാനായിട്ടല്ലാതെ ആരെങ്കിലും അതിലേക്ക് നോക്കാനുമിടയില്ല. ഓയില്‍ അടിസ്ഥാന ഘടകമാക്കിയ മരുന്ന് കൂട്ടുകള്‍ ചേര്‍ന്ന ഒന്നാണ് ചാപ് സ്റ്റിക്. ചുണ്ടുകള്‍ ഉണങ്ങിപ്പോകുന്നത് തടയാന്‍ സഹായിക്കുന്ന ഇത് ഉപയോഗിക്കുമ്പോള്‍ നിറമില്ലാത്തവ തെരഞ്ഞെടുത്താല്‍ അനാകര്‍ഷകമാകുന്നത് തടയാം. അഥവാ ചാപ് സ്റ്റിക് ഉപയോഗിക്കുന്നതില്‍ പ്രശ്നം തോന്നുന്നുവെങ്കില്‍ പകരമായി വാസലൈന്‍ ഉപയോഗിക്കാം. ഇതും ചര്‍മത്തെ ആര്‍ദ്രമാക്കി നിര്‍ത്തും.

സണ്‍സ്ക്രീന്‍
ഇന്ത്യന്‍ സാഹചര്യത്തില്‍ സൂര്യപ്രകാശം എല്‍ക്കുന്നതിന് സാധ്യത ഏറെയാണ്. സൂര്യപ്രകാശമേല്ക്കാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗം പുറത്തേക്കിറങ്ങാതിരിക്കുക എന്നതാണ്. അത് പ്രായോഗികമല്ലാത്തതിനാല്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കാം. സൂര്യപ്രകാശമേല്‍ക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ തടയാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് വഴി സാധിക്കും. എസ്.പി.എഫ് 20 എങ്കിലുമുള്ള യു.വി.എ, യു.വി.ബി കിരണങ്ങളെ തടയുന്ന സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക. സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ഇത് തേച്ചതിന് ശേഷം പുറത്തിറങ്ങുക.

ഷാംപൂ
അഴുക്കു പുരണ്ട മുടി ആകര്ഷകമാവില്ലല്ലോ. എങ്കിലും പുരുഷന്മാര്ക്ക് പൊതുവേ ഷാംപൂവിനോട് താല്പര്യമില്ല. കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലയോട്ടിയിലെ എണ്ണയും, ചെളിയും നീക്കി വൃത്തിയാക്കുകയും, അതുവഴി മുടിവേരുകള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യാം. എന്നാല്‍ ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് മുടിയുടെ സ്വഭാവികത നഷ്ടമാക്കും. ഏതെങ്കിലും കടുപ്പം കുറഞ്ഞ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണയില്‍ കുറയാതെ മുടി വൃത്തിയാക്കുക.

കണ്ടീഷണര്‍
കണ്ടീഷണര്‍ ഉപയോഗിക്കുന്നത് സ്ത്രീകളുടെ പരിപാടിയാണ് എന്ന് കരുതേണ്ടതില്ല. ഷാംപൂവിലെയും മറ്റും ദോഷകരമായ രാസഘടകങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞ് മുടിയെ നനവുള്ളതാക്കാന്‍ കണ്ടീഷണര്‍ സഹായിക്കും. തലമുടിക്ക് തിളക്കവും, ആകര്‍ഷകത്വവും കിട്ടാന്‍ മുടിക്ക് അനുയോജ്യമായ തരത്തിലുള്ള കണ്ടീഷണര്‍ തെരഞ്ഞെടുക്കുക.

ഹെയര്‍ ഓയില്‍
പല പുരുഷന്മാരും കരുതുന്നത് തലയില്‍ എണ്ണ തേക്കുന്നത് തങ്ങളുടെ മുടിയുടെ ഭംഗി ഇല്ലാതാക്കും എന്നാണ്. ചര്‍മ്മത്തിന് മോയ്സ്ചറൈസര്‍ എങ്ങനെ ഉപകാരപ്പെടുന്നോ, അതേ പ്രവര്‍ത്തനമാണ് എണ്ണ ഉപയോഗിക്കുന്നത് വഴി തലമുടിക്ക് ലഭിക്കുന്നത്. ചര്‍മ്മത്തിനെന്ന പോലെ മുടിക്കും പോഷകങ്ങള്‍ ആവശ്യമാണ്. ഇത് അപര്യാപ്തമാകുമ്പോളാണ് മുടികൊഴിച്ചില്‍ തുടങ്ങുന്നത്. അനേകം എണ്ണകള്‍ തലയില്‍ വാരിവലിച്ച് തേക്കാതെ ഒലിവ് ഓയില്‍, ബദാം ഓയില്‍, ആവണക്കെണ്ണ പോലുള്ളവയിലൊന്ന് എല്ലാ ദിവസവും തലയില്‍ തേക്കുന്നത് മുടിക്ക് നല്ല ആരോഗ്യം നല്‍കും.

കണ്‍സീലര്‍
ചുളിവുകളില്ലാത്ത ചര്‍മ്മമാണ് നിങ്ങളുടെ സ്വപ്നമെങ്കില്‍ സത്രീകളേപ്പോലെ നിങ്ങള്‍ക്കും കണ്‍സീലര്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് ഏറെ ആകര്‍ഷകത്വം നല്‍കുന്നതാണ് കണ്‍സീലറുകള്‍. കറുത്തപാടുകള്‍, പോറലുകള്‍, മുഖക്കുരു തുടങ്ങിയവയൊക്കെ മറയ്ക്കാന്‍ ഇത് ഉപയോഗിക്കാം. കണ്‍സീലര്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് ചര്‍മ്മത്തിന്റെ നിറവുമായി ഏറ്റവും സാമ്യമുള്ളതായിരിക്കണം.

ഹൈലൈറ്റര്‍
മുഖത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ ഉപയോഗിക്കുന്നവയാണ് ഹൈലൈറ്ററുകള്‍. കവിളെല്ല്, പുരികങ്ങളുടെ മുകള്ഭാഗം ഭാഗം, മൂക്കിന്റെ പാലം, പുരികങ്ങള്‍ ചേരുന്ന ഭാഗം എന്നിവടങ്ങളിലൊക്കെ ഹൈലൈറ്റര്‍ ഉപയോഗിക്കാം. അല്പം ഹൈലൈറ്റര്‍ മേല്‍ പറഞ്ഞ ഭാഗങ്ങളില്‍ തേച്ചാല്‍ മുഖം കൂടുതല്‍ ആകര്‍ഷകമാകും.



Click it and Unblock the Notifications
