Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തിളങ്ങും ചര്‍മം പുരുഷനും സ്വന്തമാക്കാം

ഷേവിംഗാണ് പുരുഷന്മാരുടെ ചര്‍മത്തിന് ദോഷം ചെയ്യുന്ന പ്രധാന വില്ലന്‍. രോമങ്ങള്‍ നീങ്ങുമെങ്കിലും മുഖചര്‍മം ഷേവിംഗിലൂടെ കൂടുതല്‍ പരുക്കനാവുകയാണ് ചെയ്യുന്നത്. ഏതെങ്കിലും നല്ല മോയിസ്ചറൈസറോ ആഫ്റ്റര്‍ ഷേവ് ലോഷനോ പുരട്ടുന്നത് ആ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും.
സ്ത്രീകള്‍ക്കു മാത്രമല്ലാ, പുരുഷന്മാര്ക്കും കൂടിയുള്ളതാണ് മോയിസ്ചറൈസറുകള്. കുളി കഴിഞ്ഞാലുടന്‍ ദേഹത്ത് മോയിസ്ചറൈസര്‍ പുരട്ടുന്നത് ശീലമാക്കുക.
പുറത്തു പോയി വന്നാല്‍ മുഖം കഴുകുന്നത് ശീലമാക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് മുഖത്ത് ഒലീവ് ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മത്തിന് ദൃഢതയും മൃദുത്വവും നല്‍കും.
കുളി കഴിഞ്ഞ ശേഷം ബദാം ഓയില്‍ പുരട്ടുന്നത് പുരുഷന്മാരുടെ ചര്‍മത്തിന് കൂടുതല്‍ മാര്‍ദവം നല്‍കും.
പുരുഷന്മാരില് സ്വേദ ഗ്രന്ഥികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കും. ഇത് ബ്ലാക് ഹെഡ്സും മറ്റും വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. അതുകൊണ്ട് ദിവസവും ക്ലെന്‍സിംഗ് ചെയ്യുന്നത് പതിവാക്കുക.
മുഖചര്‍മവും ദേഹവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമവുമാണ്.
മുഖത്ത് ആവി പിടിക്കുന്നത് മുഖത്തെ അഴുക്കു കളയുവാനും ചര്‍മം മൃദുവാകാനും സഹായിക്കും.



Click it and Unblock the Notifications
