Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മഞ്ഞുകാലത്തും ചര്‍മത്തിന് നിറം കൂട്ടാം

ക്രീമുകളുപയോഗിച്ച് ചര്‍മം മസാജ് ചെയ്യുന്നതിന് പകരം കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് എണ്ണ തേച്ചു മസാജ് ചെയ്യുക. ഇതിന് ഒലീവ് ഓയിലോ കടുകെണ്ണയോ ഉപയോഗിക്കാം. ചര്‍മം വരളുന്നതിന് ഇവ രണ്ടും നല്ല പരിഹാരങ്ങളാണ്. കഴുകിക്കളയാമെന്നുള്ളതു കൊണ്ട് ഈര്‍പ്പം നിലനിര്‍ത്തിക്കൊണ്ടു തന്നെ എണ്ണമയം നീക്കാമെന്ന ഗുണവും ഇവയ്ക്കുണ്ട്.
വിന്റര്‍ ചര്‍മസംരക്ഷണത്തിന് ക്രീമുകളേക്കാള്‍ നല്ലത് ലോഷനുകളാണ്. ഇത് ശരീരത്തിലേക്ക് പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടും. മാത്രമല്ലാ, ക്രീമുകള്‍ക്ക് കട്ടി കൂടുതലായതു കൊണ്ട് ചര്മസുഷിരത്തിലേക്കുള്ള ഓക്സജന് പ്രവാഹത്തെ അത് തടസപ്പെടുത്തും. എന്നാല്‍ ലോഷനാകട്ടെ ഇത്തരം പ്രശ്നം ഉണ്ടാക്കുന്നില്ല.
പാല്‍പ്പാട ഉപയോഗിച്ച് വീട്ടിലുണ്ടാക്കുന്ന ഫേസ് മാസ്കുകള്‍ വളരെ പ്രയോജനം ചെയ്യും. പാല്‍പ്പാട, തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താല്‍ നല്ല ഫേസ് മാസ്കായി. ചര്‍മത്തിന് നിറം നല്‍കുന്നതിന് മാത്രമല്ലാ, ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഇവ സഹായിക്കുന്നു.
മഞ്ഞുകാലത്ത് രാത്രി കിടക്കുമ്പോഴും ലോഷനുകളും ക്രീമുകളും പുരട്ടുന്നത് നല്ലതാണ്. രാത്രി കട്ടി കൂടിയ ക്രീമുകള്‍ ഉപയോഗിക്കാം. പകലുപയോഗിക്കുന്ന ക്രീം രാത്രിയും രാത്രി ഉപയോഗിക്കുന്ന ക്രീം പകലും ഉപയോഗിച്ചാല്‍ പ്രയോജനം കിട്ടിയെന്നു വരില്ല.
തണുപ്പില്‍ നല്ല ചൂടുവെള്ളത്തില്‍ കുളിക്കുന്നത് സുഖമാണെങ്കിലും ഇത് ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇളം ചൂടുവെള്ളം കുളിക്കാനുപയോഗിക്കാം.
മഞ്ഞുകാലത്ത് ഒരു തവണ മാത്രം ലോഷനോ ക്രീമോ ഉപയോഗിച്ചതു കൊണ്ട് ഗുണമുണ്ടായെന്നു വരില്ല. പ്രത്യേകിച്ചും യാത്ര ചെയ്യേണ്ടി വരികയാണെങ്കില്‍. ചര്‍മം വരളുന്നതിനനുസരിച്ച് ലോഷന്‍ പുരട്ടണം. ഇത് എപ്പോഴും കയ്യില്‍ കരുതുന്നത് നല്ലതായിരിക്കും.



Click it and Unblock the Notifications
