Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
സൗന്ദര്യം കൂട്ടും ചില ഫേസ്മാസ്കുകള്‍

ഓറഞ്ച് നീരും ഓറഞ്ച് തൊലിയും ഫേസ്മാസ്കായി സാധാരണ ഉപയോഗിക്കാറുണ്ട്. ഇതിന്റെ കൂടെ അല്പം ജെലാറ്റിനോ തേനോ ചേര്‍ത്താല്‍ നല്ലൊന്നാന്തരം ഫേസ് മാസ്കാവും. ഓറഞ്ചിനു പുറമെ ഏതു ഫലവര്‍ഗങ്ങള്‍ കൊണ്ടും ഇത്തരം ഫേസ് മാസ്കുണ്ടാക്കാം.
സ്ട്രോബെറി ഉടച്ച് ഗോതമ്പുപൊടി, പാല്, ബദാം ഓയില്‍ എന്നിവ ചേര്‍ത്താല്‍ വരണ്ട ചര്‍മത്തിനുള്ള ഫേസ് മാസ്കായി. മുഖത്ത് ഇത് ഇട്ട ശേഷം ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം.
മുട്ടമഞ്ഞയും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ ബ്ലാക്ഹെഡ്സ് മാറിക്കിട്ടും.
മുള്‍ത്താണി മിട്ടിയോ ഫുള്ളേഴ്സ് എര്‍ത്തോ കറ്റാര്‍ വാഴ, പനിനീര് എന്നിവ ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തെ സ്വേദഗ്രന്ഥികള്‍ തുറക്കുകയും മുഖം വൃത്തിയാവുകയും ചെയ്യും. മുഖക്കുരുവും പാടുകളും കുറയാന്‍ ഈ ഫേസ് മാസ്ക് നല്ലതാണ്.
ഓട്സ് പപ്പായ, പഞ്ചസാര, തക്കാളി എന്നിവയുമായി കൂട്ടിച്ചേര്‍ത്ത് നല്ലൊരു ഫേസ്മാസ്കുണ്ടാക്കാം. ഇത് ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിക്കുന്ന ഒരു ഫേസ് മാസ്കാണ്.
വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഇത്തരം ഫേസ് മാസ്കുകള്‍ ചര്‍മത്തിന് ദോഷം ചെയ്യുമെന്ന് പേടിക്കുകയും വേണ്ട.



Click it and Unblock the Notifications
