Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
പൊള്ളലേറ്റ പാടുകള്‍ മാറ്റാം
പൊള്ളലേറ്റ പാടുകള്‍ പലപ്പോഴും ചര്‍മത്തില്‍ മായാത്ത പാടുകളായി കിടക്കും. മുഖം പോലുള്ള സ്ഥലങ്ങളിലാണെങ്കില്‍ ഇവ വല്ലാത്ത വൃത്തികേടുമുണ്ടാക്കും. എളുപ്പത്തിലൊന്നും ഇത്തരം പാടുകള്‍ പോയെന്നു വരില്ല.
ഇത്തരം പാടുകള്‍ മാറ്റുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അരിപ്പൊടി തൈരില്‍ കലര്‍ത്തി പൊള്ളലേറ്റ പാടുകളുള്ളിടത്ത് ഇടുന്നത് പാടുകള്‍ മാറാന്‍ സഹായിക്കും. ഈ മിശ്രിതം പൊള്ളലേറ്റ ഭാഗത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യണം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യണം. പിന്നീട് ഇത് കഴുകിക്കളയാം.

കടലമാവ്, തൈര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നതും ഗുണം ചെയ്യും. ഇത് പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
കറ്റാര്‍വാഴയുടെ ജെല്‍ പൊള്ളലേറ്റ പാടിനു മുകളില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. കറ്റാര്‍വാഴ ഒടിച്ചെടുത്ത് ഇതില്‍ നിന്നുള്ള ജെല്‍ പുരട്ടുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക.
വൈറ്റമിന്‍ ഇ ഓയില്‍ ഇത്തരം പാടുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ്. വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്സൂളുകള് വാങ്ങുവാന്‍ ലഭിക്കും. ഇത് പൊട്ടിച്ച് ഇതിലെ ഓയില്‍ പൊള്ളലേറ്റ ഭാഗത്തു പുരട്ടാം.
ഇവ കൂടാതെ പൊള്ളലേറ്റ പാടുകള്‍ക്കായുള്ള ഓയിന്റ്മെന്റുകളും ലഭ്യമാണ്. എ്ന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
പൊള്ളലേറ്റ മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രം ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.



Click it and Unblock the Notifications
