Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബ്ലാക് ഹെഡ്സ് നീക്കാന്‍ ചെറുനാരങ്ങാനീര്
ബ്ലാക് ഹെഡ്സ് പലരുടേയും സൗന്ദര്യപ്രശ്നമാണ്. ഇതിന് പലപ്പോഴും ഓയിന്റ്മെന്റുകളും ലേസര്‍ ഉള്‍പ്പെടെയുള്ള പല വഴികളും ഇപ്പോഴുണ്ട്. ഇതിന് വേണ്ടി ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങി നടക്കുന്നവരുമുണ്ട്.
എന്നാല്‍ ബ്ലാക് ഹെഡ്സ് നീക്കാന്‍ പറ്റിയൊരു വഴിയാണ് ചെറുനാരങ്ങാനീര്. ഇതുകൊണ്ട് എങ്ങനെ ബ്ലാക് ഹെഡ്സ് നീക്കാമെന്നു നോക്കൂ.

മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. ചെറുനാരങ്ങ മുറിച്ച് ബ്ലാക് ഹെഡ്സുള്ളിടങ്ങളില്‍ ഉരസുക. പ്രത്യേകിച്ച് മൂക്കിന് ഇരുവശങ്ങളിലും. ഇവിടെയാണ് ബ്ലാക് ഹെഡ്സ് കൂടുതലുണ്ടാകാന്‍ സാധ്യത.
ചെറുനാരങ്ങാനീരില് പഞ്ചസാര ചേര്‍ത്ത് സ്ക്രബറുണ്ടാക്കാം. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും മുഖത്ത് ബ്ലാക് ഹെഡ്സുണ്ടെങ്കില്‍ സ്ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും.
ചെറുനാരങ്ങാനീരും മുട്ടവെള്ളയും ചേര്‍ത്തും ബ്ലാക്ഹെഡ്സിന് പരിഹാരമുണ്ടാക്കാം. മുട്ടവെള്ളയുടെ കൂടെ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക് ഹെഡ്സുള്ളിടത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം. ബ്ലാക് ഹെഡ്സ് എളുപ്പത്തില്‍ നീങ്ങിക്കിട്ടും.
പനിനീരും ചെറുനാരങ്ങാനീരും ചേര്‍ത്തും ബ്ലാക്ഹെഡ്സ് നീക്കാം. ഇതില്‍ പഞ്ഞി മുക്കി ബ്ലാക് ഹെഡ്സുള്ളിടത്ത് പുരട്ടുക. ഇത് ബ്ലാക് ഹെഡ്സ് നീക്കാന്‍ സഹായിക്കും. അല്പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
ഇത്തരം മാര്‍ഗങ്ങള്‍ അടുപ്പിച്ച് ചെയ്യുക തന്നെ വേണം. എങ്കിലേ ഫലം കാണൂ. ബ്ലാക്ഹെഡ്സ് മാറ്റുന്നതോടൊപ്പം ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും ഈ രീതി സഹായിക്കും.
ചെറുനാരങ്ങാനീര് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുകളില്‍ പറഞ്ഞ മാര്‍ഗങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ മുഖത്തു പുരട്ടാനും ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
