Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുഖക്കുരു മാറാന് സ്വാഭാവിക ക്ലെന്സര്

പൈനാപ്പിള് കൊണ്ടുണ്ടാക്കുന്ന ക്ലെന്സറുകള് മുഖക്കുരുവുള്ള ചര്മത്തിന് വളരെ അനുയോജ്യമാണ്. പൈനാപ്പിളിന്റെ ജ്യൂസെടുത്ത് മുഖത്തു തേയ്ക്കാം. അല്ലെങ്കില് ഒരു കഷ്ണം പൈനാപ്പിള് മുഖത്തുരസാം. ഇതില് അല്പം ബേക്കിംഗ് സോഡ ചേര്ത്താല് നല്ലൊന്നാന്തരം സ്ക്രബറായി. ഇത് മുഖത്തു പുരട്ടി നാലഞ്ചു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാം.
തേന് മുഖക്കുരു മാറാനുള്ള നല്ലൊരു മാര്ഗമാണ്. തേന് പാലില് ചേര്ത്തോ പാലും നാരങ്ങാനീരുമായി ചേര്ത്തോ മുഖത്തു പുരട്ടാം.
സ്ട്രോബെറി, തൈര് എന്നിവ ചേര്ത്ത് മുഖത്തു പുരട്ടാം. 15 മിനിറ്റിനു ശേഷം പാലു കൊണ്ടും പിന്നീട് വെള്ളം കൊണ്ടും കഴുകിക്കളയാം.
ബേക്കിംഗ് സോഡ മുഖക്കുരു ഉള്ളവരുടെ ചര്മത്തിന് നല്ലപോലെ ചേരുന്ന ഒരു സ്ക്രബറാണ്. വെള്ളത്തില് ബേക്കിംഗ് സോഡ ചേര്ത്ത് മുഖത്ത് രണ്ടു മിനിറ്റ് സ്ക്രബ് ചെയ്യുക. പിന്നീട് മുഖം കഴുകിയ ശേഷം ഏതെങ്കിലും മോയിസ്ചറൈസറിടാം.
ചെറുനാരങ്ങയുടെ കഷണത്തില് അല്പം കല്ലുപ്പിട്ടും നല്ല ക്ലൈന്സറായി ഉപയോഗിക്കാം. ഇത് മുഖത്തുരസിയ ശേഷം അല്പസമയം കഴിഞ്ഞ് ചൂടുവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
ഓട്സ് പൊടിച്ചത് പാലില് ചേര്ത്ത് മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിന്റെ പാടുകള് മാറുവാന് നല്ലതാണ്.



Click it and Unblock the Notifications
