Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
എണ്ണമയമുള്ള ചര്‍മമോ, ഇതാ ചില ടിപ്സ്
വരണ്ട ചര്‍മം പോലെത്തന്നെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് എണ്ണമയമുള്ള ചര്‍മവും. മഞ്ഞുകാലത്ത് വരണ്ട ചര്‍മക്കാര്‍ക്ക് മുഖം വരളുന്നതാണ് പ്രശ്നമെങ്കില്‍ എണ്ണമയമുള്ളവര്‍ക്ക് എണ്ണമയം തന്നെയാണ് പ്രശ്നം. കോള്‍ഡ് ക്രീമുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ എണ്ണമയം കൂടി മുഖക്കുരു അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
ഇത്തരം എണ്ണമയം ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഇത് വായിക്കൂ.

അല്പം പഞ്ഞി പാലില്‍ മുക്കി മുഖം തുടയ്ക്കുന്നത് മുഖത്തെ എണ്ണമയവും അഴുക്കും മാറാനുള്ള നല്ലൊരു വഴിയാണ്. പാല് നല്ലൊരു ക്ലെന്‍സറിന്റെ ഗുണമാണ് ചെയ്യുന്നത്. പുറത്തു പോയി വന്നാല്‍ അല്പം പാല് കൊണ്ട് മുഖം മസാജ് ചെയ്യുക. ഇതിന് ശേഷം കഴുകിക്കളയാം. ചര്‍മം വരളാതിരിക്കുന്നതിനും ഇത് നല്ലതാണ്.
മുഖം ചൂടുവെള്ളത്തില്‍ കഴുകാതിരിക്കുക. ചൂടുവെള്ളം ചര്‍മസുഷിരങ്ങളെ കൂടുതല്‍ തുറക്കുകയും കൂടുതല്‍ എണ്ണ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. തണുത്ത വെള്ളത്തില്‍ തന്നെ മുഖം കഴുകാം. ചെറുചൂടുവെള്ളവും ഉപയോഗിക്കാം.
തക്കാളി, ചെറുനാരങ്ങ എന്നിവ മുഖത്തെ അധിക എണ്ണമയം കളയാന്‍ സഹായിക്കുന്നവയാണ്. തക്കാളിയുടെ ജ്യൂസില്‍ അല്പം ചെറുനാരങ്ങാനീര് ഒഴിച്ച് മുഖത്ത് മസാജ് ചെയ്യുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം. ചെറുനാരങ്ങാനീര് മുഖത്തെ എണ്ണമയം നീക്കാന്‍ സഹായിക്കുന്നു. അതേ സമയം തക്കാളി ജ്യൂസാകട്ടെ, ചര്‍മത്തിലെ ഈര്‍പ്പം കാത്തുരക്ഷിക്കുകയും ചെയ്യും.
വീട്ടിലുണ്ടാക്കുന്ന സ്ക്രബറുകള്‍ കൊണ്ട് മുഖം മസാജ് ചെയ്യുന്നതും നല്ലതാണ്. മൃതചര്‍മം നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഓട്സ്, ബദാം എന്നിവ കൊണ്ട് സ്ക്രബറുണ്ടാക്കി മുഖത്തു മസാജ് ചെയ്യുക. എണ്ണമയം നീങ്ങിക്കിട്ടുമെന്നു മാത്രമല്ല, ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയവ പോകാനും ഇത് നല്ലൊരു വഴിയാണ്.
എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ആവശ്യമെങ്കില്‍ മാത്രം കോള്‍ഡ് ക്രീമുകള്‍ ഉപയോഗിക്കുക. മഞ്ഞുകാലമായതു കൊണ്ട് കോള്‍ഡ് ക്രീം ഉപയോഗിച്ചേ മതിയാകൂ എന്നില്ല.



Click it and Unblock the Notifications
