Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വീട്ടിലുണ്ടാക്കാം, നൈറ്റ് ക്രീമുകള്‍
മഞ്ഞുകാലം രണ്ടു കാര്യങ്ങളിലാണ് ബുദ്ധിമുട്ടുണ്ടാക്കുക. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട് ഒന്ന്. മറ്റൊന്ന് ചര്‍മം വരളുന്നത്.
ഇതിനുള്ള പരിഹാരം നൈറ്റ് ക്രീമുകളാണ്. രാസവസ്തുക്കള്‍ അടങ്ങാത്ത നൈറ്റ് ക്രീമുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരം പ്രകൃതിദത്തമായ ചില ക്രീമുകളാണ്. ഇവ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.

ബദാം ഓയില്‍, ലെനോലിന് എന്നിവ ചേര്‍ത്ത് നൈറ്റ് ക്രീമുണ്ടാക്കാം. 3 സ്പൂണ്‍ ബദാം ഓയില്‍, 2 സ്പൂണ്‍ വെളിച്ചെണ്ണ, ലെനോലിന് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് അല്പം തിളപ്പിക്കുക. ഇതിന് ശേഷം തണുത്തു കഴിയുമ്പോള്‍ അര സ്പൂണ്‍ ചെറുനാരങ്ങാനീര്, അല്പം പനിനീര് എന്നിവ കൂട്ടിച്ചേര്‍ത്ത് കലക്കിയെടുക്കുക. ഇത് ദിവസവും രാത്രി കിടക്കാന്‍ നേരത്ത് പുരട്ടാം.
ആപ്പിള്‍ കൊണ്ടും നൈറ്റ് ക്രീമുണ്ടാക്കാം. ഒരു ആപ്പിള്‍ തൊലി നീക്കി നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് അല്പം ഒലീവ് ഓയില്‍, പനീനീര് എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്ത് ക്രീം പരുവത്തിലാക്കുക. ഇത് രാത്രി മുഖത്തും തേയ്ക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ച തടയും.
ബീ വാക്സ് ഒലീവ് ഓയിലുമായി കലര്‍ത്തുക. ഇത് ചൂടാക്കണം. പിന്നീട് തണുപ്പിച്ച് വിനെഗര്‍, വെള്ളം എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി ക്രീം പരുവത്തിലാക്കി പുരട്ടാം.
പാല്‍പ്പാട വരണ്ട ചര്‍മത്തിന് പറ്റിയ നല്ലൊരു ക്രീമാണ്. ഇതില്‍ അല്പം ഒലീവ് ഓയില്‍, ഗ്ലിസറിന്‍, പനിനീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടാം. വല്ലാതെ എണ്ണമയം തോന്നുകയാണെങ്കില്‍ ചെറുപയര്‍ പൊടി പോലുള്ളവ ഉപയോഗിച്ച് കഴുകുക.
കറ്റാര്‍വാഴയുടെ ജെല്‍, പ്രൈംറോസ് ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ കൂട്ടിക്കലര്‍ത്തി ക്രീം പരുവത്തിലാക്കുക. ഇത് മുഖത്തു പുരട്ടാം. മുഖക്കുരു മാറാനും ചര്‍മം വൃത്തിയാകാനും ഇത് സഹായിക്കും.
ഇത്തരം ക്രീമുകള്‍ ചര്‍മത്തിന്റെ വരള്‍ച്ച മാറ്റാന്‍ മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും സഹായിക്കും. തികച്ചും പ്രകൃതിദത്തമാര്ഗങ്ങളായതു കൊണ്ട് അലര്‍ജിയേയും ഭയക്കേണ്ട.



Click it and Unblock the Notifications
