Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സുസ്മിത സുന്ദരിയായതെങ്ങനെ?
ലോകസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലേക്കു കൊണ്ടുവന്നത് സുസ്മിത സെന്നാണ്. എന്നാല്‍ ഐശ്വര്യ റായ്ക്കൊപ്പം പ്രശസ്തി നേടാന്‍ ഈ സുന്ദരിക്കു കഴിയാതെ പോയി.
സിനിമയിലും മോഡലിംഗിലും ഐശ്വര്യക്കൊപ്പം എത്തിയില്ലെങ്കിലും സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഇവര്‍ കൂടുതല്‍ സജീവമായി വാര്‍ത്ത നേടി.

37 വയസുള്ള ഈ ബംഗാളി സുന്ദരിയുടെ സൗന്ദര്യസംരക്ഷണമാര്ഗങ്ങള് അറിയണമെന്നുണ്ടോ. സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളില്‍ മിക്കവാറും പ്രകൃതിദത്ത മാര്ഗങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
പപ്പായ സുസ്മിതയുടെ സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളിലൊന്നാണ്. നല്ല ചര്‍മത്തിനു പിന്നിലുള്ള ഒരു രഹസ്യം, ഇതില്‍ വൈറ്റമിന്‍ എ, ഇ, സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ഈര്‍പ്പം നില നിര്‍ത്തുകയും അഴുക്കും കറുത്ത പാടുകളും നീക്കുകയും ചെയ്യുന്നു.
ഫേഷ്യല്‍ സ്ക്രബായും പപ്പായ ഉപയോഗിക്കാം. സണ്‍ ടാന്‍ അകറ്റുന്നതിനും മുഖത്തെ ചുളിവുകള്‍ മാറ്റുന്നതിനും പറ്റിയ ഒരു മാര്‍ഗം കൂടിയാണ് ഇത്.
തേന്‍, പാല്, തൈര് എന്നിവ പപ്പായയില്‍ കൂട്ടിക്കലര്‍ത്തിയാല്‍ നല്ലൊന്നാന്തരം ഫേസ് പായ്ക്കായെന്നും സുസ്മിത സാക്ഷ്യപ്പെടുത്തുന്നു.
ഓറഞ്ച് നീരും സുസ്മിതയുടെ സൗന്ദര്യരഹസ്യങ്ങളിലൊന്നാണ്. ഓറഞ്ച് നീര് കടലമാവുമായി ചേര്‍ത്ത് ഇവര്‍ ചര്‍മത്തില്‍ പുരട്ടാറുണ്ട്. ചര്‍മത്തിന്റെ തിളക്കം നില നില്‍ത്താനുള്ള നല്ലൊരു വഴിയാണിത്.
കടലമാവ് പാലിലോ തൈരിലോ കൂട്ടിക്കലര്‍ത്തിയ ഫേസ് പായ്ക്കും സുസ്മിത ഉപയോഗിക്കാറുണ്ട്. ഇത് നല്ലൊരു സ്ക്രബറായും ഉപയോഗിക്കാം.
ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലവുമുണ്ട്, ഈ സുന്ദരിയ്ക്ക്. ശരീരത്തിലെയും ചര്‍മത്തിലെയും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗം.
സമാധാനവും ശാന്തിയുമുള്ളൊരു മനസ് സൗന്ദര്യത്തിന് അത്യാവശ്യമാണെന്ന പക്ഷണാണ് ഈ സുന്ദരിയുടേത്. പുഞ്ചിരി മുഖസൗന്ദര്യത്തിന് അഴകേറ്റുമെന്നും സുസ്മിത പറയുന്നു.
മുകളില്‍ പറഞ്ഞ സുസ്മിതയുടെ സൗന്ദര്യമാര്‍ഗങ്ങള്‍ ആര്‍ക്കും പരീക്ഷിക്കാവുന്നവയേയുള്ളൂ. സൗന്ദര്യത്തിനൊപ്പം ആരോഗ്യമുള്ള ചര്‍മം ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
