Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
വെള്ളമടി സൗന്ദര്യം കളയാതിരിക്കാന്‍ വഴിയുണ്ട്

പാര്‍ട്ടിക്ക് പൂസാവുമെന്ന് മുന്‍കൂട്ടി ധാരണയുണ്ടെങ്കില്‍ പോകുന്നതിന് മുന്‍പ് തിരിച്ചു വന്ന് കിടക്കുന്ന കട്ടിലിനു സമീപത്തായി വെള്ളവും മള്‍ട്ടി വൈറ്റമിന്‍ ഗുളികയും സൂക്ഷിക്കുക. തിരിച്ചു വന്ന് കിടക്കുന്നതിന് മുന്‍പ് ഗുളിക കഴിയ്ക്കുകയും ധാരാളം വെള്ളം കുടിയ്ക്കുകയും ചെയ്യുക. മദ്യപാനം കാരണം ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ജലാംശം തടയാന്‍ വെള്ളം സഹായിക്കും. ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെട്ടാല്‍ മുഖത്തു നോക്കിയാല്‍ അത് തിരിച്ചറിയാം. ചര്‍മം നിറം കെട്ട്, വരണ്ടിരിക്കും. അതുപോലെ മള്‍ട്ടിവൈറ്റമിന്‍ ഗുളിക തലച്ചോറിനെ ബാധിക്കുന്ന ലഹരിയില്‍ നിന്ന് ഒരു പരിധി വരെ വിടുതല്‍ നല്‍കും.
രാത്രി മദ്യപിച്ചാല്‍ പിറ്റേന്ന് രാവിലെ കൊഴുപ്പു നീക്കിയ ഒരു ഗ്ലാസ് പാല് കുടിയ്ക്കുക. ഇത് ശരീരത്തിന് കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ നല്‍കും. ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലതാണ്. മദ്യപാനം കാരണം കുറഞ്ഞ ശരീരത്തിന്റെ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ ഇത് നല്ലതാണ്.
മദ്യപാനത്തിന്റെ ക്ഷീണം ഏറ്റവും ബാധിക്കുക കണ്ണുകളേയാണ്. തൂങ്ങിയ കണ്ണുകള്‍ ഒഴിവാക്കാന്‍ കണ്ണിനടിയില്‍ കുക്കുമ്പര്‍ മുറിച്ചു വയ്ക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ കെ അടങ്ങിയ ജെല്‍ കണ്ണിനടിയില്‍ പുരട്ടുന്നത് കണ്ണിനു ചുറ്റുമുള്ള ചര്‍മം പൂര്വാവസ്ഥയിലാകാന് നല്ലതാണ്.
ധാരാളം വെള്ളം കുടിയ്ക്കുന്നതാണ് മദ്യപാനം ചര്‍മത്തിളക്കം കളയാതിരിക്കാനുള്ള മുഖ്യമാര്‍ഗം. മദ്യം ശരീരത്തിലെ ജലാംശം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുപോലെ നല്ലൊരു കുളി ഹാംങോവര് മാറ്റാനുള്ള നല്ലൊരു വഴിയാണ്.
ഇതുകൊണ്ടൊന്നും പ്രയോജനമില്ലെങ്കില്‍ മേക്കപ്പ് തന്നെ ശരണം. കണ്ണുകള്‍ക്കും ചുറ്റും ചെയ്യുന്ന മേക്കപ്പുകള്‍ ഒരു പരിധി വരെ പ്രശ്നപരിഹാരമാകും.



Click it and Unblock the Notifications
