Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
രണ്ടേ രണ്ടു ദിവസം, തിളങ്ങും ചര്‍മം!
പാടുകളും കുത്തുകളും ഇല്ലാത്ത നല്ല ചര്‍മം കൊതിക്കാത്തവരുണ്ടോ. ഇത് പുരുഷനായാലും സ്ത്രീയായാലും. ഇത്തരം ചര്‍മം സ്വന്തമാക്കാന്‍ സാധിക്കും. ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങണമെന്നില്ല. മുഖത്ത് ക്രീമുകളും ബ്ലീച്ചും വാരിപ്പൂശണമെന്നുമില്ല. ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
സാധാരണ ജീവിതത്തില്‍ പലരും വിസ്മരിക്കുന്ന ഇത്തരം കാര്യങ്ങള്‍ ആരോഗ്യമുള്ള ചര്‍മത്തിന് വളരെ പ്രധാനവുമാണ്. ഇവയെന്തൊക്കെയെന്ന് അറിഞ്ഞിരിക്കൂ.

രണ്ടേ രണ്ടു ദിവസം, തിളങ്ങും ചര്‍മം
മുഖം കഴുകുന്നത് ചര്‍മത്തിലെ അഴുക്കും ചെളിയും കളയാന്‍ സഹായിക്കും. ഇത് ആരോഗ്യമുള്ള ചര്‍മത്തിന് പ്രധാനവുമാണ്. പ്രത്യേകിച്ച് പുറത്തു പോയി വന്നു കഴിഞ്ഞാല്‍. ഇതിനായി ഫേസ് വാഷോ സോപ്പോ ഉപയോഗിക്കണമെന്നുമില്ല. ഗുദ്ധമായ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മതിയാകും.

രണ്ടേ രണ്ടു ദിവസം, തിളങ്ങും ചര്‍മം
മുഖം ആവി പിടിയ്ക്കുന്നതും നല്ല ചര്‍മത്തിന് വളരെ പ്രധാനം. മുഖം നേരിട്ടു സ്റ്റീം ചെയ്യണമെന്നില്ല. ചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് ഈ തുണി അല്പനേരം മുഖത്ത് അമര്‍ത്തിപ്പിടിച്ചാലും മതിയാകും.

രണ്ടേ രണ്ടു ദിവസം, തിളങ്ങും ചര്‍മം
മുഖം കഴുകുന്നതിന് മുന്‍പ് കൈകള്‍ കഴുകുക. കൈകകളിലെ അണുക്കള്‍ മുഖചര്മത്തിലാകാതിരിക്കാന് ഇത് സഹായിക്കും. അണുക്കള്‍ ചര്‍മത്തെ കേടു വരുത്തുമെന്ന് ഓര്‍മിക്കുക.

രണ്ടേ രണ്ടു ദിവസം, തിളങ്ങും ചര്‍മം
മുഖത്ത് സ്ക്രബറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ഇടയ്ക്കേ ചെയ്യാവൂ. കഴിവതും പ്രകൃതിദത്തമായ സ്ക്രബറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പഞ്ചസാര പൊടിച്ചത്, ഓട്സ് എന്നിവ സ്വാഭാവിക സ്ക്രബുകളാണ്. ചെറുപയര്‍ പൊടിയും ഉപയോഗിക്കാം. ഐസ് ഉപയോഗിക്കുന്നതു നല്ലതു തന്നെ.

രണ്ടേ രണ്ടു ദിവസം, തിളങ്ങും ചര്‍മം
മുഖം വൃത്തിയാക്കാനും തിളങ്ങുന്ന ചര്‍മം ലഭിക്കാനുമുള്ള എളുപ്പമാര്‍ഗമാണ് ചെറുനാരങ്ങ മുറിച്ചത് മുഖത്തുരസുന്നത്. മുറിച്ച ചെറുനാരങ്ങ മുഖത്തുരസുന്നത് ഗുണം ചെയ്യും. ചെറുനാരങ്ങയുടെ തോടും നല്ലതു തന്നെ.



Click it and Unblock the Notifications
