Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചെറുപ്പം നിലനിര്‍ത്താം, എളുപ്പത്തില്‍
പ്രായം തോന്നിക്കുന്ന ചര്‍മം എല്ലാവരുടേയും ഉറക്കം കെടുത്തും. മേക്കപ്പും സൗന്ദര്യസംരക്ഷണവും ഒരു പരിധി വരെ മാത്രമേ പ്രായം കുറച്ചു തോന്നിക്കൂ. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ ഇതിന് പരിഹാരമാകും. ചര്‍മത്തിന്റെ പ്രായം കുറച്ചു തോന്നിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്.
ചെറുനാരങ്ങ, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഈ ഗണത്തില്‍ പെടുന്നു.
ഇവയ്ക്കു പുറമെ ഗ്രീന്‍ ടീ പോലുള്ള പാനീയങ്ങളും ചെറുപ്പം നില നിര്‍ത്താന്‍ സഹായകമാണ്. ചര്‍മത്തിന്റെ ആരോഗ്യപാലനത്തിന് ധാരാളം വെള്ളം കുടിയ്ക്കുകയെന്നതും പ്രധാനം.
ചര്‍മത്തിന്റെ തുടിപ്പും ചെറുപ്പവും നിലനിര്‍ത്തി സൗന്ദര്യവും ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയൂ.

നല്ല ത്വക്ക് പ്രായം കുറവു തോന്നിക്കും. നാരങ്ങയിലെ ആന്റിഓക്സൈഡുകളും വിറ്റാമിന്‍ സിയും ത്വക്കിന് ഏറെ നല്ലതാണ്. ശരീരത്തുള്ളിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും കൊഴുപ്പു കട്ട പിടിക്കാതിരിക്കാനും നാരങ്ങ ഏറെ നല്ലതാണ്. ചൂടുവെള്ളത്തില്‍ രണ്ടുതുള്ളി ചെറുനാരങ്ങാനീരൊഴിച്ച് രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്.

അസുഖങ്ങളില്ലാതിരുന്നാല് തന്നെ ചെറുപ്പം തോന്നും. കാരറ്റ്, വെള്ളരി തുടങ്ങിയവ ത്വക്കിന് തിളക്കം നല്കാന് നല്ലതാണ്. കണ്ണുകള്‍ക്ക് ഏറെ നല്ലതാണ് കാരറ്റ്. ഇലക്കറികളും ആരോഗ്യത്തിന് നല്ലതു തന്നെ.

ആപ്പിള്‍, തണ്ണിമത്തന് തുടങ്ങിയ എല്ലാ പഴവര്‍ഗങ്ങളും പ്രായക്കുറവു തോന്നിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങള്‍ കളയാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ആപ്പിള്‍ നല്ലതാണ്.

ഉണക്കമുന്തിരി, ബദാം, വാള്‍നട്ട് തുടങ്ങിയവ ശരീരത്തില്‍ ലൂബ്രിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്നു. ഇവയിലെ വൈറ്റമിന്‍ ഇ ത്വക്കിന് തിളക്കം നല്‍കുകയും ശരീരകോശങ്ങള്‍ക്ക് കൊഴുപ്പു നല്‍കുകയും നല്കുന്നു.

ഗ്രീന്‍ടീ പ്രായക്കുറവു തോന്നിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. ശരീരത്തിന് ഊര്‍ജം നല്‍കാനും മനസിനും ശരീരത്തിനും ഉണ്വു നല്‍കാനും ഗ്രീന്‍ടീ നല്ലതാണ്.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമായതു കൊണ്ട് ആറു മുതല്‍ എട്ടു വരെ ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം. ത്വക്ക് ആരോഗ്യത്തോടെയിരിക്കാന്‍ വെള്ളം അത്യാവശ്യമാണ്.



Click it and Unblock the Notifications
