Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പുരികത്തില്‍ രോമം കുറവോ?
പുരികങ്ങളില്‍ രോമമില്ലാത്തത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യത്തിന് വളരെ പ്രധാനമായൊരു ഘടകം കൂടിയാണ് പുരികങ്ങള്‍. പുരികത്തില്‍ രോമങ്ങള്‍ കുറവെങ്കില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട്.
ആവണക്കെണ്ണ, വെളിച്ചെണ്ണ, കറ്റാര്‍ വാഴ, സവാള, ഉള്ളി, ഉലുവ എന്നിവയെല്ലാം പുരികവളര്‍ച്ചയ്ക്ക് സഹായിക്കുന്നവ തന്നെ. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെലവു കുറഞ്ഞ മാര്‍ഗങ്ങളാണിവ. തികച്ചും പ്രകൃതിദത്തമായതു കൊണ്ട് ദോഷവും വരില്ല. ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ, ഭംഗിയുള്ള പുരികങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.

പുരികരോമങ്ങള്‍ വളരാന്‍
ആവണക്കെണ്ണ പുരികത്തില്‍ രോമങ്ങള്‍ വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒന്നോ രണ്ടോ തുള്ളി ആവണക്കെണ്ണ പുരികത്തില്‍ പുരട്ടി തടവുക.അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് പുരികത്തില്‍ രോമങ്ങള്‍ നല്ലപോലെ വളരാന്‍ സഹായിക്കും.

പുരികരോമങ്ങള്‍ വളരാന്‍
വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാത്തൊലി നല്ലപോലെ അരച്ചു ചേര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കുക. ഇത് രാവിലെ പുരികങ്ങളില്‍ പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. രാത്രി കിടക്കുന്നതിന് മുന്‍പ് ചെയ്യുന്നതായിരിക്കും നല്ലത്. കാരണം ഇത് പുരട്ടി രണ്ടു മണിക്കൂര്‍ നേരത്തേയ്ക്കെങ്കിലും സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണം.

പുരികരോമങ്ങള്‍ വളരാന്‍
കറ്റാര്‍ വാഴയുടെ ജെല്ലും പുരികള്‍ക്ക് ഭംഗി നല്‍കാനും രോമവളര്‍ച്ചയ്ക്കും സഹായിക്കും. പ്രത്യേകിച്ച് പുരികം ത്രെഡ് ചെയ്ത ശേഷമുള്ള വേദന ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇതും കിടക്കുന്നതിനു മുന്‍പ് പുരട്ടുന്നതാണ് നല്ലത്.

പുരികരോമങ്ങള്‍ വളരാന്‍
സവാള, ചെറിയ ഉള്ളി എന്നിവയുടെ നീരും പുരികവളര്ച്ചയ്ക്കു സഹായിക്കും. ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് പുരികത്തില്‍ പുരട്ടുകയോ ഇവ മുറിച്ച് പുരികത്തില്‍ ഉരസുകയോ ചെയ്യണം.

പുരികരോമങ്ങള്‍ വളരാന്‍
ഉലുവയും പുരികവളര്ച്ചയ്ക്ക്് നല്ലതാണ്. ഇവ അരച്ച് പേസ്റ്റാക്കി പുരികത്തില്‍ പുരട്ടുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഉലുവ, ബദാം എന്നിവ ഒരുമിച്ച് അരച്ച് പേസ്റ്റാക്കി പുരികത്തില്‍ പുരരട്ടുന്നതും ഗുണം ചെയ്യും.

പുരികരോമങ്ങള്‍ വളരാന്‍
പാലും പാലുല്പന്നങ്ങളും പുരികവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. പഞ്ഞി അല്പം പാലില്‍ മുക്കി പുരികത്തിന് മുകളില്‍ പുരട്ടാം. ഇത് രോമങ്ങളുടെ വേരിനെ ശക്തിപ്പെടുത്തും. പുരികത്തില്‍ കൂടുതല്‍ രോമങ്ങള്‍ വളരാന്‍ ഇത് സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
