Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഓട്സ് കൊണ്ട് ഫേസ് സ്ക്രബര്‍
ഓട്സ് നല്ലൊരു ഭക്ഷണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം.
ഓട്സ് കൊണ്ട് നല്ലൊന്നാന്തരം ഫേസ് സ്ക്രബറുകള്‍ ഉണ്ടാക്കാം. അതും തികച്ചും സ്വാഭാവിക രീതിയില്‍ രാസവസ്തുക്കളൊന്നും തന്നെ കലരാതെ.

ഓട്സില്‍ അല്പം തേന്‍ ചേര്‍ത്ത് ഫേസ് സ്ക്രബറായി ഉപയോഗിക്കാം. മുഖം വരളാതിരിക്കാന്‍ ഇത് സഹായിക്കുമന്നതാണ് ഏറ്റവും വലിയ ഗുണം.
ഓട്സ്, ചെറുനാരങ്ങ എന്നിവ ചേര്‍ത്തും ഫേസ് സ്ക്രബറുണ്ടാക്കാം. ഓട്്സ് പൊടിച്ച് ഇതില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തിട്ട് സ്ക്രബ് ചെയ്യാം. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും. മുഖത്തിന് നിറം നല്‍കാനും ഇത് നല്ലതാണ്.
ഓട്സും ഒലീവ് ഓയിലും ചേര്‍ത്ത് നല്ല സ്ക്രബറുണ്ടാക്കാം. ഒലീവ് ഓയിലില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് നല്ലൊരു സണ്‍സ്ക്രീന്‍ കൂടിയാണ്. ചെറുപ്പം തോന്നിക്കാന്‍ ഈ ഫേസ് സ്ക്രബര്‍ വളരെ നല്ലതാണ.്
ഓട്സ് പൊടിച്ചതും തക്കാളിയും ചേര്‍ത്തും നല്ല ഫേസ് സ്ക്രബറുണ്ടാക്കാം. തക്കാളിയിലെ ആന്റി ഓക്സിഡന്റുകള്‍ മുഖക്കുരു തടയാനും ബ്ലാക് ഹെഡ്സ് അകറ്റാനും സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്താല്‍ മുഖത്തിന് സൗന്ദര്യം വര്‍ദ്ധിക്കും.
ഓട്സ്, കുക്കുമ്പര്‍ എന്നിവ ചേര്‍ത്തും നല്ല ഫേസ് സ്ക്രബറുണ്ടാക്കാന് സാധിയ്ക്കും. കുക്കമ്പര്‍ അരച്ച് ഓട്സില്‍ കലര്‍ത്തി ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മൃതചര്‍മം അകറ്റുന്നതിനും ചര്‍മത്തിന് മാര്‍ദവം നല്‍കുന്നതിനും സഹായിക്കും.
പാലും ഓട്സും ചേര്‍ത്തും നല്ല ഫേസ് സ്ക്രബറുണ്ടാക്കാം. ഓട്സ് പൊടിച്ചതില്‍ പാല് ചേര്‍ത്ത് മുഖത്തു തേക്കുക. ഒരു മിനിറ്റു വച്ച ശേഷം സ്ക്രബ് ചെയ്യാം. മുഖം വരളാതിരിക്കാന്‍ സഹായിക്കുന്ന ഒരു ഫേസ് പായ്ക്ക് കൂടിയാണ് ഇത്.
ഇത്തരം സ്ക്രബറുകളില്‍ രാസവസ്തുക്കള്‍ കലരാത്തതു കൊണ്ട് ചര്‍മത്തിന് ദോഷം ചെയ്യില്ലെന്ന ഗുണം കൂടിയുണ്ട്. മാത്രമല്ല, നിത്യോപയോഗ സാധനങ്ങളായതു കൊണ്ട് ചെലവും കുറഞ്ഞു കിട്ടും.



Click it and Unblock the Notifications
