Latest Updates
-
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ്
ഫ്രൂട്ട് ഫേഷ്യലുകള്‍ വീട്ടില്‍ ചെയ്യൂ
ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പലപ്പോഴും ഫ്രൂട്ട് ഫേഷ്യലുകള്‍ തെരഞ്ഞെടുക്കുന്നവരുണ്ട്. ഫ്രൂട്ട് ഫേഷ്യല്‍ ചര്‍മത്തിന്റെ സ്വാഭാവികതയെ കാത്തു കൊള്ളുമെന്ന വിശ്വാസമാണ് ഇതിന് പുറകില്‍.
എന്നാല്‍ പണം ചെലവാക്കി ഇത്തരം ഫേഷ്യലുകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ചെയ്യണമെന്നില്ല. പഴങ്ങള്‍ വാങ്ങി വീട്ടില്‍ വച്ചു തന്നെ ഇത്തരം ഫേഷ്യലുകള്‍ ചെയ്യാം. ഇത് എങ്ങനെയെന്നു നോക്കൂ.
മുഖക്കുരുവും മുഖത്തെ പാടുകളും കലകളും മാററാനും സൂര്യാഘാതം മൂലമുളള കറുപ്പകറ്റാനും ഫ്രൂട്ട് ഫേഷ്യല്‍ ഏറെ നല്ലതാണ്. ചര്‍മത്തെ മൃദുവാക്കുമെന്ന ഗുണം കൂടി ഈ ഫേഷ്യലിനുണ്ട്.
പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ഈ ഫേഷ്യല്‍ വീട്ടിലും ചെയ്യാം. ഇതിനായി പാക്കുകള്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാം.

സ്ട്രോബറി ഫേഷ്യല്‍
സ്ട്രോബറി ഉടച്ചതും രണ്ടു സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ കോണ്‍ സ്റ്റാര്‍ച്ചും ഉപയോഗിച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. ഇതെല്ലാം കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയണം. അതിനുശേഷം ഐസ് വെള്ളം കൊണ്ട് മുഖം മസാജ് ചെയ്യണം. സ്ട്രോബറിയുള്ള സാലിസൈക്ലിക് ആസിഡ് മുഖം ബ്ലീച്ച് ചെയ്യും. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ പറ്റിയ ഫേഷ്യലാണിത്.

ബനാന ഫേഷ്യല്‍,
നല്ലവണ്ണം പഴുത്ത പഴവും ഒരു സ്പൂണ്‍ തേനും രണ്ടുമൂന്നു സ്പൂണ്‍ പാല്‍പ്പാടയും ഉപയോഗിച്ചാണ് ഈ ഫേഷ്യലിനുളള പാക്ക് തയ്യാറാക്കുന്നത്. എണ്ണമയമുള്ള ചര്‍മമുളളവര്‍ക്ക് പാല്പ്പാടയ്ക്കു പകരം നാരങ്ങാനീര് ഉപയോഗിക്കാം. ഇവ മൂന്നും നല്ലപോലെ കൂട്ടിക്കലര്‍ത്തിയ ശേഷം മുഖത്തിടാം.

പീച്ച് ഫേഷ്യല്‍
നല്ലവണ്ണം വിളഞ്ഞ പീച്ചിന്റെ തൊലി കളഞ്ഞ് അത് പൊടിച്ചെടുക്കുക. ഇതിന്റെ കൂടെ മുട്ടവെള്ളയും ഓട്സ് പൊടിച്ചതും കൂട്ടിച്ചേര്‍ക്കുക. ഇത് മുഖത്തു തേച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.

അവോകാഡോ ഹണി ഫേഷ്യല്‍
ഒരു സ്പൂണ്‍ തേനും ഒരു മുട്ടമഞ്ഞയും ഒരു കപ്പ് ഉടച്ച അവോകാഡോയും കൂട്ടിച്ചര്ക്കുക. ഇത് മുഖത്തു തേച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. വേനല്‍കാലത്തു ചെയ്യാന്‍ പറ്റിയ ഫേഷ്യലാണിത്.



Click it and Unblock the Notifications
