Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സൗന്ദര്യം, പുരുഷന് അവഗണിക്കുന്നവ
സൗന്ദര്യസംരക്ഷണം സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന ചിന്തയുണ്ടെങ്കില്‍ തെറ്റി. ഇത് പുരുഷന്മാര്ക്കും ബാധകമായ കാര്യം തന്നെയാണ്.
എന്നാല്‍ സ്ത്രീകളുടെ ശ്രദ്ധ പുരുഷന്മാര് സൗന്ദര്യ, മുടി സംരക്ഷണത്തില്‍ കാണിക്കാറില്ലെന്നതാണ് സത്യം. ഇക്കാര്യത്തില്‍ ചില അപവാദങ്ങളുണ്ടെങ്കിലും.
പുരുഷന്മാരുടെ ചില ശീലങ്ങള്‍ തന്നെയാണ് ഇവരുടെ സൗന്ദര്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നത്. പലരും ശ്രദ്ധിക്കാത്ത ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

ഉറങ്ങുമ്പോള്‍ വശം തിരിഞ്ഞുറങ്ങുന്നവരുണ്ട്. ഇത് സ്ത്രീയായാലും പുരുഷനായാലും മുഖചര്‍മത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. തലയിണയില്‍ തടഞ്ഞ് മുഖത്തിന്റെ ഈ ഭാഗത്ത് കൂടുതല്‍ ആയാസമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മം ചുളിയുന്നതിന് കാരണമാകുന്നു.

സ്ത്രീകളെ അപേക്ഷിച്ച് പുകവലി ശീലം കൂടുതല്‍ പുരുഷനാണ് ഉള്ളത്. പുകവലി ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും നല്ലതല്ല. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇടയാക്കുന്ന ഒരു ശീലമാണിത്. ശരീരത്തിലെ രക്തപ്രവാഹത്തെ കുറയ്ക്കുന്നതു വഴിയും പുകവലി ചര്‍മത്തിന് ദോഷം ചെയ്യുന്നു.

മൊബൈല്‍ ഫോണ്‍ സ്ത്രീപുരുഷ ഭേദമില്ലാതെ ഉപയോഗിക്കുന്ന കാലഘട്ടമാണിത്. ചര്‍മത്തില്‍ അണുബാധ പോലുള്ള പ്രശ്നങ്ങളുണ്ടാകാന്‍ ഇത് വഴി വയ്ക്കുന്നു.

മുടിസംരക്ഷണത്തില്‍ അധികം ശ്രദ്ധിക്കാത്ത പുരുഷന്മാരുണ്ട്. താരന് പോലുള്ള പ്രശ്നങ്ങളുണ്ടാകാനും മുടി കൊഴിയാനും ഇത് ഇട വരുത്തുന്നു. താരന് അധികമായാല്‍ മുഖചര്‍മത്തെയും പുരികത്തേയും വരെ ഇത് ബാധിക്കും.

മിക്കവാറും സ്ത്രീകള്‍ പുറത്തു പോകുമ്പോള്‍ സണ്‍സ്ക്രീന്‍ കൂടുതല്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പുരുഷന്മാരാകട്ടെ, ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ കൊടുക്കാറുമില്ല. എന്നാല്‍ ഇത് ചര്‍മത്തിനു ദോഷം ചെയ്യും. അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തില്‍ കരുവാളിപ്പും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും വരുത്തും.

സ്ത്രീകള്‍ കടലമാവും ചെറുപയര്‍ പൊടിയുമെല്ലാം ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കുമ്പോള്‍ ഇവ വിട്ട് സോപ്പ് കൂടുതല്‍ ഉപയോഗിക്കുന്ന ശീലമാണ് പുരുഷന്മാര്ക്കുള്ളത്. ചര്‍മത്തിലെ ഈര്‍പ്പം മുഴുവന്‍ വലിച്ചെടുത്ത് ചര്‍മം വരണ്ടതാക്കാന്‍ ഇട വരുത്തുന്ന ഒരു ശീലമാണിത്.



Click it and Unblock the Notifications
