Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സണ്‍സ്ക്രീന്‍ ഗുണങ്ങളും ദോഷങ്ങളും
വെയിലിലിറങ്ങുമ്പോള് സണ്‍സ്ക്രീന്‍ പുരട്ടാത്തവര്‍ ചുരുക്കുമായിരിക്കും. പ്രത്യേകിച്ച് ചൂടും വെയിലും കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍. സൂര്യപ്രകാശം ഒരു പരിധി വരെ ആരോഗ്യത്തിന് ഗുണം ചെയ്യുമെങ്കിലും ഇത് അമിതമായാല്‍ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല, ചര്‍മപ്രശ്നങ്ങളും വരുത്തി വയ്ക്കും.
സണ്‍ടാന്‍ തന്നെയാണ് സൂര്യപ്രകാശം വരുത്തി വയ്ക്കുന്ന പ്രധാന പ്രശ്നം. കടുത്ത വെയില് സൂര്യാഘാതം പോലുള്ള പ്രശ്നങ്ങള്‍ വരുത്തുകയും ചെയ്യും. സൂര്യഘാതത്തിന് സണ്‍സ്ക്രീന്‍ ഒരു പരിധിയില്‍ കവിഞ്ഞൊന്നും ചെയ്യാനാകില്ലെങ്കിലും വെയില് കൊണ്ടുണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങള്‍ക്ക് ഇത് വളരെ സഹായകമാണെന്നു തന്നെ പറയണം.
എന്നാല്‍ സണ്‍സ്ക്രീന്‍ പുരട്ടുന്നതിനെ കുറിച്ചും മറിച്ച് അഭിപ്രായങ്ങളുണ്ട്, ഇത് ചര്‍മത്തിന് നല്ലതാണോ അല്ലയോ, ഇത് പുരട്ടേണ്ടത് ആവശ്യമാണോ അല്ലയോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍.
സണ്‍സ്ക്രീന്‍ പുരട്ടുന്നത് സഹായകമാണെന്നു തന്നെ പറയാം. എന്നാല്‍ ഇതിന് ദോഷങ്ങളുമുണ്ട്, ഇവയുടെ ഗുണദോഷങ്ങള്‍ വായിച്ചറിയൂ.

സൂര്യപ്രകാശമേറ്റ് ചര്‍മം കരുവാളിക്കുകയും കറുക്കുകയും ചെയ്യുന്നതില്‍ നിന്ന് സണ്‍സ്ക്രീന്‍ ചര്‍മത്തെ സംരക്ഷിക്കുന്നു. വെളുത്ത ചര്‍മം സൗന്ദര്യസങ്കല്പത്തില് പ്രധാനമെന്നിരിക്കെ, ഇക്കാര്യം വളരെ പ്രധാനം തന്നെയാണ്.

കടുത്ത വെയിലും ചൂടും കാരണം ചര്‍മത്തില്‍ അലര്ജിയുണ്ടാകുന്നവരുണ്ട്. ഇത്തരം ചര്‍മപ്രശ്നങ്ങള്‍ തടയാന്‍ സണ്‍സ്ക്രീന്‍ സഹായകമാണ്.

കടുത്ത സൂര്യപ്രകാശം സ്കിന്‍ ക്യാന്സറുണ്ടാക്കും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ക്യാന്‍സറുണ്ടാക്കുന്നത്. സണ്‍സ്ക്രീന്‍ അള്‍ട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവുണ്ട്.

എന്നാല്‍ ചില ദോഷങ്ങളും സണ്സ്ക്രീനിനുണ്ട്. ഇതിലെ കെമിക്കലുകള്‍ ചര്‍മത്തിലൂടെ രക്തത്തിലേക്കിറങ്ങി ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് അല്‍ഷീമേഴ്സ് പോലുള്ള രോഗങ്ങളുണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

മറ്റൊരു ദോഷം സണ്‍സ്ക്രീന്‍ വൈറ്റമിന്‍ ഡി കുറയ്ക്കുമെന്നതാണ്. സൂര്യവെളിച്ചത്തില്‍ നിന്നാണ് വൈറ്റമിന്‍ ഡി ലഭ്യമാകുന്നത്. സണ്‍സ്ക്രീന്‍ ഇതിന്റെ ഉല്പാദനം തടയുകയാണ് ചെയ്യുന്നത്. ഇത് വൈറ്റമിന്‍ ഡിയുടെ കുറവുണ്ടാകാന്‍ കാരണമാകും.



Click it and Unblock the Notifications