Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബ്ലാക് ഹെഡ്സിന് പരിഹാരവുമുണ്ട്
ബ്ലാക് ഹെഡ്സ് പലര്‍ക്കുമുള്ള സൗന്ദര്യപ്രശ്നമാണ്. ചെറിയ കറുത്ത കുത്തുകള്‍ മുഖത്തുണ്ടാകുന്നതാണ് ബ്ലാക് ഹെഡ്സ്. ആദ്യം നിറം കുറഞ്ഞു വരുന്ന ഇത്തരം കുത്തുകള്‍ പിന്നീട് വ്യക്തമായ കറുത്ത നിറത്തില്‍ പ്രത്യക്ഷപ്പെട്ട് മുഖത്തിന് അഭംഗിയുണ്ടാക്കുന്നു. ഇത്തരം ബ്ലാക്ഹെഡ്സുകള്‍ വെയിലേറ്റാല് കൂടുതല്‍ വ്യക്തതയോടെ തെളിഞ്ഞു വരും.
ബ്ലാക് ഹെഡ്സ് അകറ്റാന്‍ ലേസര്‍ ട്രീറ്റുമെന്റ്, പീലിംഗ്, ഓയിന്റ്മെന്റുകള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഇവ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന പല മാര്‍ഗങ്ങളുമുണ്ട്.

മുട്ട വെള്ള ബ്ലാക് ഹെഡ്സ് നീക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണ്. മുട്ട വെള്ള എടുത്ത് നല്ലപോലെ ഉടയ്ക്കുക. ഇത് മുഖത്തു പുരട്ടുക. ഒരു ടിഷ്യൂ പേപ്പര്‍ എടുത്ത് കണ്ണുകളുടെ സ്ഥാനത്തും വായ, മൂക്ക് എന്നിവിടങ്ങളിലും ദ്വാരമിടുക. ഈ ടിഷ്യൂ പേപ്പര്‍ മുഖത്തിട്ടിരിക്കുന്ന മുട്ടപായ്ക്കിന്റെ മുകളിലായി പതിയ്ക്കുക. ഇതിനു മുകളില്‍ വീണ്ടും മുട്ട വെള്ള പുരട്ടുക. ഉണങ്ങിക്കഴിയുമ്പോള്‍ ടിഷ്യൂ പേപ്പര്‍ മുകളിലേക്ക് ഉയര്‍ത്തി അടര്‍ത്തി മാറ്റണം. ബ്ലാക് ഹെഡ്സ് നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണിത്. ബ്ലാക് ഹെഡ്സ് മാത്രമല്ല, മുഖത്തെ പാടുകളും വടുക്കളും അകറ്റാനും ഈ മുട്ട ഫേസ്പായ്ക്ക് സഹായിക്കും.
മുഖത്ത് ആവി പിടിയ്ക്കുന്നതും ചൂടുള്ള വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുഖത്ത് ബ്ലാക് ഹെഡ്സുള്ള ഭാഗത്ത് പിടിയ്ക്കുന്നതും നല്ലതു തന്നെയാണ്. ബ്യൂട്ടി പാര്‍ലറുകളില്‍ ഉപയോഗിക്കുന്ന എക്സ്ട്രാക്ടര്‍ ടൂള്‍ ഉപയോഗിച്ച് ബ്ലാക് ഹെഡ്സിനെ പുറത്തേക്കു അമര്‍ത്തി കളയുകയുമാകാം. എന്നാല്‍ മുഖത്ത് പാടുകള്‍ വീഴാതെ ശ്രദ്ധിക്കണം.
ടൂത്ത് പേസ്റ്റു കൊണ്ടും ബ്ലാക് ഹെഡ്സിന് പരിഹാരം കാണം. ഒരു ടൂത്ത് ബ്രഷില്‍ അല്പം പേസ്റ്റെടുത്ത് ബ്ലാക് ഹെഡ്സുള്ള ഭാഗത്ത് പതുക്കെ ബ്രഷ് ചെയ്യുക. അധികം അമര്‍ത്താതെ അല്പനേരം ഇത് അടുപ്പിച്ചു ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ബ്ലാക് ഹെഡ്സ് അകലാന്‍ സഹായിക്കും. ചൂടുവെള്ളത്തിലിട്ട് സ്റ്റെറിലൈസ് ചെയ്ത ടൂത്ത് ബ്രഷ് വേണം ഇതിനായി ഉപയോഗിക്കാന്‍. അല്ലെങ്കില്‍ അണുബാധ വരാന്‍ സാധ്യത കൂടുതലാണ്.
ചെറുനാരങ്ങാനീര്, ബദാം ഓയില്‍, ഗ്ലിസറിന്‍ എന്നിവ തുല്യഅളവിലെടുത്ത് മുഖത്തു പുരട്ടുന്നതും ബ്ലാക് ഹെഡ്സ് അകലാന്‍ നല്ലതാണ്. ഇത് മുഖത്തെ മറ്റു പാടുകളുടെ നിറം കുറയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications
