Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റൂ
പ്രായക്കൂടുതല്‍ തോന്നിക്കുന്നത് ആര്‍ക്കും സന്തോഷം നല്കുന്ന കാര്യമല്ല. എപ്പോഴും പ്രായക്കുറവ് തോന്നിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക.
ചര്‍മത്തിന് പ്രായം കൂടുതല്‍ തോന്നുന്നതിനുള്ള ഒരു പ്രധാന കാരണം ചുളിവുകളാണ്. ചിലരില്‍ ഇത്തരം ചുളിവുകള്‍ ചെറുപ്രായത്തില്‍ തന്നെ ഉണ്ടാവുകയും ചെയ്യും. ഇത് അകാലവാര്‍ദ്ധക്യം ബാധിച്ച ഒരു തോന്നലുണ്ടാക്കുകയും ചെയ്യും.

ആന്റി ഏജിംഗ് ക്രീമുകള്‍ എന്ന പേരില്‍ ധാരാളം ക്രീമുകള്‍ വിപണിയിലെത്തുന്നുണ്ട്. ഇവ പരീക്ഷിക്കുന്നതിന് മുന്‍പ് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.
കുക്കുമ്പര്‍ അരച്ച് അല്പം കടലമാവില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ചുളിവുകള്‍ മാറ്റാനുള്ള ഒരു വഴിയാണിത്.
അമിതമായി വെയിലേല്‍ക്കുന്നതും ചര്‍മത്തില്‍ ചുൡവുകള്‍ വരുത്തി വയ്ക്കും. ഇതിനുള്ള പ്രതിവിധിയാണ് കറ്റാര്‍ വാഴയുടെ ജെല്‍. ഇത് മുഖത്തു പുരട്ടാം. സണ്‍ ടാന്‍ മാറാനും ഇത് നല്ലൊരു വഴിയാണ്.
ബദാം ഓയില്‍, വെളിച്ചെണ്ണ, നെയ്യ് എന്നിവ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല്‍ ഗുണകരം.
കരിമ്പുനീരില്‍ മഞ്ഞള്‍പ്പൊടി കലക്കി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.
പൈനാപ്പിള്‍ ജ്യൂസ്, ആപ്പിള്‍ ജ്യൂസ് എന്നിവ തുല്യ അളവിലെടുത്ത് ചര്‍മത്തില്‍ പുരട്ടുന്നത് ചുളിവുകള്‍ ഒഴിവാക്കാനുള്ള ഒരു വഴിയാണ്.
നമ്മുടെ ജീവിതരീതികള്‍ക്കും ഭക്ഷണക്രമത്തിനും മുഖത്ത് ചുളിവുകള്‍ വീഴ്ത്തുന്നതില്‍ പ്രധാന പങ്കുണ്ട്. കെമിക്കലുകളും കൃത്രിമ സാധനങ്ങളും കലര്‍ന്ന ഭക്ഷണം കഴിയ്ക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്.
ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വെള്ളം കുടിയ്ക്കേണ്ടതും ചര്‍മത്തിലെ ചുളിവുകളകറ്റാന്‍ വളരെ പ്രധാനം.
കഴിവതും വെയിലില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുക.
രാവിലെ വെറുംവയറ്റില്‍ ഇഞ്ചിനീരും തേനും സമാസമം കൂട്ടിക്കലര്‍ത്തി കഴിയ്ക്കുന്നതും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ നല്ലതാണ്്.



Click it and Unblock the Notifications
