Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
മഞ്ഞുകാലത്തും സുന്ദരിയാകാം

തണുപ്പുള്ളപ്പോള്‍ നല്ല ചൂടുവെള്ളത്തില്‍ കുളിക്കുന്നത് സുഖം നല്‍കും. എന്നാല്‍ ഇത് ചര്‍മത്തിന് തീരെ നല്ലതല്ല. ഇത് ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. തണുത്ത വെള്ളം പറ്റില്ലെങ്കില്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കാം.
മോയിസ്ചറൈസറുകള് തേയ്ക്കേണ്ടത് പ്രധാനം. കുളി കഴിഞ്ഞ ഉടന്‍ ജലാംശം മുഴുവന്‍ പോകുന്നതിന് മുന്‍പ് മോയിസ്ചറൈസര്‍ തേക്കുന്നതാണ് നല്ലത്. പുറത്തേക്കു പോകുമ്പോഴും ഇത് കരുതുക. ചര്‍മം വരണ്ടുപോകുന്നുവെന്നു തോന്നുമ്പോള്‍ ഉടന്‍ മോയിസ്ചറൈസര്‍ പുരട്ടണം.
കൈപ്പത്തിക്കുള്ളിലും കാല്പാദത്തിനടിയിലും മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. പാദം വിണ്ടുപൊട്ടുന്നുവെങ്കില് ഏതെങ്കിലും ക്രീമോ അല്ലെങ്കില്‍ മോയിസ്ചറൈസറോ പുരട്ടി സോക്സിട്ടു നടക്കുന്നത് നല്ലതാണ്. കിടക്കുന്നതിന് മുന്‍പ് ഇതൊരു ശീലമാക്കുക.
ചുണ്ടുകള്‍ വരണ്ടു പൊട്ടാതിരിക്കാന്‍ ലിപ്ബാം പുരട്ടുക. ഇത് ഇടയ്ക്കിടെ പുരട്ടുകയും വേണം. ചിലര്‍ ചുണ്ട് നാവു കൊണ്ടു നനയ്ക്കാറുണ്ട്. ഇത് ചുണ്ടിന്റെ വരള്‍ച്ച തടയുമെന്ന ധാരണ തെറ്റാണ്. ചുണ്ട് കൂടുതല്‍ വരണ്ടതാകാന്‍ ഇത് കാരണമാകുകയാണ് ചെയ്യുക.
വെള്ളം വളരെ പ്രധാനം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ചര്‍മം വരളാതിരിക്കാന്‍ അത്യാവശ്യമാണ്.
ചര്‍മസംരക്ഷണത്തിന് ഭക്ഷണവും പ്രധാനം. ഫലവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് ചര്‍മസംരക്ഷണത്തിന് പ്രധാനമായതിനാല്‍ മീന്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും. സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഗുളികകള്‍ ലഭിക്കും. ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരമെ കഴിയ്ക്കാവൂ എന്നതോര്‍ക്കണം.



Click it and Unblock the Notifications
