Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
സണ്‍ടാന്‍ തടയാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍
സണ്‍ ടാന്‍ പലരുടേയും മുഖസൗന്ദര്യത്തിന് മങ്ങലേല്പ്പിക്കുന്നതില് പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ചൂടു കൂടി വരുന്ന കാലാവസ്ഥയില്‍.
സണ്‍സ്ക്രീന്‍ ക്രീമുകളും ലോഷനുകളുമാണ് ഇതിനുള്ള പ്രധാന പരിഹാരം. എന്നാല്‍ ഇവ കൂടാതെ പ്രകൃതിദത്തമായ ചില വഴികളും സണ്‍ടാന്‍ തടയാന്‍ സഹായിക്കും.
സണ്‍ടാന്‍ തടയാനുള്ള ഇത്തരം പ്രകൃതിദത്തമായ മാര്‍ഗങ്ങളെപ്പറ്റി അറിയൂ.

ചെറുനാരങ്ങ
ചെറുനാരങ്ങാനീര്, പനീനീര്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി പത്തു പതിനഞ്ച് മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് സണ്‍ടാന്‍ മാറാന്‍ സഹായിക്കും.

മഞ്ഞള്‍
ഒരല്പം മഞ്ഞള്‍പ്പൊടി പുളിയുള്ള തൈരില്‍ പുരട്ടി മുഖത്തും കഴുത്തിലും പുരട്ടാം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് പേസ്റ്റാക്കുക. ഇതില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തു പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ ജെല്‍, അല്പം തേന്‍, തൈര്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. സണ്‍ടാന്‍ മാറാന്‍ മാത്രമല്ലാ, മുഖത്തിന് നിറം വയ്ക്കാനും ഇത് സഹായിക്കും.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കൊണ്ട് പേസ്റ്റുണ്ടാക്കി മുഖത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറാന്‍ നല്ലതാണ്.

കരിക്ക്
കരിക്കിന് വെള്ളവും സണ്‍ടാനില്‍ നിന്നും മുഖത്തെ സംരക്ഷിക്കും. ഇതല്പം മുഖത്തു പുരട്ടിയാല്‍ മതിയാകും.

ബദാം
ബദാം അരച്ചത്, ചന്ദനം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും സണ്‍ടാനില്‍ നിന്നും മുഖം സംരക്ഷിക്കാനുള്ള നല്ലൊരു വഴിയാണ്.

തക്കാളി
തക്കാളിയുടെ നീരും മുഖത്തു പുരട്ടുന്നത് വളരെ നല്ലതാണ്. സണ്‍ടാന്‍ മാറുക മാത്രമല്ല, മുഖത്തിന് മാര്ദവമുണ്ടാകാനും ഇത് നല്ലതു തന്നെ.

ഓട്സ്
ഓട്സ്, മഞ്ഞള്‍പ്പൊടി, തിളപ്പിക്കാത്ത പാല്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുക. സണ്‍ടാന്‍ മാറാന്‍ ഇതും നല്ലൊരു വഴിയാണ്.

സ്ക്രബ്
മുഖം സ്ക്രബ് ചെയ്യുന്നതും ആവി പിടിയ്ക്കുന്നതും നല്ലതു തന്നെ. ഇത് മൃതകോശങ്ങളെ അകറ്റാനും ഇതുവഴി സണ്‍ടാന്‍ ബാധിച്ച ചര്‍മകോശങ്ങളെ അകറ്റി പുതിയവ ഉണ്ടാകാനും സഹായിക്കും.



Click it and Unblock the Notifications
