Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മഞ്ഞുകാലത്തെ പാദസംരക്ഷണം
മഞ്ഞുകാലത്ത് കാല്പാദങ്ങള് വിണ്ടു പൊട്ടുന്നത് സാധാരണയാണ്. വരണ്ട ചര്‍മമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും.
കാല്പാദങ്ങള് വിണ്ടു കീറുന്നത് സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ദോഷം തന്നെയാണ്. മുറിവ് ആഴത്തിലുള്ളതാണെങ്കില്‍ നടക്കുമ്പോള്‍ വേദനയനുഭവപ്പെടുക മാത്രമല്ല, അണുബാധ വരെയുണ്ടാകാന്‍ സാധ്യതയുണ്ട്.
കാല്പാദം വിണ്ടു കീറാതിരിക്കാന്‍ വേണ്ട കരുതലുകളെന്തൊക്കെയെന്നു നോക്കൂ.

ഉപ്പുറ്റിയിലെ കട്ടി കൂടിയ തൊലിയാണ് ഇതിന് കാരണമാകുന്നത്. ഇത് പ്യൂമിക് സ്റ്റോണ്‍ കൊണ്ട് നല്ലപോലെ ഉരയ്ക്കുക. ചര്‍മത്തിലെ വരണ്ട തൊലി പോകാന്‍ മാത്രമല്ല, ഉപ്പുറ്റിയിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നു. ഹൈഹീല്‍ ഉപയോഗിക്കുന്നവരുടെ ഉപ്പുറ്റിയിലെ ചര്‍മം വല്ലാതെ കട്ടിയുള്ളതായി മാറാന്‍ സാധ്യതയുണ്ട്. പ്യൂമിക് സ്്റ്റോണ്‍ ഉപയോഗിക്കുന്നത് ഈ പ്രശ്നത്തിനുള്ളൊരു പരിഹാരം കൂടിയാണ്.
കാല്പാദങ്ങള് നല്ലപോലെ കഴുതി വൃത്തിയായി സൂക്ഷിക്കണം. ഇളം ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി ഷാംപൂ കലക്കി അല്പം ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത വെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത് ഗുണം ചെയ്യും. നഖങ്ങള്‍ക്കിടയിലുള്ള ചെളി നീങ്ങാനും ഇത് നല്ലതാണ്. ഉപയോഗം കഴിഞ്ഞ ടൂത്ത് ബ്രഷ് കൊണ്ട് കാല്‍നഖങ്ങള്‍ വൃത്തിയാക്കുകയും ചെയ്യാം. കാല്‍വിരലുകളുടെ ചുറ്റുമുള്ള ചര്‍മം പെഡിക്യൂര്‍ സെറ്റു കൊണ്ട് ഉരച്ചുകളയാം.
കാല് വൃത്തിയാക്കിക്കഴിഞ്ഞാല്‍ നല്ലവെള്ളത്തില് കഴുകി തുടച്ച് മോയിസ്ചറൈസര്‍ പുരട്ടണം. കാല്പാദങ്ങള് വരണ്ടു പോകാതിരിക്കാന്‍ ഇത് ഗുണം ചെയ്യും.
സോക്സിട്ടു നടക്കുന്നതും കാലിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള നല്ലൊരു വഴിയാണ്. മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം സോക്സ് ധരിച്ച് രാത്രി കിടക്കുന്നതും വളരെ നല്ലതു തന്നെ.
കാല്പാദം വിണ്ടുപൊട്ടിയിട്ടുണ്ടെങ്കില് ഇതില്‍ പുരട്ടാനുള്ള ക്രീമുകളും ലഭിക്കും. ഇവ ഉപയോഗിക്കുകയുമാകാം.



Click it and Unblock the Notifications
