Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കണ്‍തടത്തിലെ കറുപ്പിന് പരിഹാരങ്ങളേറെ
നല്ല ഭംഗിയുള്ള മുഖമാണെങ്കിലും കണ്ണിനടിയിലെ കറുപ്പ് ആരുടേയും സൗന്ദര്യം കെടുത്തും. പ്രത്യേകിച്ച് വെളുത്ത നിറമുള്ളവരാണെങ്കില്‍ ഇത് എടുത്തു കാണിക്കുകയും ചെയ്യും.
കണ്‍തടത്തിലെ കറുപ്പ് കേവലം സൗന്ദര്യപ്രശ്നമായി മാത്രം എടുക്കാനാവില്ല. എന്തെങ്കിലും കാരണവശാല്‍ ക്ഷീണം തോന്നിയാലും കണ്തടത്തില് കറുപ്പേറും. അസുഖങ്ങള്‍ കാരണവും ചിലരുടെ കണ്‍തടത്തിന് കറുപ്പുണ്ടാകും.
ഈ കറുപ്പു മാറ്റാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തന്നെ ഉപയോഗിക്കുകയാണ് കൂടുതല്‍ നല്ലത്. കാരണം കണ്‍തടത്തിലെ ചര്‍മം കൂടുതല്‍ കട്ടി കുറഞ്ഞതായതു കൊണ്ട് ഈ ഭാഗത്ത് രാസവസ്തുക്കള്‍ കലര്‍ന്ന ക്രീമുകളും മറ്റും ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ല.

കണ്‍തടത്തിലെ കറുപ്പിന് പരിഹാരങ്ങളേറെ
ഉറക്കക്കുറവാണ് പലപ്പോഴും കണ്‍തടത്തിലെ കറുപ്പിന് കാരണമാകുന്നത്. ദിവസവം നല്ലപോലെ ഉറങ്ങുക. ഓരോരുത്തര്‍ക്ക് വേണ്ട ഉറക്കത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. ക്ഷീണം മാറുന്നതു വരെ ഉറങ്ങുകയെന്നതാണ് പ്രധാനം. രാത്രി ഏറെ വൈകിയിരിക്കാതെ നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്ക്കുന്നതും നല്ല ശീലം തന്നെയാണ്.

കണ്‍തടത്തിലെ കറുപ്പിന് പരിഹാരങ്ങളേറെ
കണ്ണുകള്‍ക്കു മുകളില്‍ കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് നേര്മയായി മുറിച്ചത് എന്നിവ വയ്ക്കുന്നത് ഗുണം ചെയ്യും. ഇവ തണുപ്പിച്ചു വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന് വാസ്തവത്തില്‍ ബ്ലീച്ചിംഗ് ഗുണമുണ്ട്.

കണ്‍തടത്തിലെ കറുപ്പിന് പരിഹാരങ്ങളേറെ
കണ്‍തടത്തിലെ കറുപ്പകറ്റാന്‍ പറ്റിയ ഒരു മാര്‍ഗമാണ് ടീ ബാഗുകള്‍ തണുപ്പിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുകയെന്നത്. തണുത്ത വെള്ളത്തില്‍ മുക്കിയ ടീ ബാഗുകള്‍ വെള്ളം പിഴിഞ്ഞുകളഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്താല്‍ കണ്‍തടത്തിലെ കറുപ്പ് അകലും.

കണ്‍തടത്തിലെ കറുപ്പിന് പരിഹാരങ്ങളേറെ
ചെറുനാരങ്ങാനീരില് പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നതും കറുപ്പകറ്റാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം തന്നെയാണ്. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ചെയ്യുക.

കണ്‍തടത്തിലെ കറുപ്പിന് പരിഹാരങ്ങളേറെ
പോഷകാഹാരക്കുറവ് കൊണ്ടും കണ്തടത്തില് കറുപ്പു വരാം. വൈറ്റമിനുകളും പ്രോട്ടീനുകളും ധാതുക്കളും കലര്‍ന്ന ഭക്ഷണം കഴിയ്ക്കുക.

കണ്‍തടത്തിലെ കറുപ്പിന് പരിഹാരങ്ങളേറെ
പുകവലി ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിയ്ക്കുക തുടങ്ങിയ മാര്‍ഗങ്ങളും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന വഴികളാണ്.



Click it and Unblock the Notifications
