Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മഞ്ഞുകാലത്തിന് ഫ്രൂട്ട് സ്ക്രബുകള്‍

മിക്കവാറും പഴവര്ഗങ്ങളില് ചെറിയ തോതില്‍ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ മുഖം വൃത്തിയാക്കുകയും ബാക്ടീരിയകളെ കൊല്ലുകയും ചെയ്യും. പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് ഇത് ചര്‍മത്തിന് ദോഷം വരുത്തുകയുമില്ല.
കിവി ഫ്രൂട്ട് കറ്റാര്‍ വാഴയുമായി ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യാം. ഇതില്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ ബോഡി സ്ക്രബറായി ഉപയോഗിക്കാം. കിവി ഫ്രൂട്ടിന്റെ പള്‍പ്പും കുരുവും സ്ക്രബര്‍ മിശ്രിതമുണ്ടാക്കാന്‍ ഉപയോഗിക്കാം.
കസ്റ്റാര്‍ഡ് ആപ്പിള്‍ ഉടച്ച് അതില്‍ തൈരോ പാല്‍പ്പാടയോ ചേര്‍ത്താല്‍ നല്ലൊരു സ്ക്രബറായി. ഇത് അഴുക്കു നീക്കുക മാത്രമല്ലാ, ബ്ലാക് ഹെഡ്സ് അകറ്റുകയും ചെയ്യും.
ചിക്കുവെന്ന പേരില്‍ അറിയപ്പെടുന്ന സപ്പോട്ട കൊണ്ടും സ്ക്രബറുണ്ടാക്കാം. ചിക്കു ഉടച്ച് അതില്‍ തേന്‍ ചേര്‍ത്താല്‍ മതി. വരണ്ട ചര്‍മമുള്ളവരാണെങ്കില്‍ ഇതില്‍ നെയ്യു ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
ആപ്പിളിന്റെ തൊലി നീക്കി ഉടച്ച് ഇതില്‍ ചെറുനാരങ്ങാനീര്, പാല്‍പ്പൊടി എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വയ്ക്കുന്നതിനും ചര്‍മം ബ്ലീച്ച് ചെയ്യുന്നതിനും സഹായിക്കുന്നു. ഏതു തരം ചര്‍മത്തിനും ചേരുന്ന ഒരു സ്ക്രബറാണിത്.
മുഖത്തെ മോയിസ്ചറൈസര്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് മസ്ക് മെലന് കൊണ്ടുണ്ടാക്കുന്ന സ്ക്രബ്. ഇതില്‍ മുള്‍ത്താണി മിട്ടി, ഫുള്ളേഴ്സ് എര്‍ത്ത് എന്നിവ ചേര്‍ത്ത് മുഖത്തിടാം. ചര്‍മത്തിന്റെ ചുളിവ് മാറ്റുവാനുള്ള നല്ലൊന്നാന്തരം സ്ക്രബറാണിത്.



Click it and Unblock the Notifications
