Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടിലുണ്ടാക്കാം ബ്ലീച്ച്

തരിവലുപ്പമുള്ള പഞ്ചസാരയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖം സ്ക്രബ്ബ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ദ്ധിക്കാനുമുളള നല്ലൊരു മാര്‍ഗമാണിത്.
നാരങ്ങയും പാല്‍പ്പാടയും നല്ലൊരു ബ്ലീച്ചാണ്. നാരങ്ങാ ഇനത്തില്‍ പെട്ട എല്ലാ തരം പഴവര്‍ഗങ്ങളും ബ്ലീച്ച് ഉണ്ടാക്കാന്‍ നല്ലതാണ്. ഓറഞ്ചിന്റെ തൊലി ഒരു ദീവസം വെയിലത്ത് വച്ച് ഉണക്കുക. ഇത് മിക്സിയില്‍ അടിച്ച് അതിന്റെ കൂടെ പാല്‍പ്പാടയും ചേര്‍ത്ത് ഉപയോഗിക്കാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.
നാരങ്ങ, ചെറുവെള്ളരി, കടലമാവ് എന്നിവ ചേര്‍ത്തും ബ്ലീച്ച് ഉണ്ടാക്കാം. ചെറുവെള്ളരി മിക്സിയില്‍ അടിച്ച് അതിലേക്ക് നാരങ്ങാനീരും അല്പം കടലമാവും ചേര്‍ത്ത് ബ്ലീച്ചായി ഉപയോഗിക്കാം.
അസിഡിക് ഗുണമുള്ളതു കൊണ്ട് തക്കാളി കൊണ്ട് ബ്ലീച്ച് ചെയ്താല്‍ ഗുണവും ഉടനടി ലഭിക്കും. തക്കാളി മിക്സിയിലടിച്ച് അല്പം നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും ചേര്‍ത്താന്‍ നല്ല ബ്ലീച്ചായി. എന്നാല്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടിയാണ് ഉപയോഗിക്കേണ്ടത്. പാചകത്തിന് വാങ്ങുന്ന മഞ്ഞള്‍പ്പൊടിയില്‍ മറ്റു മിശ്രിതങ്ങളുള്ളതു കൊണ്ട് മുഖത്ത് അലര്‍ജിയുണ്ടാകാം. മഞ്ഞള്‍ വാങ്ങി പൊടിക്കുന്നതാണ് നല്ല മാര്‍ഗം.
വൈറ്റ് വിനാഗിരി മുഖത്തെ പാടുകള്‍ മാറാനും നിറം വര്‍ദ്ധിക്കുവാനും നല്ലതാണ്. ഇത് പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടാം.
ഇത്തരം ബ്ലീച്ചുകള്‍ അലര്‍ജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കില്ലെന്നതു തന്നെയാണ് പ്രധാന ഗുണം.



Click it and Unblock the Notifications
